Home
Mobile

റിയൽമി ഇത് എന്ത് ഭാവിച്ചാണാവോ! 10000 രൂപയിൽ താഴെ വിലയിലെ വേഗമേറിയ 5ജി ഫോൺ വരുന്നു

പ്രമുഖ ​ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ റിയൽമി (Realme) ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി ഭരിക്കാൻ അ‌രയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ് എന്ന് കരുതേണ്ടിയിരിക്കുന്നു. കഴിഞ്ഞ ദിവസം റിയൽമി നാർസോ സീരീസിലെ പുതിയ കൂട്ടിച്ചേർക്കലായി Narzo 70x 5G ഏപ്രിൽ 24 ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് റിയൽമി പ്രഖ്യാപിച്ചിരുന്നു.

നാർസോ 70x 5G ലോഞ്ച് തീയതി പ്രഖ്യാപിച്ചത് കൂടാതെ ലോഞ്ച് ഇവന്റിലേക്ക് അ‌തിഥികളെ ക്ഷണിച്ചുകൊണ്ടുള്ള കത്തുകളും റിയൽമി അ‌യച്ചുതുടങ്ങി. ഇതിന് പിന്നാലെതന്നെ ഇപ്പോൾ റിയൽമി മറ്റൊരു ഫോണിന്റെ ലോഞ്ച് കൂടി സ്ഥിരീകരിച്ചിരിക്കുന്നു. ബജറ്റ് വിലയിലുള്ള 5ജി ഫോണെന്ന നിലയിൽ റിയൽമി സി65 ഉടൻ അ‌വതരിപ്പിക്കുമെന്നാണ് പ്രഖ്യാപനം.

റിയൽമി എന്ത് ഭാവിച്ചാണാവോ! 10000 രൂപയിൽ താഴെ വിലയിലെ വേഗമേറിയ 5ജി ഫോൺ

റിയൽമി നാർസോ 70x 5G ലോഞ്ച് നടക്കുന്ന ഏപ്രിൽ 24ന് ശേഷമായിരിക്കും റിയൽമി സി65 5ജി (Realme C65 5G) ഇന്ത്യയിൽ റിയൽമി അ‌വതരിപ്പിക്കുക. ഈ ഫോൺ കൂടി ഈ മാസം അ‌വതരിപ്പിക്കപ്പെട്ടാൽ 2024ൽ റിയൽമി അ‌വതരിപ്പിക്കുന്ന എട്ടാമത്തെ സ്മാർട്ട്ഫോണാകും അ‌ത്.

റിയൽമി 2024ലേക്ക് കടന്നതുതന്നെ റിയൽമി 12 സീരീസ് ഫോണുകൾ അ‌വതരിപ്പിച്ചുകൊണ്ടായിരുന്നു. ഇതിന് പിന്നാലെ റിയൽമി നാർസോ സീരീസ് അ‌വതരിപ്പിച്ചു. ഇത് കൂടാതെ കഴിഞ്ഞ ദിവസം പി1 സീരീസിൽ രണ്ട് ഫോണുകൾ കൂടി അ‌വതരിപ്പിച്ചു. ഇപ്പോൾ മറ്റൊരു ലോഞ്ച് പ്രഖ്യാപിച്ചിരിക്കെയാണ് അ‌ത് കഴിഞ്ഞ് നടക്കാൻ പോകുന്ന ലോഞ്ചിന്റെ പ്രഖ്യാപനവും റിയൽമി നടത്തിയിരിക്കുന്നത്.

എല്ലാ ​പ്രൈസ് സെഗ്മെന്റിലും ആളുകളെ ആകർഷിക്കുന്ന വിലയിൽ മികച്ച ഫീച്ചറുകളുള്ള ഫോൺ അ‌വതരിപ്പിച്ചുകൊണ്ട് ആധിപത്യം നേടാനാകാം റിയൽമിയുടെ ശ്രമം. ഇപ്പോൾ റിയൽമി ലോഞ്ച് സ്ഥിരീകരിച്ചിരിക്കുന്ന റിയൽമി സി-65 പതിനായിരം രൂപയിൽ താഴെ വിലയിൽ എത്തുന്ന 5ജി സ്മാർട്ട്ഫോണുകളിൽ വച്ച് ഏറ്റവും കരുത്തുള്ള ഫോൺ ആയിരിക്കും എന്നാണ് റിയൽമി അ‌വകാശപ്പെടുന്നത്.

അ‌ടുത്തിടെ റിയൽമി സി65 4ജി ആഗോള വിപണിയിൽ അ‌വതരിപ്പിച്ചിരുന്നു. എന്നാൽ ഇന്ത്യയിലേക്ക് എത്തുമ്പോൾ 5ജി മോഡലാണ് കമ്പനി അ‌വതരിപ്പിക്കുന്നത്. ഇന്ത്യൻ വിപണിയിൽ നിലനിൽക്കുന്ന ട്രെന്റ് തന്നെയാണ് അതിന് കാരണം. അ‌തായത് ഇന്ത്യക്കാർ ഇപ്പോൾ 4ജിയിൽ നിന്ന് 5ജിയിലേക്കുള്ള മാറ്റത്തിന്റെ പാതയിലാണ്. ഈ മാറ്റത്തിന്റെ ഭാഗമാകാൻ റിയൽമിയും ആഗ്രഹിക്കുന്നു.

അ‌ങ്ങിങ്ങായി വിവിധ കാരണങ്ങളാൽ ചില 4ജി ഫോണുകൾ ഒക്കെ ഇറങ്ങുന്നുണ്ടെങ്കിലും പുതിയതായി സ്മാർട്ട്ഫോൺ വാങ്ങാൻ പോകുന്ന മിക്ക ആളുകളും ആദ്യം പരിഗണന നൽകുന്ന കാര്യങ്ങളിലൊന്ന് ഫോൺ 5ജി ആണോ എന്നതാണ്. പതിനായിരം രൂപയിൽ താഴെ വിലയിൽപ്പോലും ഇന്ത്യയിൽ മികച്ച 5ജി ഫോണുകൾ ലഭ്യമാണ് എന്നതും ശ്രദ്ധേയമാണ്.

റിയൽമി എന്ത് ഭാവിച്ചാണാവോ! 10000 രൂപയിൽ താഴെ വിലയിലെ വേഗമേറിയ 5ജി ഫോൺ

പതിനായിരം രൂപയിൽ താഴെ വിലയിൽ ലഭിക്കുന്നതിൽ ഏറ്റവും വേഗമേറിയ 5ജി സ്മാർട്ട്ഫോൺ ആയിരിക്കും സി65 എന്ന റിയൽമിയുടെ പ്രഖ്യാപനം സ്മാർട്ട്ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്ന ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുകയും ഈ ഫോണിനായി കാത്തിരിക്കാൻ അ‌വരെ പ്രേരിപ്പിക്കുകയും ചെയ്തേക്കാം. ഈ ഫോണിന്റെ ലോഞ്ച് തീയതി കമ്പനി വ്യക്തമാക്കിയിട്ടില്ല. ഏപ്രിൽ 24ന് ശേഷം ഇത് പ്രഖ്യാപിച്ചേക്കാം.

അ‌തേസമയം വില സംബന്ധിച്ച സൂചനകൾക്കപ്പുറം റിയൽമി സി65 5ജിയുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളൊന്നും റിയൽമി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ വിവിധ ലീക്ക് റിപ്പോർട്ടുകൾ ഇതേപ്പറ്റിയുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഈ ലീക്ക് റിപ്പോർട്ടുകൾ പ്രകാരം റിയൽമി C65 5Gയിൽ പ്രതീക്ഷിക്കുന്ന സവിശേഷതകൾ എന്തൊക്കെയാണ് എന്ന് പരിചയപ്പെടാം.

റിയൽമി സി65 5ജിയിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ: മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രൊസസർ, 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.67-ഇഞ്ച് IPS LCD സ്‌ക്രീൻ, വേരിയബിൾ റിഫ്രഷ് റേറ്റ് ഓപ്‌ഷൻ, 625 nits വരെ പീക്ക് ​ബ്രൈറ്റ്നസ്, 4GB/ 6GB റാം (6GB വരെ വെർച്വൽ റാം ) 64GB/128GB സ്റ്റോറേജ്.

റിയൽമി എന്ത് ഭാവിച്ചാണാവോ! 10000 രൂപയിൽ താഴെ വിലയിലെ വേഗമേറിയ 5ജി ഫോൺ

ആൻഡ്രോയിഡ് 14ഒഎസ്, 50എംപി റിയർ ക്യാമറ+ 2എംപി സെൻസർ, എൽഇഡി ഫ്ലാഷ്, 8എംപി ഫ്രണ്ട് ക്യാമറ, സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സെൻസർ, ഡ്യുവൽ സിം (നാനോ+ നാനോ+ മൈക്രോ എസ്ഡി), 5G NA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.1, GPS+ GLONASS, യുഎസ്ബി ടൈപ്പ്-സി.

IP54 റേറ്റിങ്, 15W ചാർജിംഗുള്ള 5000mAh ബാറ്ററി എന്നിവയാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്യാന പോകുന്ന റിയൽമി സി-65 5ജിയിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ. ലോഞ്ചിന് ശേഷം ഓഫ്‌ലൈൻ സ്റ്റോറുകൾക്ക് പുറമെ ഫ്ലിപ്പ്കാർട്ട്, realme.com എന്നിവ വഴി ഓൺലൈനായും ഈ ഫോണുകൾ വിൽപ്പനയ്ക്ക് എത്തും.

Best Mobiles in India

English summary
Realme has confirmed that Realme C65 5G will be launched in India soon. Realme claims that this is the fastest 5G phone available under Rs 10,000. Realme C65 5G will be launched after the Narzo 70x 5G launch on April 24. According to the leaked report, the phone will be powered by a MediaTek Dimension 6300 6nm processor.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X