Home
Mobile

അവിടേം കണ്ടു ഇവിടേം കണ്ടു ഇനി കുമ്പിടിയാ...? മിനി ക്യാപ്‌സ്യൂളുമായി റിയൽമി സി55

റിയൽമി സി സീരീസിലെ പുത്തൻ ഫോണായ റിയൽമി സി55 പുറത്തിറങ്ങും മുമ്പ് തന്നെ ചർച്ചയായ ഡിവൈസ് ആണ്. സ്മാർട്ട്ഫോണിലെ മിനി ക്യാപ്സൂൾ ഫീച്ചറാണ് ഇതിന് കാരണം. ഏതാണ്ട് ആപ്പിൾ ഐഫോൺ 14 പ്രോ സീരീസിലെ ഡൈനാമിക് ഐലൻഡിനെപ്പോലെയുള്ള ഒരു ഫീച്ചറാണ് മിനി ക്യാപ്സൂൾ.

മിനി ക്യാപ്‌സ്യൂൾ ഫീച്ചർ ലഭിക്കുന്ന കമ്പനിയുടെ ആദ്യ ഡിവൈസ് കൂടിയാണ് റിയൽമി സി55 സ്മാർട്ട്ഫോൺ. മീഡിയടെക്ക് ഹീലിയോ ജി88 പ്രോസസറാണ് ഫോണിന്റെ ഹൃദയം. 5000 mAh ബാറ്ററിയും റിയൽമി സി55 സ്മാർട്ട്ഫോണിലുണ്ട്. റിയൽമി സി55 ഇപ്പോൾ ഇന്തോനേഷ്യയിൽ ലോഞ്ച് ചെയ്തിട്ടുമുണ്ട്. റിയൽമി സി55 സ്മാർട്ട്ഫോണിന്റെ ഫീച്ചറുകളും സ്പെസിഫിക്കേഷനുകളും അറിയാൻ തുടർന്ന് വായിക്കുക.

അവിടേം കണ്ടു ഇവിടേം കണ്ടു ഇനി കുമ്പിടിയാ...? റിയൽമി സി55

Realme C55 : റിയൽമി സി55 സ്മാർട്ട്ഫോൺ ഫീച്ചറുകൾ

നേരത്തെ പറഞ്ഞത് പോലെ ഈ ഫോണിന്റെ ഹൈലൈറ്റ് ഫീച്ചർ അതിലെ മിനി ക്യാപ്സ്യൂൾ സെറ്റപ്പ് തന്നെയാണ്. ഐഫോൺ 14 പ്രോയിൽ ആപ്പിൾ അവതരിപ്പിച്ച ഡൈനാമിക് ഐലൻഡിനോടാണ് പലരും ഈ ഫീച്ചറിനെ ഉപമിക്കുന്നത്. മിനി ക്യാപ്സൂളിന്റെ പ്രവർത്തന രീതി കണ്ടാൽ ഡൈനാമിക് ഐലൻഡിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഫീച്ചർ തയ്യാറാക്കിയത് എന്ന് തോന്നുകയും ചെയ്യും. ബാറ്ററി പേഴ്സന്റേജ്, ചാർജിങ് സ്റ്റാറ്റസ്, നോട്ടിഫിക്കേഷനുകൾ എന്നിവയൊക്കെ മിനി ക്യാപ്സൂളിൽ നൽകിയിട്ടുണ്ട്.

6.72 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് എൽസിഡി ഡിസ്‌പ്ലെയാണ് റിയൽമി സി55 സ്മാർട്ട്ഫോണിൽ ഉള്ളത്. 1,080 × 2,400 പിക്സൽസ് റെസല്യൂഷനും ഫോണിലെ ഡിസ്പ്ലെ ഫീച്ചർ ചെയ്യുന്നു. 90 ഹെർട്സാണ് ഫോണിലെ സ്ക്രീനിന്റെ റിഫ്രഷ് റേറ്റ്. ഒപ്പം 680 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും റിയൽമി സി55 സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയുടെ സവിശേഷതയാണ്.

അവിടേം കണ്ടു ഇവിടേം കണ്ടു ഇനി കുമ്പിടിയാ...? റിയൽമി സി55

ഒക്ട കോർ മീഡിയടെക് ഹീലിയോ G88 പ്രോസസറിന്റെ കരുത്തിലാണ് ഈ പുത്തൻ സി സീരീസ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. മാലി ജി52 ജിപിയുവും ഇതിനൊപ്പമുണ്ട്. 8 ജിബി വരെ റാമും 256 ജിബി വരെ ഇന്റേണൽ സ്റ്റോറേജും റിയൽമി സി55 സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നു. മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് കൂട്ടാനും Realme C55 സ്മാർട്ട്ഫോണിൽ ഓപ്ഷനുണ്ട്.

റിയൽമി സി55 സ്മാർട്ട്ഫോൺ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഫീച്ചർ ചെയ്യുന്നത്. 64 എംപി പ്രൈമറി ക്യാമറയാണ് ഈ റിയർ ക്യാമറ സെറ്റപ്പിന്റെ ഹൈലൈറ്റ്. 2 എംപി ഡെപ്ത് സെൻസറും ഫോണിലുണ്ട്. ഒപ്പമൊരു എൽഇഡി ഫ്ലാഷും റിയർ ക്യാമറ മൊഡ്യൂളിൽ നൽകിയിരിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 എംപി ക്യാമറയും റിയൽമി സി55 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നുണ്ട്.

അവിടേം കണ്ടു ഇവിടേം കണ്ടു ഇനി കുമ്പിടിയാ...? റിയൽമി സി55

5000 mAh ബാറ്ററിയും റിയൽമി സി55 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നുണ്ട്. 33W സൂപ്പർവൂക്ക് ചാർജിങ് സപ്പോർട്ടും ഫോണിൽ ലഭിക്കുന്നു. 63 മിനിറ്റിൽ ഡിവൈസ് പൂർണമായി ചാർജ് ചെയ്യാൻ കഴിയുമെന്നാണ് റിയൽമി അവകാശപ്പെടുന്നത്. ഫിംഗർ പ്രിന്റ് സ്കാനറും റിയൽമി സി55 സ്മാർട്ട്ഫോണിൽ ലഭ്യമാക്കിയിട്ടുണ്ട്. ആൻഡ്രോയിഡ് 13 ബേസ് ചെയ്ത് എത്തുന്ന റിയൽമി യുഐ 4.0-ലാണ് ഫോൺ പ്രവർത്തിക്കുന്നത്.

റിയൽമി സി55 ലഭ്യതയും വേരിയന്റുകളും

റിയൽമി സി55 സ്മാർട്ട്ഫോണിന്റെ 6 ജിബി റാം + 128 ജിബി ഇന്റേണൽ സ്റ്റോറേജ് മോഡലിന് ഏകദേശം 13,300 രൂപയാണ് വില വരുന്നത്. അതേസമയം 8 ജിബി റാം + 256 ജിബി ഇന്റേണൽ സ്റ്റോറേജ് മോഡലിന് ഏകദേശം 16,000 രൂപയും വില വരും. സൺഷവർ, റെയ്‌നി നൈറ്റ് എന്നീ രണ്ട് നിറങ്ങളിലാണ് ഡിവൈസ് ലഭിക്കുന്നത്. മാർച്ച് 8 മുതൽ ഇന്തോനേഷ്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന ഫോൺ അധികം വൈകാതെ ഇന്ത്യയിലും വിൽപ്പനയ്ക്കെത്തും.

More from GizBot

Best Mobiles in India

English summary
The Realme C55, the new phone in the Realme C series, has been the talk of the town even before its release. This is due to the mini-capsule feature of the smartphone. The Mini Capsule is a feature almost like the Dynamic Island in the Apple iPhone 14 Pro series.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X