താങ്ങാനാകുന്ന വിലയും ഭേദപ്പെട്ട ഫീച്ചറുകളും; റിയൽമി സി31 മാർച്ച് 31ന് ഇന്ത്യയിലെത്തും

|

റിയൽമി സി31 സ്മാർട്ട്ഫോൺ മാർച്ച് 31ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. റിയൽമിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ആണ് സി31. 5,000 എംഎഎച്ച് ബാറ്ററിയും ട്രിപ്പിൾ റിയർ ക്യാമറ ക്രമീകരണവും റിയൽമി സി31 സ്മാർട്ട്ഫോണിൽ ഉണ്ട്. റിയൽമി C31 സ്മാർട്ട്ഫോൺ ഈ ആഴ്ച ആദ്യം ഇന്തോനേഷ്യയിൽ പുറത്തിറങ്ങിയിരുന്നു. റിയൽമി സി21 സ്മാർട്ട്ഫോണിന്റെ പിൻഗാമി എന്ന നിലയിൽ ആണ് റിയൽമി സി31 സ്മാർട്ട്ഫോൺ വിപണിയിൽ എത്തുന്നത്. മാർച്ച് 31ന് ഉച്ചയ്ക്ക് 12.30നാണ് റിയൽമി സി31 സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത്. റിയൽമി ഇന്ത്യയുടെ ഔദ്യോഗിക പേജുകളിൽ ലോഞ്ച് തത്സമയം കാണാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിയൽമി സി31 സ്മാർട്ട്ഫോണിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

 

റിയൽമി സി31 മാർച്ച് 31ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും

റിയൽമി സി31 മാർച്ച് 31ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും

റിയൽമി സി31 സ്മാർട്ട്ഫോണിന്റെ ഫീച്ചറുകളും സ്പെസിഫിക്കേഷനുകളും റിയൽമി ഇന്ത്യയുടെ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. റിയൽമി സി31 സ്മാർട്ട്ഫോൺ പുറത്തിറങ്ങുന്നത് ഒരു ഡൈനാമിക് ടെക്‌സ്‌ചർ ഡിസൈനുമായിട്ടാണ്. 5,000 എംഎഎച്ച് വരുന്ന വലിയ ബാറ്ററി ഫീച്ചർ ചെയ്യുന്നുണ്ടെങ്കിലും 8.4 mm മാത്രമാണ് റിയൽമി സി31 സ്മാർട്ട്ഫോണിന്റെ തിക്ക്നസ്. റിയൽമി സി31 സ്മാർട്ട്ഫോണിന്റെ വലത് വശത്ത് പവർ ബട്ടണ് സമീപം ഫിംഗർപ്രിന്റ് സെൻസറും നൽകിയിരിക്കുന്നു.

ഐഫോൺ എസ്ഇ Vs റെഡ്മി 10; ബജറ്റ് ആൻഡ്രോയിഡ്, ബജറ്റ് ഐഒഎസ് താരതമ്യംഐഫോൺ എസ്ഇ Vs റെഡ്മി 10; ബജറ്റ് ആൻഡ്രോയിഡ്, ബജറ്റ് ഐഒഎസ് താരതമ്യം

റിയൽമി സി31 സ്പെസിഫിക്കേഷനുകൾ

റിയൽമി സി31 സ്പെസിഫിക്കേഷനുകൾ

റിയൽമി സി31 സ്മാർട്ട്ഫോൺ ദിവസങ്ങൾക്ക് മുമ്പാണ് ഇന്തോനേഷ്യയിൽ ലോഞ്ച് ചെയ്തത്. പുതിയ റിയൽമി സി31 സ്മാർട്ട്ഫോൺ 6.5 ഇഞ്ച് എൽസിഡി ഡിസ്‌പ്ലെ ഫീച്ചർ ചെയ്യുന്നു. എച്ച്ഡി പ്ലസ് റെസല്യൂഷൻ സപ്പോർട്ടും റിയൽമി സി31 സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയിൽ ഉണ്ട്. 60 ഹെർട്സ് വരുന്ന റിഫ്രഷ് റേറ്റും റിയൽമി സി31 സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെ പായ്ക്ക് ചെയ്യുന്നു. റിയൽമി സി31 സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ഡിവൈസ്
 

കുറഞ്ഞ റിഫ്രഷ് റേറ്റ് ഡിവൈസ് സ്ക്രീനിന്റെ പെർഫോമൻസ് എത്രത്തോളം ഉണ്ടായിരിക്കും എന്നതിന്റെ സൂചകമാണ്. റിയൽ‌മിയുടെ അവകാശവാദങ്ങൾക്ക് വിരുദ്ധമായി സ്‌ക്രീനിലെ ആനിമേഷനുകളും സ്‌ക്രോളിങും ജാഗ് ചെയ്യപ്പെടും എന്ന് തന്നെ കരുതാം. അതേ സമയം 120 ഹെർട്സിന്റെ ടച്ച് സാമ്പിൾ റേറ്റ് സപ്പോർട്ടിനുള്ള ഓപ്ഷൻ ഗെയിമർമാർക്ക് ഇഷ്ടപ്പെടും. 88.7% സ്‌ക്രീൻ ആസ്പക്റ്റ് റേഷ്യോയും റിയൽമി സി31 സ്മാർട്ട്ഫോണിൽ ഉണ്ട്. റിയൽമി സി31 സ്മാർട്ട്ഫോണിലെ ബെസലുകൾ വളരെ കട്ടിയുള്ളതായിരിക്കും.

125W ചാർജിങ്; വിപണി പിടിക്കാൻ വജ്രായുധവുമായി മോട്ടറോള125W ചാർജിങ്; വിപണി പിടിക്കാൻ വജ്രായുധവുമായി മോട്ടറോള

റിയൽമി

ഇന്ത്യയിൽ ലോഞ്ചിന് ഒരുങ്ങുന്ന റിയൽമി സി31 സ്മാർട്ട്ഫോണിലെ യുണിസോക്ക് ടി612 സിപിയു 12 എൻഎം സാങ്കേതികവിദ്യയിൽ ആണ് നിർമിച്ചിരിക്കുന്നത്. കൂടാതെ ഇതിന് 8 കോറുകളും ഉണ്ട്. റിയൽമി സി31 സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത് ഒരു ലോ എൻഡ് പ്രോസസറാണ്, അതിനാൽ ഇത് കുറച്ച് ലളിതമായ ജോലികൾക്ക് മാത്രം അനുയോജ്യമായ സ്മാർട്ട്ഫോൺ ആണ്. റിയൽമി സി31 സ്മാർട്ട്ഫോൺ 3 ജിബി അല്ലെങ്കിൽ 4 ജിബി റാം ഓപ്ഷനുകളിലും 32 ജിബി അല്ലെങ്കിൽ 64 ജിബി വരെയുള്ള സ്റ്റോറേജ് ഓപ്ഷനുകളിലും ലഭ്യമാണ്. നിങ്ങൾക്ക് കൂടുതൽ സ്‌റ്റോറേജ് ആവശ്യമുണ്ടെങ്കിൽ റിയൽമി സി31 സ്മാർട്ട്ഫോണിൽ 1 ടിബി വരെ സ്റ്റോറേജ് ഉയർത്താനും സൌകര്യം ഉണ്ട്.

റിയൽമി സി31

ട്രിപ്പിൾ ക്യാമറ സജ്ജീകരണവുമായാണ് റിയൽമി സി31 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ എത്തുന്നത്. 13 മെഗാ പിക്സൽ പ്രൈമറി ക്യാമറ, ഒരു മാക്രോ ക്യാമറ, ബ്ലാക്ക് ആൻഡ് വൈറ്റ് ക്യാമറ എന്നിവയാണ് ഈ ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തിൽ വരുന്ന സെൻസറുകൾ. എകദേശം റിയൽമി സി35 സ്മാർട്ട്ഫോണിലേത് പോലെയാണ് സി31ലും ക്യാമറകൾ അലൈൻ ചെയ്തിരിക്കുന്നത്. വാട്ടർഡ്രോപ്പ്-സ്റ്റൈൽ നോച്ചിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 മെഗാ പിക്സൽ ക്യാമറയും റിയൽമി സി31 സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നു.

ലോകത്തെ ഏറ്റവും ജനപ്രിയമായ 10 ഫോൾഡബിൾ സ്മാർട്ട്‌ഫോണുകൾലോകത്തെ ഏറ്റവും ജനപ്രിയമായ 10 ഫോൾഡബിൾ സ്മാർട്ട്‌ഫോണുകൾ

ബാറ്ററി

റിയൽമി സി31 സ്മാർട്ട്ഫോണിൽ 500 എംഎഎച്ച് വരുന്ന ബാറ്ററിയാണ് നൽകിയിരിക്കുന്നത്. പകലും രാത്രിയും നീണ്ട് നിൽക്കുന്ന ബാറ്ററിയെന്നാണ് കമ്പനിയുടെ അവകാശവാദം. റിയൽമി സി31 സ്മാർട്ട്ഫോണിൽ 10 വാട്ട് ചാർജിങ് സപ്പോർട്ടും ലഭിക്കും. അതായത് റിയൽമി സി31 സ്മാർട്ട്ഫോൺ പൂർണമായും ചാർജ് ചെയ്യാൻ കുറഞ്ഞത് രണ്ട് മണിക്കൂർ എടുക്കും. റിയൽമി സി31 സ്മാർട്ട്ഫോണിന്റെ സോഫ്റ്റ്വെയർ വശത്തെ കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ആൻഡ്രോയിഡ്

ആൻഡ്രോയിഡ് 11 ബേസ് ചെയ്ത് എത്തുന്ന റിയൽമി യുഐ ആർ എഡിഷൻ ഓപ്പറേറ്റിങ് സിസ്റ്റവുമായിട്ടാണ് റിയൽമി സി31 സ്മാർട്ട്ഫോൺ വിപണിയിൽ എത്തുന്നത്. റിയൽമി സി31 സ്മാർട്ട്ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, ഡ്യുവൽ സിം, ഡ്യുവൽ സ്റ്റാൻഡ്‌ബൈ 4ജി എൽടിഇ എന്നിവ ഉൾപ്പെടുന്നു. ചാർജിങിനും മീഡിയ ട്രാൻസ്ഫറിനുമുള്ള യുഎസ്ബി സി പോർട്ടും 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും റിയൽമി സി31 സ്മാർട്ട്ഫോണിൽ കമ്പനി നൽകിയിട്ടുണ്ട്.

43,900 രൂപ വിലയുള്ള പുതിയ ആപ്പിൾ ഐഫോൺ എസ്ഇ (2022) ഇപ്പോൾ 22,900 രൂപയ്ക്ക് സ്വന്തമാക്കാം43,900 രൂപ വിലയുള്ള പുതിയ ആപ്പിൾ ഐഫോൺ എസ്ഇ (2022) ഇപ്പോൾ 22,900 രൂപയ്ക്ക് സ്വന്തമാക്കാം

റിയൽമി സി31 വില

റിയൽമി സി31 വില

ഇന്തോനേഷ്യയിൽ ഐഡിആർ 1,599,00 നാണ് റിയൽമി C31 സ്മാർട്ട്ഫോൺ വിപണിയിൽ എത്തിയത്. ഇന്ത്യൻ രൂപയിൽ ഇത് ഏകദേശം 8,500 രൂപ വരും. ഈ പ്രൈസ് റേഞ്ചിൽ തന്നെയാവും റിയൽമി സി31 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണികളിൽ വിൽപ്പനയ്ക്ക് എത്തുന്നത്. രണ്ട് നിറങ്ങളിൽ ആണ് റിയൽമി സി31 സ്മാർട്ട്ഫോൺ വിപണിയിൽ ലഭ്യമാകുക. കടും പച്ചയും ഇളം വെള്ളി നിറവും ആണ് അത്.

Most Read Articles
Best Mobiles in India

English summary
The Realme C31 smartphone will be launched in India on March 31. The C31 is Realme's latest smartphone. The Realm C31 has a 5,000 mAh battery and a triple rear camera configuration. The Realme C31 is the successor to the Realme C21 smartphone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X