Home
Mobile

വെറും 10499 രൂപയ്ക്ക് 5G ഫോൺ! റിയൽമി C73 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ബജറ്റ് വിലയിൽ സ്മാർട്ട്ഫോൺ തേടുന്നവർക്ക് നിരവധി ഓപ്ഷനുകൾ വാഗ്ദാനം ചെയ്തിട്ടുള്ള സ്മാർട്ട്ഫോൺ ബ്രാൻഡാണ് റിയൽമി. ഇന്ത്യയിൽ ഏറ്റവുമധികം സ്മാർട്ട്ഫോണുകൾ അ‌വതരിപ്പിക്കുന്ന കമ്പനികളുടെ പട്ടികയെടുത്താൽ അ‌തിൽ ആദ്യം കാണുന്ന പേര് റിയൽമിയുടേത് ആണ്. ഒരു മാസത്തിൽ തന്നെ നിരവധി റിയൽമി സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തുന്നു. ഇപ്പോൾ ഏറ്റവും ഒടുവിലായി ഇന്ന് തങ്ങളുടെ സി സീരീസിലെ പുതിയ സ്മാർട്ട്ഫോൺ റിയൽമി ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നു. കഴിഞ്ഞ മാസം ലോഞ്ച് ചെയ്ത C75 ന് പിന്നാലെ ഇപ്പോൾ റിയൽമി സി73 5ജി (realme C73 5G) ആണ് അ‌വതരിപ്പിച്ചിരിക്കുന്നത്.

ബജറ്റ് വിലയിൽ വാങ്ങാവുന്ന ഒരു മികച്ച 5ജി സ്മാർട്ട്​ഫോൺ എന്ന നിലയ്ക്കാണ് റിയൽമി സി73 5ജി അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്സെറ്റ് കരുത്തിൽ എത്തിയിരിക്കുന്ന ഈ റിയൽമി ഫോണിൽ 8GB വരെ വെർച്വൽ റാം ഫീച്ചറുകൾ അ‌ടക്കം റിയൽമി വാഗ്ദാനം ചെയ്യുന്നുണ്ട്.

വെറും 10499 രൂപയ്ക്ക് 5G ഫോൺ! റിയൽമി C73 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ബജറ്റ് വിലയിൽ എത്തുമ്പോൾ തന്ന മികച്ച ഫീച്ചറുകൾക്ക് ഒപ്പം പൊടി, സ്‌പാഷ് പ്രതിരോധം എന്നിവയ്‌ക്കായി IP64 റേറ്റിങ്ങ് സഹിതമാണ് റിയൽമി ഈ സ്മാർട്ട്ഫോൺ അ‌വതരിപ്പിച്ചിരിക്കുന്നത്. കൂടാതെ ഈ ഫോണിന് ആർമർഷെൽ പ്രൊട്ടക്ഷൻ ഉണ്ട്, MIL-STD 810H മിലിട്ടറി- ഗ്രേഡ് ഷോക്ക് റെസിസ്റ്റൻസ് സർട്ടിഫിക്കേഷനും ഇതിനുണ്ട്.

റിയൽമി സി73 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.67 ഇഞ്ച് (720×1604 പിക്സലുകൾ) HD+ IPS LCD സ്ക്രീൻ ആണ് ഇതിലുള്ളത്. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്.

വെറും 10499 രൂപയ്ക്ക് 5G ഫോൺ! റിയൽമി C73 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ആം മാലി-G57 MC2 ജിപിയു, 4GB LPDDR4X റാം, 8GB വരെ ഡൈനാമിക് റാം, 64GB / 128GB (UFS 2.2) സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഈ ബജറ്റ് സ്മാർട്ട്ഫോണിന് മികച്ച പെർഫോമൻസ് ഉറപ്പാക്കാൻ സജ്ജീകരിച്ചിരിക്കുന്നു.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവുമായാണ് റിയൽമി സി73 5ജി എത്തിയിരിക്കുന്നത്. GALAXYCORE GC32E2 സെൻസറുള്ള 32MP മെയിൻ ക്യാമറ, f/1.8 അപ്പർച്ചർ, സെക്കൻഡറി ക്യാമറ, LED ഫ്ലാഷ് എന്നിവ ഇതിലെ റിയർ ക്യാമറ സജ്ജീകരണത്തിൽ അ‌ടങ്ങുന്നു. സെൽഫിക്കും മറ്റുമായി f/2.0 അപ്പർച്ചറുള്ള 8MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള realme UI 6.0 ലാണ് സി73 5ജി ഫോൺ പ്രവർത്തിക്കുന്നത്. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, അൾട്രാ ലീനിയർ ബോട്ടം-പോർട്ടഡ് സ്പീക്കർ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി) എന്നീ ഫീച്ചറുകൾ ഇതിലുണ്ട്.

വെറും 10499 രൂപയ്ക്ക് 5G ഫോൺ! റിയൽമി C73 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

IP64 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD 810H സർട്ടിഫിക്കേഷൻ), 5G SA / NSA (n1/3/5/8/28B/40/41/77/78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS, GLONASS, ഗലീലിയോ, QZSS, USB ടൈപ്പ്-C, 15W ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററി എന്നിവയാണ് റിയൽമി സി73 5ജിയുടെ മറ്റ് പ്രധാന ഫീച്ചറുകൾ.

റിയൽമി C73 5G യുടെ 4GB + 64GB അ‌ടിസ്ഥാന വേരിയന്റിന് 10,499 രൂപയും 4GB + 128GB വേരിയന്റിന് 11,499 രൂപയുമാണ് യഥാർഥ വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി ക്രെഡിറ്റ് കാർഡ് EMI-യിൽ 500 രൂപ ഫ്ലാറ്റ് ഡിസ്കൗണ്ട് ലഭ്യമാണ്. ജേഡ് ഗ്രീൻ, ക്രിസ്റ്റൽ പർപ്പിൾ, ഓണിക്സ് ബ്ലാക്ക് എന്നീ നിറങ്ങളിൽ ലഭ്യമാണ്, റിയൽമി വെബ്​സൈറ്റ്, ഫ്ലിപ്പ്കാർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഇത് വാങ്ങാനാകും.

More from GizBot

Best Mobiles in India

English summary
Realme C73 5G has been launched in India. The Realme C73 5G is priced at Rs 10,499 for the base 4GB + 64GB variant and Rs 11,499 for the 4GB + 128GB variant. As part of the launch offer, a flat discount of Rs 500 is available on credit card EMI. It is available in Jade Green, Crystal Purple, and Onyx Black colors and can be purchased via the Realme website, Flipkart, and offline stores.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X