Home
Mobile

ഇതിപ്പോൾ വൻ ലാഭമാണല്ലോ റിയൽമീ! വിലയും കുറച്ച്, കളറും കൂട്ടി, 9490 രൂപയ്ക്ക് ഈ 5ജി ഫോൺ കിട്ടും

റിയൽമി ആരാധകർക്കും കുറഞ്ഞ വിലയിൽ നല്ലൊരു 5ജി സ്മാർട്ട്ഫോൺ തേടുന്നവർക്കും പരിഗണിക്കാൻ ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി എത്തിയിരിക്കുന്നു. റിയൽമി C65 5G സ്പീഡ് റെഡ് (Realme C65 5G Speedy Red) വേരിയൻ്റ് ആണ് ആ സ്മാർട്ട്ഫോൺ. ഇതിനെ പുതിയ സ്മാർട്ട്ഫോൺ എന്ന് പൂർണ്ണമായി പറയാനാകില്ല, കാരണം ഈ വർഷം ഏപ്രിലിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട റിയൽമി 5ജി സ്മാർട്ട്ഫോൺ ആണ് സി65 5ജി. അ‌തിന്റെ പുതിയ കളർ ​വേരിയന്റ് ഇപ്പോൾ റിയൽമി അ‌വതരിപ്പിച്ചിരിക്കുന്നു എന്നുമാത്രം.

എങ്കിലും ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം പുതിയ കളർ വേരിയന്റിൽ ഈ ബജറ്റ് 5ജി സ്മാർട്ട്ഫോൺ അ‌വതരിച്ചിരിക്കുന്നത് ഗുണം ചെയ്യും. കാരണം പുതിയ വേരിയന്റ് അ‌വതരിപ്പിച്ചതിന് ഒപ്പം ലോഞ്ച് ഓഫർ എന്ന നിലയിൽ 1000 രൂപയുടെ ഡിസ്കൗണ്ടും ലഭ്യമായിട്ടുണ്ട്. അ‌തിനാൽ കുറഞ്ഞ വിലയിൽ ഈ 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ ഒരു അ‌വസരം കൂടി ഒരുങ്ങിയിരിക്കുന്നു.

ഇതിപ്പോൾ വൻ ലാഭമാണല്ലോ റിയൽമീ! വിലയും കുറച്ച്, കളറും കൂട്ടി 5ജി ഫോൺ

പുതിയ സ്പീഡ് റെഡ് കളർ വേരിയന്റിൽ എത്തുന്നു എന്നത് ഒഴിച്ചുനിർത്തിയാൽ റിയൽമി സി65 5ജിയുടെ മുൻ വേരിയന്റുകളും പുതിയ വേരിയന്റും തമ്മിൽ വ്യത്യാസങ്ങൾ ഒന്നുമില്ല. ഫെതർ ഗ്രീൻ മോഡലിന് സമാനമായ ഡി​സൈനിൽ തന്നെയാണ് പുതിയ വേരിയന്റും എത്തുന്നത്. ഫ്ലിപ്പ്കാർട്ട്, റിയൽമിയുടെ ഔദ്യോഗിക ഇ-ഷോപ്പ് എന്നിവ വഴി ജൂൺ 14 മുതൽ ഈ പുതിയ വേരിയന്റ് ലഭ്യമാകും.

മൂന്ന് റാം+ സ്റ്റോറേജ് വേരിയന്റുകളിലാണ് റിയൽമി സി65 5ജി എത്തുന്നത്. അ‌തിൽ 4GB+ 64GB അ‌ടിസ്ഥാന വേരിയന്റിന് 10,499 രൂപയാണ് വില. അ‌തേപോലെ 4GB +128GB മോഡലിന് 11,499 രൂപയും 6GB+ 128GB മോഡലിന് 12,499 രൂപയും വില നിശ്ചയിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി 1000 രൂപ ഡിസ്കൗണ്ട് ലഭിക്കും.

അ‌തിനാൽ റിയൽമി സി65 5ജിയുടെ അ‌ടിസ്ഥാന വേരിയന്റ് 9490 രൂപ വിലയിൽ ഇപ്പോൾ വാങ്ങാൻ സാധിക്കും. മുൻപ് ലോഞ്ച് ചെയ്ത സമത്ത് വാങ്ങാൻ കഴിയാതെ പോയവർക്ക് ഇപ്പോൾ ലോഞ്ച് ഓഫറുകളുടെ സഹായത്താൽ ഈ സ്മാർട്ട്ഫോൺ വാങ്ങാൻ ഒരു അ‌വസരം കൂടി ഇപ്പോൾ ഒരുങ്ങിയിരിക്കുന്നു.

നിലവിൽ ഇന്ത്യയിൽ ലഭ്യമായിട്ടുള്ള ഏറ്റവും വില കുറഞ്ഞ 5ജി സ്മാർട്ട്ഫോണുകളുടെ മുൻ നിരയിൽ റിയൽമി സി65 5ജി സ്ഥാനം പിടിച്ചിരിക്കുന്നു. മീഡിയടെക് ഡിമെൻസിറ്റി 6300 ചിപ്‌സെറ്റുമായി വരുന്ന ലോകത്തിലെ ആദ്യത്തെ സ്മാർട്ട്ഫോൺ എന്നത് അ‌ടക്കം ഈ വിലയ്ക്ക് നൽകാവുന്ന നിരവധി ഫീച്ചറുകൾ ഈ റിയൽമി 5ജി സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

റിയൽമി സി65 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.67 ഇഞ്ച് (1604 x 720 പിക്സലുകൾ) HD+ സ്‌ക്രീൻ, 120Hz വരെ ഡൈനാമിക് റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 625 nits പീക്ക് ​ബ്രൈറ്റ്നസ് എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട് ഈ ഫോൺ വാഗ്ദാനം ചെയ്യുന്ന പ്രധാന ഫീച്ചറുകൾ.

ഇതിപ്പോൾ വൻ ലാഭമാണല്ലോ റിയൽമീ! വിലയും കുറച്ച്, കളറും കൂട്ടി 5ജി ഫോൺ

മാലി-G57 MC2 GPU ഉള്ള ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രൊസസർ ആണ് ഈ 5ജി സ്മാർട്ട്ഫോണിന്റെ കരുത്ത്. LPDDR4x റാം,UFS 2.2 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്.

ക്യാമറ വിഭാഗത്തിലേക്ക് വന്നാൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. F/1.8 അപ്പേർച്ചർ ഉള്ള 50MP പ്രൈമറി ക്യാമറയും 2MP സെക്കൻഡറി സെൻസറും ഇതിൽ ഉൾപ്പെടുന്നു. ഓമ്‌നിവിഷൻ OV08D10 സെൻസറോട് കൂടിയ 8MP ഫ്രണ്ട് ക്യാമറയും റിയൽമി സി65 5ജിയിൽ ഉണ്ട്.

ഇതിപ്പോൾ വൻ ലാഭമാണല്ലോ റിയൽമീ! വിലയും കുറച്ച്, കളറും കൂട്ടി 5ജി ഫോൺ

ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 5.0ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. 2 വർഷത്തെ ഒഎസ് അപ്‌ഡേറ്റുകളും 3 വർഷത്തെ ആൻഡ്രോയിഡ് സുരക്ഷാ പാച്ചുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു.15W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ഫോൺ പായ്ക്ക് ചെയ്യുന്നത്.

5G, 4G LTE, ബ്ലൂടൂത്ത് 5.3, GPS, യുഎസ്ബി ടൈപ്പ്-സി പോർട്ട്, സൈഡ് മൌണ്ട് ഫിംഗർപ്രിൻ്റ് സെൻസർ, IP54 റേറ്റിങ്, 3.5എംഎം ഓഡിയോ ജാക്ക്, 1115 അൾട്രാ ലീനിയർ ബോട്ടം പോർട്ടഡ് സ്പീക്കർ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+ നാനോ/ മൈക്രോ എസ്ഡി) എന്നിവയും ഇതിലുണ്ട്. പുതിയ സ്പീഡ് റെഡിനെ കൂടാതെ, ഫെതർ ഗ്രീൻ, ഗ്ലോവിംഗ് ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിലും ഈ ഫോൺ വാങ്ങാനാകും.

More from GizBot

Best Mobiles in India

English summary
Realme C65 5G Speed ​​Red variant launched in India. The new variant will be available from June 14 via Flipkart and Realme's official e-shop. The Realme C65 5G base variant is priced at Rs 10,499. But as part of the launch offer, you can get a discount of Rs 1000, so you can buy this 5G smartphone at a price of Rs 9490.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X