Home
Mobile

എല്ലാവരും ഒരുപോലെയല്ല, റിയൽമിയുടെ ഈ ഫോൺ എത്തുക അ‌ർഹതപ്പെട്ടവരുടെ ​കൈയിൽ!

പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളായ റിയൽമി ഇന്ത്യയിൽ ഒരു സ്മാർട്ട്ഫോൺ അ‌വതരിപ്പിക്കാൻ പോകുകയാണ്. ഇത് സംബന്ധിച്ച സൂചനകൾ കമ്പനി ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ ഈ സ്മാർട്ട്ഫോണിന്റെ പേര് വിവരങ്ങൾ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും റിയൽമി സി65 (Realme C65) ആണ് ഈ സ്മാർട്ട്ഫോൺ എന്നാണ് ഓൺ​ലൈൻ റിപ്പോർട്ടുകൾ പറയുന്നത്.

6 ജിബി വരെ റാം വാഗ്ദാനം ചെയ്യുന്ന പുതിയ ബജറ്റ് സ്മാർട്ട്‌ഫോണാണ് റിയൽമി ഇന്ത്യയിൽ അവതരിപ്പിക്കാൻ പോകുന്നത് എന്ന് സൂചനകൾ വ്യക്തമാക്കുന്നു. വില കൂടിയ സ്മാർട്ട്ഫോണുകൾ വാങ്ങാൻ എല്ലാവർക്കും സാധിച്ചു എന്നുവരില്ല. എന്നാൽ സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ആളുകൾ ഏറെയുണ്ട്താനും. അ‌വരെ ലക്ഷ്യമിട്ടാണ് ഈ ഫോണെത്തുന്നത്.

റിയൽമിയുടെ ഈ ഫോൺ എത്തുക അ‌ർഹതപ്പെട്ടവരുടെ ​കൈയിൽ!

91മൊബൈൽസ് ഹിന്ദിയുടെ റിപ്പോർട്ട് അനുസരിച്ച്, റിയൽമി അ‌ടുത്തുതന്നെ കുറഞ്ഞത് 6 ജിബി റാമും 256 ജിബി ഇൻ്റേണൽ സ്റ്റോറേജും വാഗ്ദാനം ചെയ്യുന്ന ഒരു സ്മാർട്ട്ഫോൺ പുറത്തിറക്കിയേക്കും. ഇതിന്റെ വില 10,000 രൂപയിൽ താഴെയായിരിക്കും. കൂടിയ നിരക്കുകളുള്ള സ്മാർട്ട്ഫോൺ വാങ്ങാൻ ശേഷിയില്ലാത്ത തികച്ചും സാധാരണക്കാരായ ആളുകളുടെ ​കൈകളിലേക്കായിരിക്കും ഈ ഫോണുകൾ എത്തുക.

പോക്കോ, ഐടെൽ, ടെക്നോ, ഇൻഫിനിക്സ് തുടങ്ങിയ ബ്രാൻഡുകൾ ബജറ്റ് വിലയിൽ ഇതിനകം ചില മികച്ച സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ പുറത്തിറക്കിയിട്ടുണ്ട്. ഈ ബ്രാൻഡുകളുടെ ബജറ്റ് സ്മാർട്ട്ഫോണുകളുമായിട്ടാകും റിയൽമി സി65 ഏറ്റുമുട്ടുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അ‌തേസമയം, നിർദ്ദിഷ്ട ഫോണിന്റെ മോഡൽ നമ്പറോ സീരീസോ സംബന്ധിച്ച വിശദാംശങ്ങൾ കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

റിയൽമിയുടെ ഈ ഫോൺ എത്തുക അ‌ർഹതപ്പെട്ടവരുടെ ​കൈയിൽ!

വിയറ്റ്നാമിൽ റിയൽമി സി65 ഏപ്രിൽ നാലിന് ലോഞ്ച് ചെയ്യും എന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. ബജറ്റ് ഫോണുകളുടെ രാജാവ് എന്ന വിശേഷണം ഈ റിയൽമി ഫോൺ സ്വന്തമാക്കിയേക്കും എന്നാണ് പറയപ്പെടുന്നത്. 6.67 ഇഞ്ച് IPS LCD സ്‌ക്രീൻ, 90Hz റിഫ്രഷ് റേറ്റ്, ഹീലിയോ G85 ചിപ്‌സെറ്റ് എന്നിവ ഈ സ്മാർട്ട്ഫോണിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റിയൽമി സി65 ഡി​സൈൻ: റിയർ പാനലിൽ ദീർഘചതുരാകൃതിയിലുള്ള ക്യാമറ മോഡ്യൂൾ സഹിതമാണ് റിയൽമി സി65 എത്തുകയെന്ന് അ‌ടുത്തിടെ പുറത്തുവന്ന സ്നീക്ക് പിക്ക് സൂചന നൽകുന്നു. റിയൽമിയുടെ വൈസ് പ്രസിഡൻ്റ് ചേസ് സൂ ആണ് ഈ ടീസർ ചിത്രം പുറത്തുവിട്ടത്. റിയൽമി സി65 ന്റെ ബ്ലൂ കളർ വേരിയൻ്റിന്റെ ചിത്രമാണ് പുറത്തുവന്നത്.

ടീസർ ചിത്രത്തിലെ സ്മാർട്ട്ഫോണിന്റെ റിയർ ക്യാമറ മൊഡ്യൂളിൽ ഡ്യുവൽ ക്യാമറ സെൻസറുകളും എൽഇഡി ഫ്ലാഷും ഉണ്ട്. റിയർ പാനലിന് തിളങ്ങുന്ന ഫിനിഷുണ്ട്. എളുപ്പത്തിൽ ആക്‌സസ് ചെയ്യുന്നതിനായി വലതുവശത്ത് പവർ ബട്ടണും വോളിയം റോക്കറും ഉള്ള, പോളികാർബണേറ്റ് മെറ്റീരിയലിൽ നിർമ്മിച്ച ബോക്‌സി ഷാസിയാണ് ഫോണിനുള്ളത്.

റിയൽമിയുടെ ഈ ഫോൺ എത്തുക അ‌ർഹതപ്പെട്ടവരുടെ ​കൈയിൽ!

മറ്റൊരു ശ്രദ്ധേയമായ ഡി​സൈൻ പ്രത്യേകത, സാംസങ് ഗാലക്‌സി സ്മാർട്ട്‌ഫോണുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് റിയൽമി സി65 രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്ന് തോന്നിപ്പോകും എന്നതാണ്. റിയൽമിയുടെ സി- സീരീസിന് ഒരു പുതിയ ലുക്ക് നൽകാൻ കമ്പനി ശ്രദ്ധിച്ചിട്ടുണ്ട് എന്ന് വ്യക്തം. കുറഞ്ഞ വിലയിൽ എത്തുമ്പോഴും കാഴ്ചയിൽ മികച്ച ഭംഗി തോന്നിക്കുന്നത് ആകർഷകം തന്നെ.

ഒരു FCC ലിസ്റ്റിംഗ് അനുസരിച്ച്, ആൻഡ്രോയിഡ് 14 ഓപ്പറേറ്റിംഗ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയുള്ള റിയൽമി UI 5.0-ൽ ആയിരിക്കും റിയൽമി സി65 പ്രവർത്തിക്കുക. ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഈ സ്മാർട്ട്ഫോൺ 4G LTE കണക്റ്റിവിറ്റിയെയാണ് പിന്തുണയ്ക്കുകയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബാറ്ററിയുടെ കാര്യത്തിലേക്ക് വന്നാൽ, 4,880mAh അ‌ല്ലെങ്കിൽ 5,000mAh ബാറ്ററിയാകും ഇതിൽ ഉണ്ടാകുക.

ഒരു TUV ലിസ്റ്റിംഗ് പ്രകാരം 45W SuperVooC ചാർജിംഗ് സാങ്കേതികവിദ്യ റിയൽമി സി65ൽ ഉണ്ടാകുമെന്ന് സൂചനയുണ്ട്. 10000 രൂപയിൽ താഴെ വിലയിൽ എത്തുമ്പോഴും ഇതിൽ ഫാസ്റ്റ് ചാർജിംഗ് ഫീച്ചർ ഉണ്ടാകുമെന്ന് ഇത് സൂചിപ്പിക്കുന്നു.
FV-5-ലെ ഒരു ലിസ്റ്റിങ് വിവരങ്ങൾ പ്രകാരം, 50MP പ്രൈമറി ക്യാമറയും വീഡിയോ കോളുകൾക്കും സെൽഫികൾക്കുമായി 8MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ടാകും.

More from GizBot

Best Mobiles in India

English summary
Realme will soon launch a smartphone offering at least 6GB of RAM and 256GB of internal storage. It will be priced under Rs 10,000. This smartphone is believed to be Realme C65. Realme's Vice President Chase Xu recently gave a sneak peak of the upcoming Realme C65 through a teaser image.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X