സ്മാർട്ട്ഫോൺ വാങ്ങാൻ പോകുകയാണോ? ഇതാവും നിങ്ങളുടെ ആദ്യ ചോയ്സ്

|

കാത്തിരിപ്പിനൊടുവിൽ റിയൽമിയുടെ ബഡ്ജറ്റ് സ്മാർട്ട്ഫോൺ സി33 ഇന്ത്യയിലെത്തി. 50 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്, 5000 എംഎഎച്ച് ബാറ്ററി, മീഡിയടെക് ഹീലിയോ ജി99 ചിപ്പ്സെറ്റ് 4 ജിബി വരെ റാം എന്നീ സവിശേഷതകളുമായിട്ടാണ് റിയൽമി സി33 ലോഞ്ച് ചെയ്തിരിക്കുന്നത്. ഫ്ലിപ്പ്കാർട്ടിൽ നിന്നും റിയൽമി സി33 സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ കഴിയും. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

 

റിയൽമി സി33 വിലയും ലഭ്യതയും ഓഫറുകളും

റിയൽമി സി33 വിലയും ലഭ്യതയും ഓഫറുകളും

റിയൽമി സി33 സ്മാർട്ട്ഫോൺ രണ്ട് വേരിയന്റുകളിലാണ് രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്നത്. 3 ജിബി റാം + 32 ജിബി സ്റ്റോറേജ് കോൺഫിഗറേഷനും 4 ജിബി റാം + 64 ജിബി സ്റ്റോറേജ് കോൺഫിഗറേഷനും. 3 ജിബി റാം ബേസ് മോഡൽ വേരിയന്റിന് 8,999 രൂപയാണ് വില വരുന്നത്.

പോക്കോ എം5 4ജി വാങ്ങാൻ കാത്തിരിക്കുകയാണോ, സെപ്‌റ്റംബർ 13 ന്‌ ആണ്‌ ആ ബിഗ്‌ ഡേപോക്കോ എം5 4ജി വാങ്ങാൻ കാത്തിരിക്കുകയാണോ, സെപ്‌റ്റംബർ 13 ന്‌ ആണ്‌ ആ ബിഗ്‌ ഡേ

ജിബി റാം

അതേ സമയം 4 ജിബി റാം + 64 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുള്ള ഹൈ എൻഡ് വേരിയന്റിന് 9,999 രൂപയും വില വരും. അക്വാ ബ്ലൂ, നൈറ്റ് സീ, സാൻഡി ഗോൾഡ് കളർ ഓപ്ഷനുകളിലാണ് റിയൽമി സി33 സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തുക. റിയൽമി സി33 സ്മാ‍ർട്ട്ഫോണിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ തുട‍ർന്ന് വായിക്കുക.

വിൽപ്പന ഫ്ലിപ്പ്കാർട്ടിലൂടെ
 

വിൽപ്പന ഫ്ലിപ്പ്കാർട്ടിലൂടെ

ഫ്ലിപ്പ്കാർട്ടിലൂടെയാണ് റിയൽമി സി33 സ്മാർട്ട്ഫോണിന്റെ വിൽപ്പന നടക്കുന്നതെന്ന് മനസിലായല്ലോ. സെപ്റ്റംബർ 12 ന് ഉച്ചയ്ക്ക് 12 മണിക്കാണ് വിൽപ്പന ആരംഭിക്കുന്നത്. ഫ്ലാഷ് സെയ്ൽ രീതിയിലാണ് ആദ്യ വിൽപ്പന കമ്പനി പ്ലാൻ ചെയ്തിരിക്കുന്നത്. ഐഡിഎഫ്സി ബാങ്കിന്റെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് റിയൽമി സി33 സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് 1,000 രൂപ ഡിസ്കൌണ്ടും ലഭിക്കും.

സ്പെക്സോ മെച്ചം, വിലയോ തുച്ഛം; പതിനായിരത്തിൽ താഴെ വിലയുള്ള കിടിലൻ ഫോണുകൾസ്പെക്സോ മെച്ചം, വിലയോ തുച്ഛം; പതിനായിരത്തിൽ താഴെ വിലയുള്ള കിടിലൻ ഫോണുകൾ

റിയൽമി സി33 സ്മാർട്ട്ഫോൺ ഫീച്ചറുകൾ

റിയൽമി സി33 സ്മാർട്ട്ഫോൺ ഫീച്ചറുകൾ

റിയൽമി സി33 സ്മാർട്ട്ഫോൺ 6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലെയാണ് ഫീച്ചർ ചെയ്യുന്നത്. 120 ഹെർട്സ് ടച്ച് സാംപ്ലിങ് റേറ്റും റിയൽമി സി33 സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയുടെ സവിശേഷതയാണ്. യുണിസോക്ക് ടി612 ചിപ്പ്സെറ്റാണ് റിയൽമി സി33 സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. 4 ജിബി വരെയുള്ള റാം ഓപ്ഷനുകളും ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകളും റിയൽമി സി33 സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നു.

ഇന്റേണൽ സ്റ്റോറേജ്

ഇന്റേണൽ സ്റ്റോറേജ് വൺ ടിബി വരെയായി ഉയർത്താനും സാധിക്കും. സൈഡ് മൌണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറും റിയൽമി സി33 സ്മാർട്ട്ഫോണിൽ ലഭ്യമാണ്. ആൻഡ്രോയിഡ് 12 ഒഎസ് ബേസ് ചെയ്ത് എത്തുന്ന റിയൽമി യുഐ എസ് എഡിഷനിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി തുട‍ർന്ന് വായിക്കുക.

ചുമട്ടുകാരെ വിളിക്കേണ്ടി വരുമോ? ഐഫോൺ 14 പ്രോ മാക്‌സിന് ഭാരക്കൂടുതൽ?ചുമട്ടുകാരെ വിളിക്കേണ്ടി വരുമോ? ഐഫോൺ 14 പ്രോ മാക്‌സിന് ഭാരക്കൂടുതൽ?

റിയർ ക്യാമറ

ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പുമായാണ് റിയൽമി സി33 സ്മാർട്ട്ഫോൺ വരുന്നത്. 50 എംപി പ്രൈമറി സെൻസറാണ് ഈ റിയർ ക്യാമറ സെറ്റപ്പിന്റെ ഹൈലൈറ്റ്. 0.3 എംപി സെക്കൻഡറി സെൻസറും ഡിവെസിലെ റിയർ ക്യാമറ മൊഡ്യൂളിൽ ഉണ്ട്. പനോരമിക് വ്യൂ, പോർട്രെയിറ്റ് മോഡ്, ടൈം ലാപ്സ്, സൂപ്പർ നൈറ്റ് മോഡ് എന്നിവ പോലെയുള്ള ഫീച്ചറുകളും ഈ റിയർ ക്യാമറ സെറ്റപ്പിൽ ഉണ്ട്.

വീഡിയോ കോളുകൾ

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 എംപി ഫ്രണ്ട് ഫേസിങ് ക്യാമറയും റിയൽമി സി33 സ്മാർട്ട്ഫോണിൽ ലഭ്യമാണ്. 5000 എംഎഎച്ച് ബാറ്ററിയാണ് റിയൽമി സി33 സ്മാർട്ട്ഫോണിന്റെ കരുത്ത്. 10W ചാർജിങ് സപ്പോർട്ടും റിയൽമി സി33 സ്മാർട്ട്ഫോണിൽ ലഭ്യമാക്കിയിട്ടുണ്ട്. 187 ഗ്രാം ഭാരവും 8.3 എംഎം തിക്ക്നസും ഈ പുതിയ ഡിവൈസിന് ഉണ്ട്.

സിം കാർഡില്ല, ചാർജിങ് പോർട്ടില്ല; ഐഫോണിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ആപ്പിൾസിം കാർഡില്ല, ചാർജിങ് പോർട്ടില്ല; ഐഫോണിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ആപ്പിൾ

കണക്റ്റിവിറ്റി

കണക്റ്റിവിറ്റിയ്ക്കായി 4ജി, ഡ്യുവൽ ബാൻഡ്, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, യുഎസ്ബി ടൈപ്പ് സി പോർട്ട് എന്നിവയും റിയമി സി33 സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. 10,000 രൂപയിൽ താഴെ വില വരുന്ന ബഡ്ജറ്റ് സെ​ഗ്മെന്റിൽ ആദ്യമായി 50 എംപി ക്യാമറകൾ അവതരിപ്പിക്കുന്ന ഡിവൈസ് ഒന്നുമല്ല റിയൽമി സി33. 5000 എംഎഎച്ച് ബാറ്ററികളും സെ​ഗ്മെന്റിൽ പുതുമയല്ല.

Best Mobiles in India

English summary
After a long wait, Realme's budget smartphone, the C33, has arrived in India. The Realme C33 has a 50 MP dual rear camera setup, a 5000 mAh battery, and a MediaTek Helio G99 chipset with up to 4 GB of RAM. The Realme C33 smartphone can be purchased from Flipkart.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X