ഇതിനിടയിൽ ഇങ്ങനേം ഒരു സാധനം ഇറങ്ങി കേട്ടോ! റിയൽമി C71 ഇന്ത്യയിൽ ലോഞ്ച് ചെയ്തു
പ്രമുഖ ബ്രാൻഡുകൾ ഈ ജൂലൈയിൽ കിടിലൻ സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തിച്ചുകൊണ്ടിരിക്കുകയാണ്. നത്തിങ് ഫോൺ 3, വൺപ്ലസ് നോർഡ് 5, നോർഡ് സിഇ5, വിവോ X200 FE, വിവോ X ഫോൾഡ്5 , ഇൻഫിനിക്സ് ഹോട്ട് 60 പ്ലസ് 5ജി, മോട്ടോ ജി96 5ജി, ഹോണർ X9c 5ജി, ലാവ സ്റ്റോം ലൈറ്റ് 5ജി, ഓപ്പോ റെനോ 14 സീരീസ് ഫോണുകൾ എന്നിങ്ങനെ നിരവധി സ്മാർട്ട്ഫോണുകളാണ് ഈ മാസം ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഈ നിരയിലേക്ക് ഇപ്പോൾ റിയൽമിയുടെ വകയായി ഒരു പുതിയ ബജറ്റ് സ്മാർട്ട്ഫോൺ കൂടി എത്തിയിരിക്കുന്നു.
റിയൽമി സി സീരീസിന്റെ ഭാഗമായി പുതിയതായി അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ഈ സ്മാർട്ട്ഫോണിന്റെ പേര് റിയൽമി സി71 (realme C71) എന്നാണ്. ഇതൊരു ബജറ്റ് 4ജി സ്മാർട്ട്ഫോൺ ആണ്. കുറഞ്ഞ വിലയിൽ ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യം വച്ചുകൊണ്ടാണ് റിയൽമി ഇത് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്.

യൂണിസോക് T7250 ഒക്ടാ കോർ പ്രോസസർ കരുത്തിൽ എത്തിയിരിക്കുന്ന സി71ൽ 6GB വരെ റാമും 12GB വരെ വെർച്വൽ റാമും റിയൽമി വാഗ്ദാനം ചെയ്യുന്നുണ്ട്. പൊടി, സ്പ്ലാഷ് പ്രതിരോധത്തിനായി IP54 റേറ്റിങ് ഇതിലുണ്ട്. കൂടാതെ കോളുകൾ, സന്ദേശങ്ങൾ, ചാർജിംഗ് സ്റ്റാറ്റസ് എന്നിവയോട് ഡൈനാമിക് ആയി പ്രതികരിക്കുന്ന പൾസ് ലൈറ്റ് ഡിസൈൻ ഇതിലുണ്ട്.
റിയൽമി സി71 സ്മാർട്ട്ഫോണിന്റെ പ്രധാന ഫീച്ചറുകൾ: 6.67 ഇഞ്ച് (720×1600 പിക്സലുകൾ) HD+ IPS LCD സ്ക്രീൻ, 90Hz റിഫ്രഷ് റേറ്റ്, 450nit (ടൈപ്പ്) / 563nit (HBM) എന്നിവ ഇതിലുണ്ട്. 1.8 GHz ഒക്ടാ-കോർ യൂണിസോക് T7250 12nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്.

മാലി-G57 MP1 ജിപിയു, 4GB / 6GB LPDDR4X റാം, 64GB / 128GB സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഈ ബജറ്റ് 5ജി ഫോൺ വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0 ആണ് ഈ ഫോൺ പ്രവർത്തിക്കുന്നത്.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം റിയൽമി സി71 വാഗ്ദാനം ചെയ്യുന്നുണ്ട്. അതിൽ f/2.2 അപ്പേർച്ചറും Omnivision OV13B സെൻസറുമുള്ള 13MP ക്യാമറയാണ് മെയിൻ. ഇത് LED ഫ്ലാഷ് എന്നിവ സഹിതം എത്തുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കും മറ്റുമായി f/2.2 അപ്പേർച്ചറുള്ള 5MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.
സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 3.5mm ഓഡിയോ ജാക്ക്, അൾട്രാ ലീനിയർ ബോട്ടം-പോർട്ടഡ് സ്പീക്കർ, IP54 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.2, GPS, GLONASS, ഗലീലിയോ, QZSS, USB ടൈപ്പ്-സി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

15W ഫാസ്റ്റ് ചാർജിംഗ്, 6W റിവേഴ്സ് വയർഡ് ചാർജിംഗ് എന്നിവയുള്ള 6300mAh ബാറ്ററിയും റിയൽമി സി71ൽ ഉണ്ട്. 167.2 x 76.6×7.94mm വലിപ്പവും 201 ഗ്രാം ഭാരവും ഇതിനുണ്ട്. ഒബ്സിഡിയൻ ബ്ലാക്ക്, സീ ബ്ലൂ എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ വാങ്ങാനാകുക.
റിയൽമി C71സ്മാർട്ട്ഫോണിന്റെ 4GB +64GB അടിസ്ഥാന വേരിയന്റിന് 7,699 രൂപയാണ് പ്രാരംഭ വില. ഇതിന്റെ 6GB +128GB വേരിയന്റിന് 8,699 രൂപ വില നിശ്ചയിച്ചിരിക്കുന്നു. എങ്കിലും 128GB വേരിയന്റിന് 700 രൂപ ബാങ്ക് ഓഫർ ലഭ്യമായതിനാൽ തുടക്കത്തിൽ 7999 രൂപ വിലയിൽ വാങ്ങാനാകും. ഫ്ലിപ്പ്കാർട്ടിലും റിയൽമി വെബ്സൈറ്റിലും ഈ സ്മാർട്ട്ഫോൺ വാങ്ങാൻ ലഭ്യമാണ്.


Click it and Unblock the Notifications








