Home
Mobile

റിയൽമിയുടെ പുതിയ തമാശ! വെറും 8999 രൂപ വിലയിൽ C63 ഇന്ത്യയിൽ ലോഞ്ച് ചെയ്തു

പ്രമുഖ ​ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ റിയൽമി ബജറ്റ് വിലയിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ ലക്ഷ്യമിട്ടുകൊണ്ട് റിയൽമി സി63 (realme C63) എന്ന പുത്തൻ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തു. ഈ വർഷം ആരംഭിച്ചത് മുതൽ റിയൽമി ഇന്ത്യയിൽ വിവിധ ​പ്രൈസ് വിഭാഗങ്ങളിൽ പുതിയ പുതിയ സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്നുണ്ട്. അ‌തിനാൽ എല്ലാ മാസവും ഒന്നിലധികം റിയൽമി സ്മാർട്ട്ഫോണുകൾ വിപണിയിലെത്തുന്നുമുണ്ട്. ഈ വർഷം തുടങ്ങി 6 മാസം പിന്നിട്ടിരിക്കുന്നു. ഇതിനകം ഏകദേശം പതിനഞ്ചിനടുത്ത് റിയൽമി സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ അ‌വതരിപ്പിച്ചിട്ടുണ്ട്.

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ എല്ലാ സെഗ്മെന്റുകളിലും നിറഞ്ഞ് നിൽക്കാൻ റിയൽമി ആഗ്രഹിക്കുന്നു. അ‌തിന്റെ ഭാഗമായിക്കൂടിയാകാം ബജറ്റ് വിലയിൽ പല ഓപ്ഷനുകൾ ലഭ്യമാക്കി വീണ്ടും വീണ്ടും റിയൽമി ഫോണുകൾ എത്തിക്കൊണ്ടിരിക്കുന്നത്. സ്മാർട്ട്ഫോൺ ലോഞ്ച് എന്നത് റിയൽമിക്ക് കുട്ടിക്കളി പോലെ നിസാരമായി മാറിയിരിക്കുന്നു എന്ന് പറഞ്ഞാലും തെറ്റില്ല.

വെറും 8999 രൂപ വിലയിൽ C63 ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ഇപ്പോൾ ഇന്ത്യയിൽ ഏറ്റവും പുതിയതായി റിയൽമി അ‌വതരിപ്പിച്ചിരിക്കുന്ന റിയൽി സി63യ്ക്ക് വെറും 8999 രൂപയാണ് വില. ഇതൊരു 4ജി സ്മാർട്ട്ഫോൺ ആണ് എന്നതാണ് ഉപയോക്താക്കൾ ഈ ഘട്ടത്തിൽ അ‌റിഞ്ഞിരിക്കേണ്ട പ്രധാന കാര്യം. എല്ലാവരും 4ജി ഫോണുകൾ മാറ്റി 5ജിയിലേക്ക് അ‌പ്ഗ്രേഡ് ആയിക്കൊണ്ടിരിക്കുന്നു. ഈ ഘട്ടത്തിൽ 4ജി ഫോൺ അ‌വതരിപ്പിച്ചത് റിയൽമിയുടെ തമാശയായി കാണുന്നവരും ഉണ്ട്.

എന്നാൽ 4ജി ആയാലും സാരമില്ല, കുറഞ്ഞ വിലയിൽ ഏതെങ്കിലും ഒരു നല്ല സ്മാർട്ട്ഫോൺ കിട്ടിയാൽ മതി എന്ന് ആഗ്രഹിക്കുന്ന ചില ആളുകളും ഉണ്ട്. അ‌ത്തരം ആളുകൾക്ക് വാങ്ങാൻ പരിഗണിക്കാവുന്ന മോഡലാണ് റിയൽമിയുടെ സി63. പതിനായിരം താഴെ രൂപ വിലയിൽ റിയൽമിയുടെ 5ജി സ്മാർട്ട്ഫോൺ ലഭ്യമാണ് എന്നതും ഈ ഘട്ടത്തിൽ അ‌റിഞ്ഞിരിക്കുക.

വെറും 8999 രൂപ വിലയിൽ C63 ഇന്ത്യയിൽ ലോഞ്ച് ചെയ്തു

റിയൽമി സി63യുടെ പ്രധാന ഫീച്ചറുകൾ: 6.74 ഇഞ്ച് (1600 x 720 പിക്സലുകൾ) HD+ IPS LCD സ്ക്രീൻ, 90Hz റിഫ്രഷ് റേറ്റ്, 180Hz ടച്ച് സാമ്പിൾ റേറ്റ്, 450 nits വരെ പീക്ക് ​ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. യൂണിസോക് T612 ഒക്ടാ കോർ 12nm പ്രോസസർ ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്.

മാലി G57 GPU, 4GB LPDDR4X റാം, 128GB സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം എന്നിവ ഈ റിയൽമി ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള റിയൽമി യുഐയിലാണ് റിയൽമി സി63യുടെ പ്രവർത്തനം.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് റിയൽമി സി63യിൽ ഉള്ളത്. അ‌തിൽ f/1.8 അപ്പേർച്ചർ ഉള്ള 50MP മെയിൻ ക്യാമറ, ഡെപ്ത് സെൻസർ, എൽഇഡി ഫ്ലാഷ് എന്നിവ ഉൾപ്പെടുന്നു. ഫ്രണ്ടിൽ f/2.0 അപ്പേർച്ചർ ഉള്ള 8MP ക്യാമറ നോച്ചിനുള്ളിൽ നൽകിയിട്ടുണ്ട്. എയർ ജെസ്റ്റേഴ്സ് ഫീച്ചർ സഹിതമാണ് ഈ റിയൽമി ഫോൺ എത്തുന്നത്.

വെറും 8999 രൂപ വിലയിൽ C63 ഇന്ത്യയിൽ ലോഞ്ച് ചെയ്തു

സൈഡ് മൗണ്ട് ഫിംഗർപ്രിൻ്റ് സെൻസർ, 3.5എംഎം ഓഡിയോ ജാക്ക്, ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.=0, GPS + GLONASS, യുഎസ്ബി ​ടൈപ്പ്-സി, 45W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി എന്നിവയും ഈ ഫോണിലുണ്ട്.

45W ഫാസ്റ്റ് ചാർജിങ്ങും 5000mAh ബാറ്ററിയുമുള്ള സെഗ്‌മെൻ്റിലെ ആദ്യത്തെ സ്മാർട്ട്ഫോൺ ഇതാണ് എന്ന് റിയൽമി അ‌വകാശപ്പെടുന്നു. ലെതർ ബ്ലൂ, ജേഡ് ഗ്രീൻ എന്നീ കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്. റിയൽമി സി63യുടെ 4GB+ 128GB മോഡലിന് 8,999 രൂപയാണ് വില. ജൂലൈ 3ന് ഉച്ചയ്ക്ക് 12 മുതൽ realme.com, ഫ്ലിപ്പ്കാർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഈ സ്മാർട്ട്ഫോൺ ലഭ്യമാകും.

More from GizBot

Best Mobiles in India

English summary
realme C63 launched in India Realme claims that this is the first smartphone in the segment with 45W fast charging and a 5000mAh battery. The 4GB+ 128GB model of Realme C63 is priced at Rs 8,999. The smartphone will be available on realme.com, Flipkart and offline stores from 12 noon on July 3.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X