അമ്പോ ലാഭം വില! ഇതുവരെ വന്നതെല്ലാം സൈഡിലോട്ട് നിന്നോ, ഇനി ഈ റിയൽമി 5ജിഫോണാണ് മെയിൻ
റിയൽമി ഇന്ത്യയിൽ കൊടികെട്ടി വാഴുന്ന ഒരു കാലത്തിലേക്കാണ് ഇനി നാം പോകുന്നത് എന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ എല്ലാ സെഗ്മെന്റുകളിലേക്കും പുത്തൻ കിടിലൻ റിയൽമി ഫോണുകൾ എത്തിക്കൊണ്ടിരിക്കുന്നു. ഈ മാസംതന്നെ ഇതിനകം നാലാമത്തെ റിയൽമി ഫോണും വിപണിയിലേക്ക് എത്താൻ പോകുന്നു. അതും പതിനായിരം രൂപയിൽ താഴെ വിലയിൽ.
ബജറ്റ് സെഗ്മെന്റിലേക്കുള്ള റിയൽമിയുടെ പുതിയ സംഭാവനയായി ഏപ്രിൽ 26ന് റിയൽമി സി65 5ജി (Realme C65 5G) ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോകുകയാണ്. ഇതിന്റെ ലോഞ്ച് തീയതി സ്ഥിരീകരിച്ചതിനൊപ്പം വിലയും ചിപ്സെറ്റ് അടക്കമുള്ള ചില പ്രധാന ഫീച്ചറുകളും സംബന്ധിച്ച വിവരങ്ങളും കമ്പനി പുറത്തുവിട്ടിട്ടുണ്ട്.

ഏപ്രിൽ 26ന് ഉച്ചയ്ക്ക് 12 മണിക്ക് റിയൽമി സി65 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ഈ 5ജി ഫോണിന്റെ വില 9,999 രൂപയിൽ ആരംഭിക്കുമെന്ന് ടീസർ പോസ്റ്റർ വെളിപ്പെടുത്തുന്നു. ഈ വിലയിൽ ലഭിക്കുന്ന ഏറ്റവും വേഗതയേറിയ എൻട്രി ലെവൽ 5G ഫോൺ ആണ് ഇത് എന്ന് റിയൽമി പറയുന്നു.
അതായത് ബജറ്റ് സെഗ്മെന്റിൽ 12000 രൂപയ്ക്ക് താഴെ വിലയിലും 10000 രൂപയ്ക്ക് താഴെ വിലയിലുമൊക്കെ നിരവധി 5ജി സ്മാർട്ട്ഫോണുകൾ ഇതിനകം ഇറങ്ങിയിട്ടുണ്ട്. ഈ ഫോണുകളെയെല്ലാം സൈഡിലേക്ക് മാറ്റി നിർത്തിക്കൊണ്ട് സ്മാർട്ട്ഫോൺ വിപണിയാകെ ശ്രദ്ധിക്കുന്ന പെർഫോമൻസ് കാഴച വയ്ക്കാനും 10000 താഴെ വിലയിലെത്തുന്ന 5ജി ഫോണുകളിലെ മെയിൻ ആകാനും റിയൽമി സി65 5ജിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

റിയൽമി സി65 5ജിയിൽ പ്രതീക്ഷിക്കുന്ന പ്രധാന ഫീച്ചറുകൾ: റിയൽമി സി65 5ജിയുടെ ടീസറിൽ ഒരു മീഡിയടെക് പ്രോസസറാണ് ഇതിൽ ഉണ്ടാകുക എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് അടുത്തിടെ പുറത്തിറങ്ങിയ മീഡിയടെക് ഡിമെൻസിറ്റി 6300 (D6300) ചിപ്സെറ്റാണ് എന്നാണ് വിവരം. 6.67 ഇഞ്ച് ഐപിഎസ് എൽസിഡി പാനലുമായാണ് സി65 5ജിയെത്തുക.
സെഗ്മെൻ്റിലെ ഏറ്റവും മികച്ച 120Hz ഡിസ്പ്ലേയായിരിക്കും റിയൽമി സി65 5ജിയിൽ കാണാനാകുക. കൂടാതെ 625 നിറ്റ് ബ്രൈറ്റ്നസും ഈ ഡിസ്പ്ലേ വാഗ്ദാനം ചെയ്യും. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 5.0ൽ ആയിരിക്കും ഈ ഫോണിന്റെ പ്രവർത്തനം. 4GB+64GB, 4GB+128GB, 6GB+128GB RAM+ റോം കോമ്പിനേഷനുകളിൽ ഈ 5ജി ഫോൺ അവതരിപ്പിക്കപ്പെട്ടേക്കാം.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാകും റിയൽമി സി65 5ജിയിൽ നൽകുക. ഇതിൽ 50MP മെയിൻ സെൻസറും 2MP സെക്കൻഡറി ക്യാമറയും പ്രതീക്ഷിക്കുന്നു. ഫ്രണ്ട് ക്യാമറ 8എംപി ആയിരിക്കും. റൗണ്ട് ക്യാമറ മൊഡ്യൂളാണ് ഈ റിയൽമി ഫോണിൽ ഉള്ളത് എന്ന് ചിത്രങ്ങൾ വ്യക്തമാക്കുന്നു.

പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP65 റേറ്റിങ് ഈ ഫോണിൽ ഉണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം റെയിൻ വാട്ടർ ടച്ച് ഫീച്ചറും TUV റെയിൻലാൻഡ് സർട്ടിഫിക്കേഷനും റിയൽമി സി65 5ജിയിൽ പ്രതീക്ഷിക്കാം. 15W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000mAh ബാറ്ററിയാകും ഈ ബജറ്റ് 5ജി ഫോണിൽ ഉണ്ടാകുക എന്നാണ് റിപ്പോർട്ട്.
ലോഞ്ചിന് ശേഷം ഓഫ്‌ലൈൻ സ്റ്റോറുകൾക്ക് പുറമെ ഫ്ലിപ്പ്കാർട്ട്, realme.com എന്നിവ വഴി ഓൺലൈനായും ഈ ഫോണുകൾ വിൽപ്പനയ്ക്ക് എത്തും. ഇളം പച്ച, കടും പച്ച നിറങ്ങളിൽ റിയൽമി സി65 5ജി ഇന്ത്യയിൽ ലഭ്യമാകുമെന്നാണ് വിവരം. 7.89 മില്ലിമീറ്റർ കനവും 190 ഗ്രാം ഭാരവും ഈ ഫോണിന് ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.


Click it and Unblock the Notifications








