Home
Mobile

റിയൽമിയുടെ ഈ 5ജി ഫോണിന്റെ വില 12,999 രൂപയായി കുറഞ്ഞു; ഭാഗ്യമുള്ളവർക്ക് 8000 രൂപയ്ക്കും കിട്ടും

2023 നോട് വിട പറഞ്ഞുകൊണ്ട് റിയൽമി ഇന്ത്യയിൽ അ‌വതരിപ്പിച്ച 5ജി സ്മാർട്ട്ഫോൺ ആണ് റിയൽമി സി67 5ജി (Realme C67 5G ). 2023 ഡിസംബറിൽ ആണ് ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഒരുപാട് ബജറ്റ് 5ജി ഫോണുകൾ ആസമയത്ത് ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടിരുന്നു.

എതിരാളികളോട് മത്സരിക്കാൻ ലക്ഷ്യമിട്ട്, റിയൽമി സി67 5ജിയുടെ 4 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡൽ 13,999 രൂപ വിലയിലാണ് ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചത്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 14,999 രൂപയായിരുന്നു ലോഞ്ച് വില.

റിയൽമിയുടെ ഈ 5ജി ഫോണിന്റെ വില 12,999 രൂപയായി കുറഞ്ഞു

എന്നാലിപ്പോൾ ഈ 5ജി സ്മാർട്ട്ഫോൺ ഇപ്പോൾ കൂടുതൽ ബജറ്റ് സൗഹൃദ വിലയിൽ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമായിരിക്കുന്നു. ഇപ്പോൾ നടക്കുന്ന വാല​ന്റൈൻസ് വീക്ക് സെയിലിന്റെയും മറ്റും ഭാഗമായി ഫ്ലിപ്പ്കാർട്ട് ഈ 5ജി സ്മാർട്ട്ഫോണിന്റെ വിലയിൽ ചെറിയ ഡിസ്കൗണ്ടും ചില ബാങ്ക് ഓഫറുകളും ക്യാഷ്ബാക്ക് ഓഫറുകളും ലഭ്യമാക്കിയിരിക്കുന്നു.

അ‌തിനാൽ റിയൽമി സി67 5ജിയുടെ പ്രാരംഭ വേരിയന്റ് 12,999 രൂപ വിലയിലും 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റ് 14,499 രൂപയ്ക്കും ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇതിന് പുറമേ ബാങ്ക് ഓഫർ ഡിസ്കൗണ്ടും ക്യാഷ്ബാക്ക് കൂപ്പൺ ഡിസ്കൗണ്ടും ലഭ്യമാക്കിയിട്ടുണ്ട്. ഇതുപയോഗിച്ച് വീണ്ടും വില കുറയ്ക്കാം.

റിയൽമിയുടെ ഈ 5ജി ഫോണിന്റെ വില 12,999 രൂപയായി കുറഞ്ഞു

ക്യാഷ്ബാക്ക് കൂപ്പൺ വഴി വിലയിൽ 4000 രൂപയുടെ വരെ ഡിസ്കൗണ്ട് നേടാൻ സാധിക്കും. അ‌തിനാൽ ഭാഗ്യമുള്ളവർക്ക് വേണമെങ്കിൽ റിയൽമി സി67 5ജി 8000+ രൂപ വിലയിലും സ്വന്തമാക്കാൻ സാധിച്ചേക്കും. റിയൽമിയുടെ സി സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ആണ് റിയൽമി സി67 5ജി. 5G കണക്റ്റിവിറ്റിയുമായി എത്തിയ ലൈനപ്പിലെ ആദ്യ ഫോൺ എന്ന പ്രത്യേകതയുമുണ്ട്.

റിയൽമി സി67 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.72 ഇഞ്ച് FHD+ IPS LCD ഡിസ്പ്ലേയാണ് ഇതിലുള്ളത്. 120Hz വരെ റിഫ്രഷ് റേറ്റ്, 180Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 2400 X 1080 പിക്‌സൽ റെസലൂഷൻ, 91.40 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷ്യോ, 680nit വരെ ​ബ്രൈറ്റ്നസ് എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന സവിശേഷതകൾ.

മീഡിയടെക് ഡിമെൻസിറ്റി 6100+ ചിപ്സെറ്റ് ആണ് ഈ 5ജി ഫോണിന്റെ കരുത്ത്. ഗ്രാഫിക്‌സിനായി മാലി G57 MC2 ജിപിയുവും റിയൽമി വാഗ്ദാനം ചെയ്യുന്നു. 4GB LPDDR4x റാം + 128GB UFS 2.2 സ്റ്റോറേജ്, 6GB റാം+ 128GB സ്റ്റോറേജ് എന്നീ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാണ്.

റിയൽമിയുടെ ഈ 5ജി ഫോണിന്റെ വില 12,999 രൂപയായി കുറഞ്ഞു

ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് റിയൽമി സി67 5ജിയിലുള്ളത്. F/1.8 അപ്പേർച്ചർ ഉള്ള 50MP പ്രൈമറി ക്യാമറയും 2MP പോർട്രെയ്റ്റ് ക്യാമറയും ഇതിൽ അ‌ടങ്ങുന്നു. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി 8 എംപി ഫ്രണ്ട് ക്യാമറയുണ്ട്. സൈഡ് മൗണ്ട് ഫിംഗർപ്രിന്റ് സെൻസറും പൊടി, സ്പ്ലാഷ് പ്രതിരോധം എന്നിവയ്ക്കായി IP54 റെസിസ്റ്റന്റ് റേറ്റിങ്ങും ഈ ഫോണിലുണ്ട്.

ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 4.0 കസ്റ്റം സ്‌കിന്നിലാണ് ഫോൺ പ്രവർത്തിക്കുന്നത്. രണ്ട് വർഷത്തെ ആൻഡ്രോയിഡ് ഒഎസ് അപ്‌ഗ്രേഡുകൾ റിയൽമി വാഗ്ദാനം ചെയ്യുന്നു. 5G, 4G LTE, ​​വൈ​ഫൈ, ബ്ലൂടൂത്ത് 5.2, യുഎസ്ബി ​ടൈപ്പ് സി പോർട്ട് എന്നിവയാണ് ഈ റിയൽമി സ്മാർട്ട്ഫോണിലെ പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ.

33W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് റിയൽമി സി67 വാഗ്ദാനം ചെയ്യുന്നത്. 33W SuperVOOC ഫാസ്റ്റ് ചാർജിങ് ഫീച്ചർ എടുത്തുപറയേണ്ടതുണ്ട്. 3.5 എംഎം ഓഡിയോ ജാക്ക്, ഹൈ-റെസ് ഓഡിയോ ഫീച്ചറുകളും ഇതിലുണ്ട്. സണ്ണി ഒയാസിസ്, ഡാർക്ക് പർപ്പിൾ നിറങ്ങളിലാണ് ഈ ഹാൻഡ്‌സെറ്റ് എത്തുന്നത്.

More from GizBot

Best Mobiles in India

English summary
Realme C67 5G is now available at a discounted price on Flipkart. The 4GB RAM + 128GB storage model of Realme C67 5G has been launched in India at a price of Rs 13,999. It is now listed on Flipkart for Rs 12,999. And bank discounts and cashback up to Rs 4000 are offered.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X