Home
Mobile

ജൂൺ 12 ന് അവതരിപ്പിക്കുന്ന റിയൽ‌മി സി 25 എസിൻറെ വിലയും സവിശേഷതകളും ചോർന്നു

റിയൽ‌മി സി 25 സ്മാർട്ഫോണിൻറെ വിലയും സവിശേഷതകളും ഓൺ‌ലൈനിൽ ചോർന്നു. ഈ ബ്രാൻഡിൽ നിന്നുള്ള അടുത്ത ബജറ്റ് മോഡലായി വന്നേക്കാവുന്ന റിയൽ‌മി സ്മാർട്ഫോൺ ജൂൺ 12 ന് അവതരിപ്പിക്കുമെന്ന് പറയുന്നു. റിയൽ‌മി സി 25 ൻറെ അതേ ഡിസ്‌പ്ലേയുമായാണ് റിയൽ‌മി സി 25 എത്തുമെന്ന് പറയുന്നു. എന്നാൽ, ഇത്തവണ ഒരു ക്യാമറ അപ്ഗ്രേഡും കൂടി പ്രതീക്ഷിക്കാവുന്നതാണ്. അപ്ഗ്രേഡഡ് മീഡിയടെക് SoC പ്രോസസറുമായാണ് റിയൽ‌മി സി 25 എസും വിപണിയിൽ വരുന്നത്. തായ്‌ലാൻഡിൻറെ നാഷണൽ ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ കമ്മീഷൻ (എൻ‌ബി‌ടി‌സി), റഷ്യയുടെ യുറേഷ്യൻ ഇക്കണോമിക് കമ്മീഷൻ (ഇഇസി) എന്നിവയുൾപ്പെടെയുള്ള സർട്ടിഫിക്കേഷൻ വെബ്സൈറ്റുകളിൽ ഈ റിയൽ‌മി സി 25 പ്രത്യക്ഷപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നത്. ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപായി റിയൽ‌മി സി 25 നെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഗിസ്‌ചൈന റിപ്പോർട്ട് ചെയ്യ്തിട്ടുണ്ട്. ഈ പുതിയ സ്മാർട്ട്‌ഫോൺ ജൂൺ 12 ന് ചൈനയിൽ വിപണിയിലെത്തും.

റിയൽ‌മി സി 25 എസ് സ്മാർട്ഫോണിന് പ്രതീക്ഷിക്കുന്ന വില

റിയൽ‌മി സി 25 എസ് സ്മാർട്ഫോണിന് പ്രതീക്ഷിക്കുന്ന വില

റിയൽ‌മി സി 25 എസിൻറെ 4 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് ഏകദേശം 170 ഡോളർ (ഏകദേശം 12,300 രൂപ) വില വരുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ജൂണിൽ ചൈനയിൽ എത്തുമ്പോൾ തന്നെ ഈ സ്മാർട്ട്‌ഫോൺ ഇന്ത്യയിലും വിപണിയിലെത്തുമെന്ന് അഭ്യൂഹമുണ്ട്. എന്നാൽ, റിയൽ‌മി സി 25 ന് ഇന്ത്യയിൽ എന്തുവില വരുമെന്ന കാര്യം ഇതുവരെ പുറത്തുവന്നിട്ടില്ല.

റിയൽ‌മി സി 25 എസ് സ്മാർട്ഫോണിന് പ്രതീക്ഷിക്കുന്ന സവിശേഷതകൾ‌

റിയൽ‌മി സി 25 എസ് സ്മാർട്ഫോണിന് പ്രതീക്ഷിക്കുന്ന സവിശേഷതകൾ‌

റിയൽ‌മി സി 25 എസിൽ ഏറ്റവും ഉയർന്ന ബറൈറ്നെസ്സുള്ള 6.5 ഇഞ്ച് എച്ച്ഡി + (720x1,600 പിക്‌സൽ) ഡിസ്‌പ്ലേ 575 സിഡി / എം 2 നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു. ഈ സ്മാർട്ട്‌ഫോണിന് വാട്ടർ ഡ്രോപ്പ് സ്റ്റൈൽ ഡിസ്‌പ്ലേ നോച്ച് ഉണ്ടെന്നും പറയുന്നു. മീഡിയടെക് ഹീലിയോ ജി 70 പ്രോസസറാണ് നൽകിയിട്ടുള്ളതെങ്കിൽ റിയൽ‌മി സി 25 എസിൽ ഒക്ടാകോർ മീഡിയടെക് ഹീലിയോ ജി 85 SoC പ്രോസസറാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യുവാനും, കൂടാതെ 4 ജിബി എൽപിഡിഡിആർ 4 എക്‌സ് റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജും ഈ സ്മാർട്ട്ഫോണിനുണ്ട്.

റിയൽ‌മി സി 25 എസ് സ്മാർട്ഫോണിന് ക്യാമറ സവിശേഷതകൾ‌

റിയൽ‌മി സി 25 എസ് സ്മാർട്ഫോണിന് ക്യാമറ സവിശേഷതകൾ‌

48 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണ് റിയൽ‌മി സി 25 എസിനുള്ളത്. രണ്ട് 2 മെഗാപിക്സൽ സെൻസറുകളുണ്ടെന്നും അഭ്യൂഹമുണ്ട്. മുൻവശത്ത് 8 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസർ ലഭ്യമാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ റിയൽ‌മിയിൽ നൽകിയിട്ടുള്ള കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. 18W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടോടുകൂടിയ 6,000 എംഎഎച്ച് ബാറ്ററിയാണ് റിയൽ‌മി സി 25 എസിലുള്ളത്. ഈ സ്മാർട്ട്ഫോണിന് 164.5 x 75.9 x 9.6 മില്ലിമീറ്റർ അളവും 209 ഗ്രാം ഭാരവുമുണ്ടാകും.

Best Mobiles in India

English summary
The price and details of the Realme C25 have been leaked online. The company's next inexpensive model, the yet-to-be-announced Realme phone, is anticipated to appear as early as June 12. It will most likely have the same display as the Realme C25.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X