ഇനി "സംഭരണം" ഇഷ്ടം പോലെ; റിയൽമി സി33 2023 സ്മാർട്ട്ഫോണിനെക്കുറിച്ചറിയാം
റിയൽമി തങ്ങളുടെ ജനപ്രിയ ബജറ്റ് സ്മാർട്ട്ഫോൺ ആയ സി33 ഒന്ന് അപ്ഗ്രേഡ് ചെയ്ത് ഇറക്കിയിരിക്കുകയാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് റിയൽമി സി33 സ്മാർട്ട്ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചത്. ഇതിൽ നിന്നും ഒരുപാട് വ്യത്യാസങ്ങളൊന്നും ഇല്ലാതെയാണ് റിയൽമി സി33 2023 വേരിയന്റ് കമ്പനി ലോഞ്ച് ചെയ്തിരിക്കുന്നത്.
റിയൽമി സി33 2023 സ്മാർഫോണിൽ കൊണ്ട് വന്നിരിക്കുന്ന മാറ്റം അതിന്റെ സ്റ്റോറേജ് കപ്പാസിറ്റിയിലാണ്. പുതിയ മോഡലിൽ കൂടുതൽ സ്റ്റോറേജും റാം കപ്പാസിറ്റിയും ലഭ്യമാക്കിയിരിക്കുന്നു. റിയൽമി സി33 2023 സ്മാർട്ട്ഫോൺ 4 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ഫീച്ചർ ചെയ്യുന്നു. മെമ്മറി സൈഡ് ഒഴിച്ച് നിർത്തിയാൽ ഇത് പഴയ റിയൽമി സി33 തന്നെയാണെന്ന് പറയാം. റിയൽമി സി33 2023 സ്മാർട്ട്ഫോണിന്റെ ഫീച്ചറുകളും സ്പെക്സുമൊക്കെ അറിയാൻ തുടർന്ന് വായിക്കുക.

Realme C33 2023 : റിയൽമി സി33 2023 ഫീച്ചറുകൾ
എച്ച്‌ഡി പ്ലസ് റെസല്യൂഷൻ ഉള്ള 6.5 ഇഞ്ച് എൽസിഡി ഡിസ്‌പ്ലെയാണ് റിയൽമി സി33 2023 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. വാട്ടർ ഡ്രോപ്പ് നോച്ചും ഈ ഫോണിന്റെ ഡിസ്പ്ലെയിൽ നൽകിയിട്ടുണ്ട്. ഗ്രേഡിയന്റ് ബാക്ക് പാനലാണ് റിയൽമി സി33 2023 സ്മാർട്ട്ഫോണിലുള്ളത്. സൈഡ് മൌണ്ടഡ് ഫിംഗർപ്രിന്റ് പാനലും റിയൽമി സി33 2023-ൽ ലഭ്യമാക്കിയിട്ടുണ്ട്.
ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ് സെഗ്മെന്റിന് ചേരുന്ന വിധത്തിലുള്ള പെർഫോമൻസ് ഉറപ്പ് നൽകുന്നു. 50 എംപി പ്രൈമറി ക്യാമറയും 2 എംപി മാക്രോ ലെൻസും ഈ ഡ്യുവൽ ക്യാമറ സജ്ജീകരണത്തിൽ ഉണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 എംപി ഫ്രണ്ട് ഫേസിങ് ക്യാമറയും റിയൽമി സി33 2023 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നുണ്ട്.
യുണിസോക്കിന്റെ ടി612 പ്രോസസറാണ് റിയൽമി സി33 2023 സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. കഴിഞ്ഞ വർഷം വിപണിയിൽ എത്തിയ സ്മാർട്ട്ഫോണിന് രണ്ട് വേരിയന്റുകളാണ് ഉണ്ടായിരുന്നത്. 3 ജിബി റാം കപ്പാസിറ്റിയും 32 ജിബി സ്റ്റോറേജും ഓഫർ ചെയ്യുന്നതാണ് ആദ്യത്തെ വേരിയന്റ്. രണ്ടാമത്തെ വേരിയന്റ് 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജും നൽകുന്നു.
റിയൽമി സി33 2023 എന്ന പേരിൽ ഡിവൈസിന്റ 128 ജിബി സ്റ്റോറേജ് വേരിയന്റാണ് കമ്പനി ഓഫർ ചെയ്യുന്നത്. ഡെഡിക്കേറ്റഡ് മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഫോണിലുണ്ട്. 5000 mAh ബാറ്ററിയും 10W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഫോൺ ഫീച്ചർ ചെയ്യുന്നു.ആൻഡ്രോയിഡ് 12 ബേസ് ചെയ്തെത്തുന്ന റിയൽമി യുഐയിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഡ്യുവൽ സിം കണക്റ്റിവിറ്റി, മൈക്രോ യുഎസ്ബി പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിങ്ങനെയുള്ള കണക്റ്റിവിറ്റി ഓപ്ഷനുകളും ഫോണിലുണ്ട്.
ഡൈറാക്ക് 3.0 സൌണ്ട് ടെക്നോളജിയും റിയൽമി സി33 2023 സ്മാർട്ട്ഫോണിലുണ്ട്. ഇന്ത്യൻ വിപണിയിൽ ഏറ്റവും വിജയം കൊയ്ത റിയൽമി ഫോൺ സീരീസുകളിൽ ഒന്നാണ് സി സീരീസ്. മാർക്കറ്റ് വിലയിരുത്തലുകൾക്ക് അനുസരിച്ച് കമ്പനിയുടെ വരുമാനത്തിൽ നല്ലൊരു ഭാഗവും സി സീരീസ് ഡിവൈസുകളിൽ നിന്നാണ് ലഭിക്കുന്നത് പോലും. റിയൽമി സി33 2023 സ്മാർട്ട്ഫോണിന്റെ വിലയെക്കുറിച്ചും നമ്മുടെ രാജ്യത്ത് എങ്ങനെ ലഭ്യമാകുമെന്നും വിശദമായി അറിയാൻ തുടർന്ന് വായിക്കുക.
റിയൽമി സി33 2023 വിലയും ലഭ്യതയും
9,999 രൂപയാണ് റിയൽമി സി33 2023 സ്മാർട്ട്ഫോണിന് ഇന്ത്യയിൽ വില വരുന്നത്. 64 ജിബി സ്റ്റോറേജുമായി 2022ൽ വിപണിയിലെത്തിയ വേരിയന്റിന്റെ അതേ പ്രൈസ്ടാഗ്. അക്വാ ബ്ലൂ, നൈറ്റ് സീ, സാൻഡി ഗോൾഡ് എന്നീ കളർ വേരിയന്റുകളിലും ഡിവൈസ് ലഭ്യമാക്കിയിട്ടുണ്ട്. റിയൽമി ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും Realme C33 2023 വാങ്ങാവുന്നതാണ്.


Click it and Unblock the Notifications








