Home
Mobile

9999 രൂപയ്ക്ക് പുത്തൻ 5ജി ഫോൺ; സാധാരണക്കാരന്റെ റേഞ്ച് മാറ്റുന്ന റിയൽമി C63 5G വാങ്ങാൻ ശുഭദിനമെത്തി

നിലവിൽ ഉപയോഗിക്കുന്ന പഴയ ഫോണിൽ നിന്ന് ഒരു പുതിയ 5ജി സ്മാർട്ട്ഫോണിലേക്ക് മാറാൻ സാധാരണക്കാർ ഇനി അ‌ധികം കാത്തിരിക്കേണ്ടതില്ല. 9999 രൂപയിൽ താഴെ വിലയിൽ ഒരു പുതിയ 5ജി സ്മാർട്ട്ഫോൺ റിയൽമി ഓഗസ്റ്റ് 20 മുതൽ വിൽപ്പനയ്ക്ക് എത്തിക്കുന്നു. നിലവിൽ ഐക്യൂ Z9 ​ലൈറ്റ് 5ജി അ‌ടക്കം നിരവധി സ്മാർട്ട്ഫോണുകൾ വിപണിയിൽ 10000 രൂപയിൽ താഴെ വിലയിൽ വിൽക്കുന്നുണ്ട്. എങ്കിലും കൂടുതൽ ഓപ്ഷനുകൾ തേടുന്നവർക്ക് ഇനി റിയൽമിയുടെ C63 5ജിയും (Realme C63 5G) അ‌ക്കൂട്ടത്തിൽ കാണാൻ സാധിക്കും.

ഓഗസ്റ്റ് 12ന് ആണ് റിയൽമി C63 5G ഇന്ത്യയിൽ അ‌വതരിപ്പിച്ചത്. ലോഞ്ച് കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം ആദ്യമായി വിൽപ്പനയ്ക്ക് എത്തുമ്പോൾ ആകർഷകമായ ഡിസ്കൗണ്ടും റിയൽമി ഈ 5ജി സ്മാർട്ട്ഫോണിന് ലഭ്യമാക്കിയിരിക്കുന്നു. മൂന്ന് വ്യത്യസ്ത റാം ഓപ്ഷനുകളിൽ റിയൽമി സി63 വാങ്ങാൻ ലഭ്യമാണ്.

സാധാരണക്കാരന്റെ റേഞ്ച് മാറ്റുന്ന റിയൽമി C63 5G വാങ്ങാൻ ശുഭദിനമെത്തി

ഫ്ലിപ്പ്കാർട്ട്, റിയൽമി ഔദ്യോഗിക വെബ്​സൈറ്റ് എന്നിവ വഴി ഓഗസ്റ്റ് 20 ന് ഉച്ചയ്ക്ക് 12 മണി മുതലാണ്
റിയൽമി C63 5ജിയുടെ വിൽപ്പന ആരംഭിക്കുക. ഇതിന്റെ 4GB +128GB അ‌ടിസ്ഥാന വേരിയന്റിന് 10,999 രൂപയാണ് വില. 6GB +128GB വേരിയന്റ് 11,999 രൂപയ്ക്കും 8GB +128GB വേരിയന്റ് 12,999 രൂപയ്ക്കും ​എത്തുന്നു.

ലോഞ്ച് ഓഫർ എന്ന നിലയിൽ, തെരഞ്ഞെടുത്ത ബാങ്ക് കാർഡ് ഉപയോഗിച്ച് പർച്ചേസ് നടത്തിയാൽ എല്ലാ വേരിയന്റുകൾക്കും 1000 രൂപ ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാൽ റിയൽമി സി63 5ജിയുടെ അ‌ടിസ്ഥാന വേരിയന്റ് 9999 രൂപയ്ക്കും മറ്റ് വേരിയന്റുകൾ, യഥാക്രമം 11,999 രൂപ, 12999 രൂപ വിലകളിലും ലഭ്യമാകും.

സാധാരണക്കാരന്റെ റേഞ്ച് മാറ്റുന്ന റിയൽമി C63 5G വാങ്ങാൻ ശുഭദിനമെത്തി

റിയൽമിയുടെ പുതിയ സി63 5ജിയുടെ പ്രധാന ഫീച്ചറുകൾ: ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രൊസസർ (2x Cortex-A76 @ 2.4GHz 6x Cortex-A55 @ 2GHz) ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. Arm മാലി-G57 MC2 GPU പിന്തുണയും ഇതിലുണ്ട്.

6.67 ഇഞ്ച് (1604x 720 പിക്സലുകൾ) HD+ സ്‌ക്രീൻ, 50/ 60/ 90/ 120Hz ഡൈനാമിക് റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 625 nits പീക്ക് ​ബ്രൈറ്റ്നസ് എന്നിവ റിയൽമി സി63 5ജിയിലുണ്ട്. 4GB/ 6GB/ 8GB LPDDR4x റാം, 128GB (UFS 2.2) സ്റ്റോറേജ് ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാകും.

സാധാരണ ബജറ്റ് ഫോണുകൾ 1TB മൈക്രോ എസ്ഡി പിന്തുണയാണ് വാഗ്ദാനം ചെയ്യാറുള്ളത്. ഇവിടെ റിയൽമി 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 5.0 ൽ ആണ് ഈ 5ജി ഫോൺ പ്രവർത്തിക്കുന്നത്. സുരക്ഷയ്ക്കായി സൈഡ് മൗണ്ട് ഫിംഗർപ്രിൻ്റ് സെൻസർ അ‌ടക്കമുള്ള ഫീച്ചറുകളും ഉണ്ട്.

സാധാരണക്കാരന്റെ റേഞ്ച് മാറ്റുന്ന റിയൽമി C63 5G വാങ്ങാൻ ശുഭദിനമെത്തി

ബജറ്റ് വിലയിലാണ് എത്തുന്നത് എങ്കിലും റിയൽമി സി63 5ജി ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്. അ‌തിൽ എഫ്/1.85 അപ്പേർച്ചറുള്ള 32എംപി മെയിൻ റിയർ ക്യാമറ, എൽഇഡി ഫ്ലാഷ് എന്നിവ ഉൾപ്പെടുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.0 അപ്പേർച്ചർ ഉള്ള 8MP ഫ്രണ്ട് ക്യാമറയും ഉണ്ട്.

10W ക്വിക്ക് ചാർജുള്ള 5000mAh ബാറ്ററി, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+ നാനോ/ മൈക്രോ എസ്ഡി), 3.5എംഎം ഓഡിയോ ജാക്ക്, IP54 റേറ്റിങ്, 5G SA / NSA, ഡ്യുവൽ 4G VoLTE, യുഎസ്ബി ടൈപ്പ്-സി തുടങ്ങി നിരവധി ഫീച്ചറുകളും ഇതിലുണ്ട്. സ്റ്റാറി ഗോൾഡ്, ഫോറസ്റ്റ് ഗ്രീൻ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും.

More from GizBot

Best Mobiles in India

English summary
The open sale of Realme C63 5G will start on August 20 at 12 PM via Flipkart and Realme's official website. It is priced at Rs 10,999 for the 4GB +128GB base variant, Rs 11,999 for the 6GB +128GB variant and Rs 12,999 for the 8GB +128GB variant. But you can get a discount of Rs 1000 through bank offer.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X