ഈ ഫീച്ചറുള്ള ഏറ്റവും നിരക്ക് കുറഞ്ഞ സ്മാർട്ട്ഫോൺ; റിയൽമി സി55 ഫോണിന്റെ വിൽപ്പന തുടങ്ങി
ദിവസങ്ങൾക്ക് മുമ്പാണ് റിയൽമി സി55 സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ആയത്. ഐഫോൺ 14 പ്രോയിലെ ഡൈനാമിക് ഐലൻഡ് പോലെയുള്ള മിനി ക്യാപ്സൂൾ ഫീച്ചറുമായാണ് റിയൽമി സി55 സ്മാർട്ട്ഫോൺ അവതരിപ്പിച്ചത്. റിയൽമി സി55 സ്മാർട്ട്ഫോണിന്റെ ഓപ്പൺ സെയിൽ രാജ്യത്ത് ആരംഭിക്കുകയും ചെയ്തു. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.
ബജറ്റ് സെഗ്മെന്റിൽ പുറത്തിറങ്ങിയ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണിൽ 6.52 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഐപിഎസ് എൽസിഡി ഡിസ്പ്ലെയും 8 ജിബി റാമും മീഡിയടെക് ഹീലിയോ ജി88 ചിപ്പ്സെറ്റുമുണ്ട്. മിനി ക്യാപ്സൂൾ ഫീച്ചറും ആകർഷകമാണ്. റിയൽമി സി55 സ്മാർട്ട്ഫോണിലെ 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഈ പ്രൈസ് റേഞ്ചിൽ തന്നെ അപൂർവമാണെന്നതും മറക്കരുത്. സി55 -ന്റെ വിൽപ്പന ആരംഭിച്ച സാഹചര്യത്തിൽ വേരിയന്റുകൾ, വില, ഫീച്ചറുകൾ എന്നിവ വിശദമായി പരിശോധിക്കാം.

റിയൽമി സി55 സ്മാർട്ട്ഫോൺ വില, ലഭ്യത, ഓഫറുകൾ : രണ്ട് കളർ ഓപ്ഷനുകളിലാണ് റിയൽമി സി55 സ്മാർട്ട്ഫോൺ വിൽപ്പനയ്ക്കെത്തുന്നത്. സൺഷവർ, റെയ്‌നി നൈറ്റ് എന്നിവയാണീ കളർ ഓപ്ഷനുകൾ. ഒന്നിൽ കൂടുതൽ സ്റ്റോറേജ്, റാം കോൺഫിഗറേഷനുകളിലും റിയൽമി സി55 സ്മാർട്ട്ഫോൺ ലഭ്യമാണ്. 4 ജിബി റാം കപ്പാസിറ്റിയും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള മോഡലാണ് ബേസ് വേരിയന്റ്. ഇതിന് 10,999 രൂപയാണ് വില വരുന്നത്.
6 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള മിഡ് വേരിയന്റിന് 11,999 രൂപയും വില വരുന്നു. റിയൽമി സി55 സ്മാർട്ട്ഫോണിന്റെ ടോപ്പ് എൻഡ് വേരിയന്റ് 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ഫീച്ചർ ചെയ്യുന്നു. 13,999 രൂപയാണ് വില. റിയൽമി സി55 സ്മാർട്ട്ഫോൺ വാങ്ങാൻ ഐസിഐസിഐ, എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകൾ ഉപയോഗിച്ചാൽ 1,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും. റിയൽമി സ്റ്റോറിലും ഫ്ലിപ്പ്കാർട്ടിലും ഡിവൈസ് ലഭ്യമാക്കിയിട്ടുണ്ട്.
Realme C55 സ്മാർട്ട്ഫോൺ ഫീച്ചറുകൾ : 6.52 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഐപിഎസ് എൽസിഡി സ്ക്രീനാണ് ഡിവൈസിലുള്ളത്. 2400 x 1080 പിക്‌സൽ റെസല്യൂഷനും ഡിസ്പ്ലെ ഫീച്ചർ ചെയ്യുന്നു. 90 ഹെർട്സാണ് സ്ക്രീൻ റിഫ്രഷ് റേറ്റ്. 680 നിറ്റ്‌സന്റെ പീക്ക് ബ്രൈറ്റ്നസും 91.4 % സ്ക്രീൻ ടു ബോഡി റേഷ്യോയും ഈ 1080പി ഡിസ്പ്ലെ ഓഫർ ചെയ്യുന്നുണ്ട്.
മിനി ക്യാപ്‌സ്യൂൾ : റിയൽമി സി55 സ്മാർട്ട്ഫോണിന്റെ ഹൈലൈറ്റ് ഫീച്ചറാണിത്. ഐഫോൺ 14 പ്രോയുടെ ഡൈനാമിക് ഐലൻഡുമായി സാമ്യമുള്ള മിനി ക്യാപ്സൂളിൽ ഇൻകമിങ് അലർട്ടുകൾ, ബാറ്ററി സ്റ്റാറ്റസ്, ഡാറ്റ യൂസേജ് തുടങ്ങിയവ കാണിക്കും. ഡിവൈസിലെ സെൽഫി ക്യാമറയും ഈ മിനി ക്യാപ്സൂളിനുള്ളിൽ സജ്ജീകരിച്ചിരിക്കുന്നു. മീഡിയടെക് ഹീലിയോ ജി88 ചിപ്പ്സെറ്റാണ് റിയൽമി സി55 സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്.
എആർഎം മാലി ജി52 2EEMC2 ജിപിയുവും റിയൽമി സി55 സ്മാർട്ട്ഫോണിൽ കമ്പനി ലഭ്യമാക്കിയിട്ടുണ്ട്. ഡെഡിക്കേറ്റഡ് സ്ലോട്ടിൽ 1 ടിബി വരെ കപ്പാസിറ്റിയുള്ള മൈക്രോ എസ്ഡി കാർഡ് ഇടാൻ കഴിയും. ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് ഡിവൈസിലുള്ളത്. 64 എംപി പ്രൈമറി ക്യാമറയും 2 എംപി ഡെപ്ത് സെൻസറുമാണ് ഇതിൽ നൽകിയിരിക്കുന്നത്. എംപി സെൽഫി ക്യാമറയും ഫോൺ ഫീച്ചർ ചെയ്യുന്നു.
സൈഡ് മൌണ്ടഡ് ഫിംഗർപ്രിന്റ് സ്‌കാനറും ഫേസ് അൺലോക്ക് ഫീച്ചറും ഫോണിലുണ്ട്. 5000 mAh ബാറ്ററിയും 33W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും റിയൽമിയുഐ 4.0 -ൽ പ്രവർത്തിക്കുന്ന ഫോണിൽ നൽകിയിരിക്കുന്നു. ഡ്യുവൽ ബാൻഡ് വൈ ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് എന്നിങ്ങനെയുള്ള കണക്റ്റിവിറ്റി ഓപ്ഷനുകളും റിയൽമി സി55 സ്മാർട്ട്ഫോൺ പായ്ക്ക് ചെയ്യുന്നുണ്ട്. 4ജി ഡിവൈസ് ആണെന്നത് ഒരു പോരായ്മയായി കാണാം. ഈ വിലയിൽ 5ജി ഫോണുകൾ വിപണിയിൽ ഉള്ള സാഹചര്യത്തിൽ പ്രത്യേകിച്ചും.


Click it and Unblock the Notifications








