നിങ്ങളുടെ പൊന്നോമനയാകാൻ ഇതാ ഒരു 5G ഫോൺ! റിയൽമി C75 5G ഇന്ന് മുതൽ വിൽപ്പനയ്ക്ക്
ഇന്ത്യയിൽ സ്മാർട്ട്ഫോണുകൾക്ക് കിടിലൻ ഡിസ്കൗണ്ടുകൾ വാഗ്ദാനം ചെയ്തുകൊണ്ട് നടന്നുവന്ന പല സമ്മർ സെയിലുകളും ഇന്നലെയോടെ, അതായത് മേയ് 8ന് അവസാനിച്ചിരിക്കുന്നു. എന്നാൽ ഈ സമ്മർ സെയിലിൽ കുറഞ്ഞ വിലയിൽ സ്മാർട്ട്ഫോൺ വാങ്ങാൻ കഴിയാതിരുന്നവർ ഒട്ടും നിരാശരാകേണ്ടതില്ല. കാരണം ഇന്ന് മുതൽ കിടിലൻ വിലക്കുറവിൽ ഒരു റിയൽമി സ്മാർട്ട്ഫോൺ കൂടി കുറഞ്ഞ വിലയിൽ വാങ്ങാൻ ലഭ്യമാണ്. കഴിഞ്ഞ ആഴ്ച റിയൽമി ഇന്ത്യയിൽ അവതരിപ്പിച്ച റിയൽമി സി75 5G (realme C75 5G) ആണ് ഇന്ന് മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചിരിക്കുന്നത്.
കുറഞ്ഞ വിലയിൽ കൂടുതൽ മികച്ച ഫീച്ചറുകൾ, അതാണ് റിയൽമി സി75 5ജിയിലൂടെ റിയൽമി വാഗ്ദാനം ചെയ്യുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്സെറ്റ് കരുത്തിൽ എത്തിയിരിക്കുന്ന ഈ ബജറ്റ് 5ജി ഫോണിൽ 12 ജിബി വരെ ഡൈനാമിക് റാം അടക്കമുള്ള നിരവധി ഫീച്ചറുകൾ ഉണ്ട്.

റിയൽമിയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്സൈറ്റ്, ഫ്ലിപ്പ്കാർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴിയാണ് റിയൽമി C75 5G വാങ്ങാനാകുക. ഇതിന്റെ 4GB + 128GB അടിസ്ഥാന മോഡലിന് 12,999 രൂപയും 6GB + 128GB മോഡലിന് 13,999 രൂപയുമാണ് വില. ആകർഷകമായ എക്സ്ചേഞ്ച് ഓഫറും ഇതിന് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. ഫ്ലിപ്പ്കാർട്ടിലെ റിയൽമി സി75 5ജി ഡീൽ കാണാനും സ്വന്തമാക്കാനും 'realme C75 5G' എന്നതിൽ ക്ലിക്ക് ചെയ്യുക.
റിയൽമി സി75 5ജി (realme C75 5G) യുടെ പ്രധാന ഫീച്ചറുകൾ: ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) കരുത്താക്കിയാണ് ഈ റിയൽമി ബജറ്റ് 5ജി ഫോൺ എത്തിയിരിക്കുന്നത്.

120Hz റിഫ്രഷ് റേറ്റ് ഉള്ള 6.67 ഇഞ്ച് (720×1604 പിക്സലുകൾ) HD+ IPS LCD സ്ക്രീൻ ആണ് ഇതിലുള്ളത്. ഗ്രാഫിക്സിനായി ആം മാലി-G57 MC2 GPU, 4GB / 6GB LPDDR4X റാം, 128GB (UFS 2.2) സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് 2TB വരെ വികസിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്.
റിയൽമി സി75 5ജിയിൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഉള്ളത്. GALAXYCORE GC32E2 സെൻസറുള്ള 32MP മെയിൻ ക്യാമറ (f/1.8 അപ്പർച്ചർ), സെക്കൻഡറി ക്യാമറ, LED ഫ്ലാഷ് എന്നിവ അതിൽ അടങ്ങുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.0 അപ്പർച്ചറുള്ള 8MP ഫ്രണ്ട് ക്യാമറയും ഉണ്ട്.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0 -ൽ ആണ് പ്രവർത്തനം. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ് സി ഓഡിയോ, അൾട്രാ ലീനിയർ ബോട്ടം പോർട്ടഡ് സ്പീക്കർ, പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനായി IP64 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി ( MIL- STD 810H സർട്ടിഫിക്കേഷൻ ) എന്നീ ഫീച്ചറുകളും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

45W ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററി, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA / NSA (n1/3/5/8/28B/40/41/77/78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ലില്ലി വൈറ്റ്, മിഡ്‌നൈറ്റ് ലില്ലി, പർപ്പിൾ ബ്ലോസം കളർ ഓപ്ഷനുകളിൽ ഇത് വാങ്ങാനാകും.
അഫിലിയേറ്റ് വെളിപ്പെടുത്തൽ
ഈ വെബ്സൈറ്റിലെ അഫിലിയേറ്റ് ലിങ്കുകൾ വഴി നടത്തുന്ന പർച്ചേസുകളിൽ നിന്ന് ഗിസ്ബോട്ട് കമ്മീഷൻ നേടുന്നു. പ്രോഡക്ടുകൾ സത്യസന്ധമായ അഭിപ്രായങ്ങളുടെയും വ്യക്തിപരമായ അനുഭവത്തിന്റെയും അടിസ്ഥാനത്തിൽ, യാതൊരു അധിക ചെലവുമില്ലാതെ നിങ്ങൾക്ക് ശുപാർശ ചെയ്യുന്നു.


Click it and Unblock the Notifications








