Home
Mobile

ദേ അ‌ടുത്ത സൂപ്പർ ഹിറ്റ്! വില വെറും 9999 രൂപ, പുതുപുത്തൻ റിയൽമി C63 5G സ്മാർട്ട്ഫോൺ ഇന്ത്യയിൽ

എതിരാളികളെ നിശബ്ദരാക്കുന്ന പുതിയ നീക്കവുമായി റിയൽമി. ബജറ്റ് വിലയിൽ 5ജി സ്മാർട്ട്ഫോൺ തേടുന്നവർക്ക് വെറും 9999 രൂപ പ്രാരംഭ വിലയിൽ വാങ്ങാനാകുന്ന വിധത്തിൽ പുതുപുത്തൻ റിയൽമി C63 5ജി (realme C63 5G) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഐക്യൂ ഉൾപ്പെടെയുള്ള ജനപ്രിയ ബ്രാൻഡുകളുടെ 9999 രൂപ വിലയിൽ ലഭ്യമാകുന്ന 5ജി സ്മാർട്ട്ഫോണുകൾക്ക് കനത്ത വെല്ലുവിളി സൃഷ്ടിക്കാൻ റിയൽമി സി63 5ജിക്ക് കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 6.67″ HD+ 120Hz ഡിസ്‌പ്ലേ, ഏറ്റവും പുതിയ മീഡിയടെക് ഡിമെൻസിറ്റി 6300 ചിപ്സെറ്റ് എന്നീ ഫീച്ചറുകൾ സഹിതമാണ് ഈ ബജറ്റ് റിയൽമി 5ജി ഫോൺ എത്തുന്നത്.

ഈ വർഷത്തിന്റെ തുടക്കത്തിൽ സി65 5ജി റിയൽമി ഇന്ത്യയിൽ അ‌വതരിപ്പിച്ചിരുന്നു. ഇതിന് ശേഷം റിയൽമി നിരവധി സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തിച്ചെങ്കിലും സി സീരീസിൽ ഇപ്പോഴാണ് ഒരു ഫോൺ വീണ്ടും അ‌വതരിപ്പിക്കപ്പെടുന്നത് എന്ന പ്രത്യേകതയും റിയൽമി സി63 5ജിക്ക് ഉണ്ട്. 4ജിബി, 6ജിബി, 8ജിബി എന്നിങ്ങനെ മൂന്ന് റാം വേരിയന്റുകളിൽ ഈ 5ജി സ്മാർട്ട്ഫോൺ ലഭ്യമാണ്.

ദേ അ‌ടുത്ത സൂപ്പർ ഹിറ്റ്! പുതുപുത്തൻ റിയൽമി C63 5G, വില വെറും 9999 രൂപ

റിയൽമി സി63 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.67 ഇഞ്ച് (1604 x 720 പിക്സലുകൾ) HD+ സ്‌ക്രീൻ, 50/ 60/ 90/ 120Hz ഡൈനാമിക് റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 625 nits പീക്ക് ​ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്.

ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രൊസസർ (2x Cortex-A76 @ 2.4GHz 6x Cortex-A55 @ 2GHz) ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. Arm മാലി-G57 MC2 GPU പിന്തുണയും ഇതിലുണ്ട്. 4GB/ 6GB/ 8GB LPDDR4x റാം, 128GB (UFS 2.2) സ്റ്റോറേജ് ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാകും.

ദേ അ‌ടുത്ത സൂപ്പർ ഹിറ്റ്! പുതുപുത്തൻ റിയൽമി C63 5G, വില വെറും 9999 രൂപ

ഇന്റേണൽ സ്റ്റോറേജ് കുറവാണ് എങ്കിലും മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം റിയൽമി ഒരുക്കിയിട്ടുണ്ട്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 5.0 ൽ ആണ് ഈ 5ജി ഫോൺ പ്രവർത്തിക്കുന്നത്. സുരക്ഷയ്ക്കായി സൈഡ് മൗണ്ട് ഫിംഗർപ്രിൻ്റ് സെൻസർ ആണ് ഇതിൽ നൽകിയിട്ടുള്ളത്.

ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് ഈ ബജറ്റ് റിയൽമി 5ജി ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. അ‌തിൽ എഫ്/1.85 അപ്പേർച്ചറുള്ള 32എംപി മെയിൻ റിയർ ക്യാമറ, എൽഇഡി ഫ്ലാഷ് എന്നിവ ഉൾപ്പെടുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.0 അപ്പേർച്ചർ ഉള്ള 8MP ക്യാമറയാണ് ഫ്രണ്ടിലുള്ളത്.

ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+ നാനോ / മൈക്രോ എസ്ഡി), 3.5എംഎം ഓഡിയോ ജാക്ക്, 1115 അൾട്രാ ലീനിയർ ബോട്ടം പോർട്ടഡ് സ്പീക്കർ, IP54 റേറ്റിങ്, 5G SA / NSA, ഡ്യുവൽ 4G VoLTE, ബ്ലൂടൂത്ത്, GPS5 , ഗ്ലോനാസ്, ഗലീലിയോ, യുഎസ്ബി ടൈപ്പ്-സി തുടങ്ങി നിരവധി ഫീച്ചറുകളും ഇതിലുണ്ട്.

ദേ അ‌ടുത്ത സൂപ്പർ ഹിറ്റ്! പുതുപുത്തൻ റിയൽമി C63 5G, വില വെറും 9999 രൂപ

10W ക്വിക്ക് ചാർജുള്ള 5000mAh ബാറ്ററിയാണ് റിയൽമി സി63 5ജിയിൽ നൽകിയിരിക്കുന്നത്. സ്റ്റാറി ഗോൾഡ്, ഫോറസ്റ്റ് ഗ്രീൻ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. റിയൽമി സി63 5ജിയുടെ 4GB+128GB അ‌ടിസ്ഥാന വേരിയന്റിന് 10,999 രൂപയാണ് വില. 6GB+128GB വേരിയന്റ് 11,999 രൂപയ്ക്കും 8GB+128GB വേരിയന്റ് 12,999 രൂപയ്ക്കും ​എത്തുന്നു.

എന്നാൽ ലോഞ്ച് ഓഫർ എന്ന നിലയിൽ എല്ലാ വേരിയന്റുകൾക്കും 1000 രൂപ ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാൽ റിയൽമി സി63 5ജിയുടെ അ‌ടിസ്ഥാന വേരിയന്റ് 9999 രൂപയ്ക്കും മറ്റ് വേരിയന്റുകൾ, യഥാക്രമം 11,999 രൂപ, 12999 രൂപ വിലകളിലും ലഭ്യമാകും. ഓഗസ്റ്റ് 20 ന് ഉച്ചയ്ക്ക് 12 മണി മുതലാണ് വിൽപ്പന ആരംഭിക്കുക, ഫ്ലിപ്പ്കാർട്ട്, റിയൽമി ഔദ്യോഗിക വെബ്​സൈറ്റ് എന്നിവ വഴി വാങ്ങാം.

More from GizBot

Best Mobiles in India

English summary
Realme C63 5G launched in India. Its 4GB+128GB base variant is priced at Rs 10,999. The 6GB+128GB variant costs Rs 11,999 and the 8GB+128GB variant costs Rs 12,999. But a bank discount of Rs 1000 is available as a launch offer. So the base variant is available at a starting price of Rs 9999. It will go on sale from August 20.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X