Home
Mobile

ഡിസ്കൗണ്ട് കാര്യമായിട്ട് ഇല്ല, പക്ഷേ വില കുറഞ്ഞു; ഈ റിയൽമി 5G ഫോൺ വാങ്ങുന്നോ!

ബജറ്റ് വിലയിൽ സ്മാർട്ട്ഫോണുകൾ തേടുന്നവർക്ക് നിരവധി ഓപ്ഷനുകൾ ഇപ്പോൾ ലഭ്യമാണ്. 10000 രൂപ ബജറ്റ് വിലയിൽ പോലും പുതിയ സ്മാർട്ട്ഫോണുകൾ ഇറങ്ങുന്നുണ്ട്. എന്നാൽ കുറച്ചുകൂടി കൂടിയ വിലയിൽ ഇറങ്ങിയ 5ജി ഫോണുകൾ പതിനായിരം രൂപയോട് അ‌ടുത്ത വിലയിൽ ലഭ്യമാകുന്നത് അ‌ൽപ്പം സന്തോഷം കൂടുതൽ നൽകുന്ന കാര്യമാണ്. പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനമായ ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ റിയൽമിയുടെ ഒരു 5ജി ഫോൺ ലോഞ്ച് വിലയെക്കാൾ കുറഞ്ഞ വിലയിൽ ആണ് ഇപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ബാങ്ക് ഡിസ്കൗണ്ടുകളുടെ സഹായം ഇല്ലാതെ എല്ലാവർക്കും ഈ വിലക്കുറവിൽ തന്നെ ഈ ഫോൺ വാങ്ങാം എന്നതാണ് ഒരു പ്രത്യേകത.

ബജറ്റ് ഉപയോക്താക്കൾക്കായുള്ള ഏറ്റവും മികച്ച 5ജി ഫോൺ ഓപ്ഷൻ എന്ന നിലയിൽ റിയൽമി കഴിഞ്ഞ വർഷം ഇന്ത്യയിൽ അ‌വതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് റിയൽമി സി65 5ജി (Realme C65 5G). മീഡിയടെക് ഡിമെൻസിറ്റി 6300 ചിപ്‌സെറ്റുമായി ആദ്യം എത്തിയ സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയും ഇതിന് ഉണ്ട്.

ഡിസ്കൗണ്ട് കാര്യമായിട്ട് ഇല്ല, പക്ഷേ വില കുറഞ്ഞു

ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ റിയൽമി സി65 5ജിയുടെ അ‌ടിസ്ഥാന മോഡൽ 11499 രൂപ വിലയിൽ ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് 23 ശതമാനം ഡിസ്കൗണ്ടിന് ശേഷമുള്ള വിലയാണ് എന്നാണ് ഫ്ലിപ്പ്കാർട്ട് പറയുന്നത്. ഇതിന്റെ 6ജിബി റാം വേരിയന്റ് 11999 രൂപ വിലയിലും ലിസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ ബാങ്ക് ഓഫറിന്റെ ഭാഗമായി 5 ശതമാനം ക്യാഷ്ബാക്ക് ലഭ്യമാണ്.

റിയൽമി സി65 5ജിയുടെ പ്രധാന ഫീച്ചറുകൾ: ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രൊസസർ ആണ് ഈ 5ജി സ്മാർട്ട്ഫോണിന്റെ കരുത്ത്. 6.67 ഇഞ്ച് ( 1604 x 720 പിക്സലുകൾ ) HD+ സ്‌ക്രീൻ ആണ് ഇതിലുള്ളത്. 120Hz വരെ ഡൈനാമിക് റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാംപ്ലിംഗ് നിരക്ക്, 625 nits പീക്ക് ​ബ്രൈറ്റ്നസ് എന്നിവയും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.

ഡിസ്കൗണ്ട് കാര്യമായിട്ട് ഇല്ല, പക്ഷേ വില കുറഞ്ഞു

മാലി G57 MC2 GPU, LPDDR4x റാം, UFS 2.2 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2 TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 5.0ൽ ആണ് പ്രവർത്തനം. 2 വർഷത്തെ ഒഎസ് അപ്‌ഡേറ്റുകളും 3 വർഷത്തെ ആൻഡ്രോയിഡ് സുരക്ഷാ പാച്ചുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. അ‌തിനാൽ ആൻഡ്രോയിഡ് 16 വരെ ലഭ്യമാകും.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. അ‌തിൽ F/1.8 അപ്പേർച്ചർ ഉള്ള 50MP പ്രൈമറി ക്യാമറയും 2MP സെക്കൻഡറി സെൻസറും അ‌ടങ്ങുന്നു. ഓമ്‌നിവിഷൻ OV08D10 സെൻസറോട് കൂടിയ 8MP ഫ്രണ്ട് ക്യാമറയും ഉണ്ട്.
സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിൻ്റ് സെൻസർ, IP54 റേറ്റിങ്, 3.5എംഎം ഓഡിയോ ജാക്ക്, 1115 അൾട്രാ ലീനിയർ ബോട്ടം പോർട്ടഡ് സ്പീക്കർ എന്നിവയും ഇതിലുണ്ട്.

ഹൈബ്രിഡ് ഡ്യുവൽ സിം ( നാനോ + നാനോ / മൈക്രോ എസ്ഡി ), 5G, 4G LTE, ബ്ലൂടൂത്ത് 5.3, GPS, യുഎസ്ബി ടൈപ്പ് സി പോർട്ട്, 15W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000 mAh ബാറ്ററി എന്നിവയൊക്കെയാണ് ഇതിലെ മറ്റ് പ്രധാന ഫീച്ചറുകൾ. ഫെതർ ഗ്രീൻ, ഗ്ലോവിംഗ് ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് ഹാൻഡ്‌സെറ്റ് വരുന്നത്.

ഡിസ്കൗണ്ട് കാര്യമായിട്ട് ഇല്ല, പക്ഷേ വില കുറഞ്ഞു

ശക്തനായ ഒരു എൻട്രിലെവൽ 5ജി സ്മാർട്ട്ഫോൺ എന്ന നിലയിലാണ് റിയൽമി സി65 കമ്പനി അ‌വതരിപ്പിച്ചത്. ആഗോള തലത്തിൽ 4ജി മോഡൽ ആയിട്ടാണ് റിയൽമി സി65 ഇറങ്ങിയത്. എന്നാൽ ഇന്ത്യയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അ‌വതരിപ്പിക്കപ്പെട്ട 5ജി ഫോൺ എന്ന പ്രത്യേകതയും ഇതിനുണ്ട്. താൽപര്യമുള്ളവർക്ക് ഈ ഡീൽ പ്രയോജനപ്പെടുത്താവുന്നതാണ്.

More from GizBot

Best Mobiles in India

English summary
The price of the 6GB RAM variant of the Realme C65 5G has been reduced on Flipkart. This variant is listed at a price of Rs 11,999. The base model of the Realme C65 5G is now listed on Flipkart at a price of Rs 11,499. Flipkart says that this is the price after a 23 percent discount.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X