വിലകണ്ടാൽ, ഇല്ലാത്ത താൽപര്യം ആർക്കും തോന്നിപ്പോകും! ഡിസ്കൗണ്ടുമായി റിയൽമി C65 5G
സ്മാർട്ട്ഫോൺ വാങ്ങാൻ തയാറെടുക്കുമ്പോൾ സാധാരണക്കാർ ആദ്യം പരിഗണിക്കുക വിലയാണ്. താങ്ങാനാകുന്ന വിലയിൽ വാങ്ങാനാകുന്ന ഒരു മികച്ച സ്മാർട്ട്ഫോൺ എന്നതാണ് പലരുടെയും ആഗ്രഹം. ഇപ്പോൾ 5ജി സ്മാർട്ട്ഫോണുകളുടെ കാലമാണ്. മികച്ച 5ജി സ്മാർട്ട്ഫോണുകൾക്ക് ഉയർന്ന വില നൽകേണ്ടിവരും എന്നാണ് പൊതുധാരണ. എന്നാൽ അത്യാവശ്യം കാര്യങ്ങളെല്ലാം ഭംഗിയായി നടക്കുന്ന ഒരു സ്മാർട്ട്ഫോൺ മതി എന്നുള്ളവർക്ക് 10000 രൂപ ബജറ്റിൽ വാങ്ങാവുന്ന നിരവധി 5ജി സ്മാർട്ട്ഫോണുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. വിലക്കുറവ് കണക്കിലെടുത്ത് ഫോൺ വാങ്ങാനിറങ്ങുന്നവർ കഴിവതും 5ജി ഫോണുകൾ തന്നെ വാങ്ങുന്നതാണ് നല്ലത്.
8000 രൂപയിലും താഴെ വിലയിൽ 4ജി സ്മാർട്ട്ഫോണുകൾ ഇന്ന് സുലഭമാണ്. എന്നാൽ അതോടൊപ്പം നിസാര തുക മാത്രം അധികമായി നൽകിയാൽ പുതിയ 5ജി ഫോൺ തന്നെ വാങ്ങാൻ സാധിക്കും. ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ ശക്തമായ സാന്നിധ്യങ്ങളിൽ ഒന്നാണ് ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ റിയൽമി. വിവിധ സെഗ്മെന്റുകളിൽ റിയൽമിയുടെ കിടിലൻ ഫോണുകൾ ശക്തമായ മത്സരം കാഴ്ചവച്ചുകൊണ്ടിരിക്കുന്നു.

രണ്ട്- മൂന്ന് മാസങ്ങൾക്ക് മുൻപ്, കൃത്യമായി പറഞ്ഞാൽ 2024 ഏപ്രിൽ അവസാന ആഴ്ചയിൽ റിയൽമി ഒരു 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ പുറത്തിറക്കുകയുണ്ടായി. റിയൽമി സി65 5ജി എന്ന ഈ സ്മാർട്ട്ഫോൺ ഇപ്പോൾ ഡിസ്കൗണ്ട് സഹിതം 10000 രൂപയിൽ താഴെ വിലയിൽ ഫ്ലിപ്പ്കാർട്ടിൽ വാങ്ങാൻ ലഭ്യമാണ്.
വില കണ്ടാൽ താൽപര്യമില്ലാത്തവർ പോലും 'എന്നാലൊന്ന് വാങ്ങിക്കളയാം' എന്ന് ആലോചിച്ച് പോകുന്ന വിലയിലാണ് റിയൽമി സി65 5ജി ലഭ്യമായിട്ടുള്ളത്. വില കുറവാണ് എന്ന് കരുതി ഇതിലെ ഫീച്ചറുകൾ അത്ര മോശമാകുമെന്ന് കരുതേണ്ടതില്ല. മീഡിയടെക് ഡിമെൻസിറ്റി 6300 ചിപ്‌സെറ്റുമായി വരുന്ന ലോകത്തിലെ ആദ്യത്തെ സ്മാർട്ട്ഫോൺ എന്ന വിശേഷണവുമായി ലോഞ്ച് ചെയ്യപ്പെട്ട സ്മാർട്ട്ഫോൺ ആണിത്.

റിയൽമി സി65 5ജിയുടെ 4GB+64GB അടിസ്ഥാന വേരിയന്റിന് 10,499 രൂപയാണ് വില. അതേപോലെ 4GB/128GB മോഡലിന് 11,499 രൂപയും 6GB/128GB മോഡലിന് 12,499 രൂപയും നൽകണം. എന്നാലിപ്പോൾ ഫ്ലിപ്പ്കാർട്ടിൽ 5 ശതമാനം ക്യാഷ്ബാക്ക് ഓഫർ ലഭ്യമാണ്. അതിനാൽ ഈ ഫോണിന്റെ അടിസ്ഥാന മോഡൽ 10000 രൂപയിൽ താഴെ വിലയിൽ വാങ്ങാനാകും.
റിയൽമി സി65 5ജി (Realme C65 5G) യുടെ പ്രധാന ഫീച്ചറുകൾ: 6.67 ഇഞ്ച് (1604 x 720 പിക്സലുകൾ) HD+ സ്‌ക്രീൻ, 120Hz വരെ ഡൈനാമിക് റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാംപ്ലിംഗ് നിരക്ക്, 625 nits പീക്ക് ബ്രൈറ്റ്നസ് എന്നിവ ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.
മാലി-G57 MC2 GPU ഉള്ള ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രൊസസർ ആണ് ഈ 5ജി സ്മാർട്ട്ഫോണിന്റെ കരുത്ത്. 4GB/ 6GB LPDDR4x റാം, 64GB/ 128GB (UFS 2.2) സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്.

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 5.0ൽ ആണ് പ്രവർത്തനം. 2 വർഷത്തെ ഒഎസ് അപ്‌ഡേറ്റുകളും 3 വർഷത്തെ ആൻഡ്രോയിഡ് സുരക്ഷാ പാച്ചുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. മുഖ്യധാരാ സ്മാർട്ട്ഫോണുകളുടെ പെർഫോമൻസിനോട് കിടപിടിക്കും വിധത്തിൽ എഐ പിന്തുണ അടക്കം മികച്ച ഫീച്ചറുകൾ ഈ റിയൽമി 5ജി ഫോൺ കുറഞ്ഞ വിലയ്ക്കുള്ളിൽ നിന്നുകൊണ്ട് നൽകുന്നു.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് റിയൽമി സി65 5ജിയിലുള്ളത്. അതിൽ F/1.8 അപ്പേർച്ചർ ഉള്ള 50MP പ്രൈമറി ക്യാമറയും 2MP സെക്കൻഡറി സെൻസറും അടങ്ങുന്നു. ഓമ്‌നിവിഷൻ OV08D10 സെൻസറോട് കൂടിയ 8MP ഫ്രണ്ട് ക്യാമറയും ഉണ്ട്. 15W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ഫോൺ പായ്ക്ക് ചെയ്യുന്നത്.
സൈഡ് മൗണ്ട് ഫിംഗർപ്രിൻ്റ് സെൻസർ, IP54 റേറ്റിങ്, 3.5എംഎം ഓഡിയോ ജാക്ക്, 1115 അൾട്രാ ലീനിയർ ബോട്ടം പോർട്ടഡ് സ്പീക്കർ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+ നാനോ/ മൈക്രോ എസ്ഡി), 5G, 4G LTE, ബ്ലൂടൂത്ത് 5.3, GPS, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയൊക്കെയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ഫെതർ ഗ്രീൻ, ഗ്ലോവിംഗ് ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്.


Click it and Unblock the Notifications