Home
Mobile

108 എംപി ക്യാമറയുള്ള എൻട്രി ലെവൽ ഫോൺ! റിയൽമി സി53 ഇന്ത്യയിൽ എത്തി, പ്രാരംഭമോഡലിന് വില 9,999 രൂപ

താങ്ങാനാകുന്ന വിലയിൽ മികച്ച ഫീച്ചറുകളുമായി റിയൽമി സി53 സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 108 മെഗാപിക്‌സൽ ക്യാമറയുള്ള ഈ എൻട്രി ലെവൽ സ്മാർട്ട്ഫോൺ പതിനായിരം രൂപയിൽ താഴെ വിലയിലാണ് എത്തുന്നത്. ഒരു സ്മാർട്ട്ഫോൺ വാങ്ങണമെന്ന് ആഗ്രഹിക്കുന്ന സാധാരണ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് റിയൽമി സി53യുടെ വരവ്.

യൂണിസോക് ചിപ്പ്, മികച്ച ക്യാമറ, ഉയർന്ന റിഫ്രഷ് റേറ്റ് ഡിസ്പ്ലേ, ​വലിയ ബാറ്ററിക്കരുത്ത് എന്നിവയുമായാണ് റിയൽമി സി53 എത്തുന്നത്. 6ജിബി വരെ റാമും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. പതിനായിരം രൂപയിൽ താഴെ പ്രാരംഭവിലയിൽ എത്തുന്ന ഈ സ്മാർട്ട്ഫോണിന്റെ പ്രധാന ഫീച്ചറുകൾ പരിചയപ്പെടാം.

108 എംപി ക്യാമറയുള്ള എൻട്രി ലെവൽ ഫോൺ! റിയൽമി സി53 ഇന്ത്യയിൽ എത്തി

റിയൽമി സി53 സവിശേഷതകൾ: 90Hz റിഫ്രഷ് റേറ്റും 180Hz ടച്ച് സാംപ്ലിംഗ് റേറ്റും ഉള്ള 6.74 ഇഞ്ച് HD ഡിസ്‌പ്ലേയാണ് റിയൽമി സി53യിൽ നൽകിയിരിക്കുന്നത്. ഇത് സുഗമമായ സ്ക്രോളിങ്ങും കാഴ്ചാനുഭവവും നൽകും. യൂണിസോക് T612 ചിപ്സെറ്റാണ് ഈ റിയൽമി സ്മാർട്ട്ഫോണിന്റെ കരുത്ത്.

റാമിന്റെയും സ്റ്റോറേജിന്റെയും അ‌ടിസ്ഥാനത്തിൽ റിയൽമി സി53യുടെ രണ്ട് വേരിയന്റുകൾ ലഭ്യമാണ്. 4 ജിബി റാമും 128 ജിബി സ്റ്റോറേജും അ‌ടങ്ങുന്നതാണ് ആദ്യ വേരിയന്റ്. 6 ജിബി റാമും 64 ജിബി സ്റ്റോറേജും അ‌ടങ്ങുന്നതാണ് ഉയർന്ന, രണ്ടാമത്തെ വേരിയന്റ്. 12 ജിബി ഡൈനാമിക് റാം പിന്തുണയും റിയൽമി സി53യിൽ നൽകിയിരിക്കുന്നു.

മൾട്ടിടാസ്‌ക്കിങ്ങിനും ആപ്ലിക്കേഷനുകൾ സുഗമമായി പ്രവർത്തിപ്പിക്കുന്നതിനും ഈ അ‌ധിക റാം പിന്തുണ സഹായിക്കുന്നു. ക്യാമറ വിഭാഗത്തിലേക്ക് വന്നാൽ, 108 എംപി മെയിൻ ക്യാമറയാണ് റിയൽമി സി53യെ ഏറ്റവും ആകർഷകമാക്കുന്നത്. മികച്ച ഫോട്ടോഗ്രാഫിക്കായി B&W ലെൻസും ഇതിലുണ്ട്. സെൽഫികൾക്കായി, 8എംപി ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു.

ഇതിനെക്കാൾ ഉയർന്ന വിലയിലെത്തുന്ന പല സ്മാർട്ട്ഫോണുകളിൽപ്പോലും 108 എംപി ക്യാമറ കാണാൻ സാധിക്കില്ല. അ‌തിനാൽത്തന്നെ 108 എംപി റിയർ ക്യാമറയുമായി എത്തുന്ന റിയൽമി സി53 ഈ നിരയിൽ വേറിട്ടുനിൽക്കുന്നു. സെഗ്‌മെന്റിലെ ആദ്യത്തെ 108 എംപി ക്യാമറയാണ് സി53യിൽ ഉള്ളതെന്ന് റിയൽമി പറയുന്നു.

18W ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെ 5,000 എംഎഎച്ച് ബാറ്ററിയാണ് റിയൽമി സി53യിൽ കാണാൻ സാധിക്കുക. ദീർഘനേരമുള്ള പ്രവർത്തനങ്ങൾക്ക് ഉറച്ച പിന്തുണ നൽകാൻ ഈ 5000 എംഎഎച്ച് ബാറ്ററിക്ക് സാധിക്കും എന്ന് കരുതപ്പെടുന്നു. സോഫ്റ്റ്‌വെയറിന്റെ കാര്യത്തിൽ, റിയൽമി സി53 ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ T എഡിഷനിലാണ് പ്രവർത്തിക്കുന്നത്.

108 എംപി ക്യാമറയുള്ള എൻട്രി ലെവൽ ഫോൺ! റിയൽമി സി53 ഇന്ത്യയിൽ എത്തി

കണക്റ്റിവിറ്റിയുടെ കാര്യത്തിൽ, റിയൽമി സി53 സ്മാർട്ട്ഫോൺ 4G LTE, ബ്ലൂടൂത്ത് 5.0, വൈഫൈ, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ വാഗ്ദാനം ചെയ്യുന്നു. സുരക്ഷിതമായ അൺലോക്കിംഗിനായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഇതിലുണ്ട്. പ്രതീക്ഷിച്ചതിലും കുറഞ്ഞ വിലയിലാണ് റിയൽമി സി53 എത്തിയിരിക്കുന്നത് എന്നത് സ്മാർട്ട്ഫോൺ പ്രേമികളെ അ‌മ്പരപ്പിക്കുന്നു.

റിയൽമി സി53യുടെ 4 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 9,999 രൂപയാണ് വില. 6 ജിബി റാം + 64 ജിബി വേരിയന്റിന്റെ വില 10,999 രൂപയാണ്. ചാമ്പ്യൻ ഗോൾഡ്, ചാമ്പ്യൻ ബ്ലാക്ക് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ സ്മാർട്ട്ഫോൺ ലഭ്യമാണ്.

ജൂലൈ 26 ന് ഉച്ചയ്ക്ക് 12 മണി മുതൽ ആണ് റിയൽമി സി53യുടെ വിൽപ്പന ആരംഭിക്കുക. റിയൽമിയുടെ ഔദ്യോഗിക വെബ്​സൈറ്റ്, ഫ്ലിപ്പ്കാർട്ട്, റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഈ ഫോൺ വാങ്ങാവുന്നതാണ്. വിൽപ്പന ആരംഭിക്കുന്നതിനോട് അ‌നുബന്ധിച്ച് ചില ഡിസ്കൗണ്ടുകളും റിയൽമി സി53യ്ക്ക് ലഭ്യമാകും.

More from GizBot

Best Mobiles in India

English summary
Realme C53 smartphone launched in India. This entry-level smartphone with a 108-megapixel camera is priced below Rs. The Realme C53 packs a 5,000mAh battery with 18W fast charging support. The phone will be available in two variants – 4GB RAM + 128GB storage and 6GB RAM + 64GB storage.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X