Home
Mobile

കിടിലൻ സാധനം എത്തിയിട്ടുണ്ട്! റിയൽമി സി63 5ജി സെയിൽ ഇന്ന് മുതൽ ആരംഭിച്ചു

റിയൽമി അതിൻ്റെ എൻട്രി ലെവൽ സ്മാർട്ട്‌ഫോണുകളുടെ പോർട്ട്‌ഫോളിയോയിലേക്ക് മറ്റൊരു അംഗത്തെ കൂക്കി ചേർക്കുന്നു. റിയൽമി സി63 5ജി (Realme C63 5G) 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.67 ഇഞ്ച് HD+ ഡിസ്‌പ്ലേയാണ് അവതരിപ്പിക്കുന്നത്. കമ്പനിയുടെ അഭിപ്രായത്തിൽ, ഈ വിഭാഗത്തിലെ എക്കാലത്തെയും വേഗതയേറിയ റിഫ്രഷ് റേറ്റ് ആണ് ഇത്. ഒരാഴ്ച മുമ്പ് ലോഞ്ച് ചെയ്ത ഈ സ്മാർട്ട്‌ഫോൺ 3 വേരിയൻ്റുകളിൽ ആണ് വരുന്നത്. 4 ജിബി, 6 ജിബി, 8 ജിബി എന്നിങ്ങനെ 128 ജിബി കോൺസ്റ്റന്റ് സ്റ്റോറേജിനോടൊപ്പമാണ് വരുന്നത്.

32 മെഗാപിക്സലിൻ്റെ ബാക് ക്യാമറയും 8 മെഗാപിക്സലിൻ്റെ ഫ്രണ്ട് ക്യാമറയുമാണ് ഫോണിന് ഉള്ളത്. ഇത് 7.94 എംഎം കട്ടി ഉള്ള ഒരു സ്ലിം ഡിസൈൻ ഫീച്ചർ ചെയ്യുന്നു, ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കി ഉള്ള റിയൽമി യുഐ 5.0-ൽ പ്രവർത്തിക്കുന്നു. റിയൽമി സി63 5ജിയുടെ വില വിവരങ്ങൾ നോക്കാം.

റിയൽമി സി63 5ജി സെയിൽ ഇന്ന് മുതൽ ആരംഭിച്ചു

റിയൽമി സി63 5ജി ഇന്ത്യൻ വില: 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള സ്റ്റാൻഡേർഡ് വേരിയൻ്റിന് റിയൽമി സി63ക്ക് 9,999 രൂപയാണ് വില. 6 ജിബി റാമും 128 ജിബി സ്റ്റോറേജ് മോഡലും 10,999 രൂപയ്ക്ക് ലഭ്യമാണ്. കൂടാതെ, 8 ജിബി + 128 ജിബി വേരിയൻ്റിന് 11,999 രൂപയാണ് വില.

റിയൽമി സി63 5ജി രണ്ട് കളർ ഓപ്ഷനുകളിലാണ് വരുന്നത്: സ്റ്റാറി ഗോൾഡ്, ഫോറസ്റ്റ് ഗ്രീൻ. ഓഗസ്റ്റ് 20 ഉച്ചക്ക് 12 മണിക്ക് ശേഷം ഫ്ലിപ്പ്കാർട്ടിൽ വിൽപ്പന ലൈവ് ആയിട്ടുണ്ട്. റിയൽമിയുടെ ഹോം വെബ്‌സൈറ്റിലും ഡിവൈസ് ലഭ്യമാകും. എല്ലാ റിയൽമി സി63 5ജി വേരിയൻ്റുകളിലും കമ്പനി 1,000 രൂപയുടെ ബാങ്ക് ഓഫറുകൾ വാഗ്ദാനം ചെയ്യുന്നു.

റിയൽമി സി63 5ജി സവിശേഷതകൾ: റിയൽമി സി63 5ജിയിൽ 6.67-ഇഞ്ച് HD+ ഡിസ്‌പ്ലേ, 120Hz, 625nits പീക്ക് ബ്രൈറ്റ്നസ്സ് എന്നിവയുണ്ട്. കൂടാതെ ഇത് മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റാണ് നൽകുന്നത്. ഒപ്പം 8 ജിബി റാമും 128 ജിബി സ്റ്റോറേജും വാഗ്ദാനം ചെയ്യുന്നു. 10W ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000mAH ബാറ്ററിയാണ് ഉപകരണം പായ്ക്ക് ചെയ്യുന്നത്. സ്മാർട്ട്ഫോൺ ടൈപ്പ്-സി ചാർജിംഗിനെ പിന്തുണയ്ക്കുന്നു. റീട്ടെയിൽ ബോക്സിനൊപ്പം ചാർജർ വരും.

7.94 എംഎം കനമുള്ള അൾട്രാ സ്ലിം ഉപകരണമാണ് സ്മാർട്ട്‌ഫോണെന്ന് കമ്പനി അവകാശപ്പെടുന്നു. തിളങ്ങുന്ന ലെൻസ് ഡിസൈനോട് കൂടിയ മാറ്റ് സർഫസ് ഡിസൈൻ ആണ് റിയൽമി സി63 5ജി അവതരിപ്പിക്കുന്നത്. ബാക്ക് പാനലിൽ ഒരു ചതുരാകൃതിയിൽ ക്യാമറ മൊഡ്യൂൾ ഉണ്ട്. റിയൽമി സി63 5ജിയിൽ 32 മെഗാപിക്സൽ പ്രൈമറി ക്യാമറയുമുണ്ട്.

അതിൽ എഐ സജ്ജീകരണവും നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, സ്മാർട്ട്‌ഫോണിൻ്റെ മുൻവശത്ത് 8 മെഗാപിക്സൽ ക്യാമറയുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 5.0ൽ പ്രവർത്തിക്കുന്ന ഈ ഉപകരണത്തിന് രണ്ട് പ്രധാന ഒഎസ് റിലീസുകളും മൂന്ന് വർഷത്തെ സുരക്ഷാ പാച്ചുകളും ലഭിക്കും.

ഡ്യൂറബിലിറ്റിയിലേക്ക് വരുമ്പോൾ, സ്മാർട്ട്ഫോൺ പൊടി, ജല പ്രതിരോധം എന്നിവയ്ക്കും IP54 സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എൻട്രി ലെവൽ ബജറ്റിൽ, റിയൽമി കുറച്ച് എഐ അടിസ്ഥാനമാക്കിയുള്ള സവിശേഷതകളും വാഗ്ദാനം ചെയ്യുന്നു. ഫോട്ടോകൾ മെച്ചപ്പെടുത്തുന്നതിനുള്ള എഐ ഫീച്ചറുകൾ ക്യാമറയിൽ സജ്ജീകരിച്ചിരിക്കുന്നു. എഐ ബൂസ്റ്റ് എഞ്ചിനൊപ്പം ഉപകരണത്തിൻ്റെ പ്രകടനവും വർദ്ധിക്കും.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
The Realme C63 5G comes in two color options: Starry Gold and Forest Green. The sale has gone live on Flipkart since August 20 at 12 noon. The device will also be available on Realme's home website. The company is offering a bank offer of Rs 1,000 on all Realme C63 5G variants.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X