ഇത് എപ്പടി! വില കുറവാണേലും ഫീച്ചറിൽ കുറവില്ല; റിയൽമി C75 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
ഇന്ത്യയിലെ ബജറ്റ് 5ജി സ്മാർട്ട്ഫോൺ പ്രേമികൾക്കായി റിയൽമിയുടെ വക ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി. റിയൽമി സി സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ എന്ന നിലയിൽ റിയൽമി സി75 5G (realme C75 5G) ആണ് ഇന്ന് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്സെറ്റ് കരുത്തിൽ എത്തിയിരിക്കുന്ന ഈ ഫോണിൽ 12 ജിബി വരെ ഡൈനാമിക് റാം അടക്കമുള്ള നിരവധി ഫീച്ചറുകൾ ഉണ്ട്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ റിയൽമി 14x 5Gയുടേതിന് സമാനമായ ഫീച്ചറുകളുമായിട്ടാണ് സി75 5ജി എത്തിയിരിക്കുന്നത്.
ബജറ്റ് വിലയിൽ എത്തുന്ന ഈ റിയൽമി ഫോൺ മികച്ച ഫീച്ചറുകളോടൊപ്പം ഈടുള്ള ഒരു സ്മാർട്ട്ഫോണാണ് വാഗ്ദാനം ചെയ്യുന്നത്. അതായത് ആർമർഷെൽ പ്രൊട്ടക്ഷൻ ഈ ഫോണിന് ഉണ്ട്. കൂടാതെ MIL-STD 810H മിലിട്ടറി-ഗ്രേഡ് ഷോക്ക് റെസിസ്റ്റൻസ് സർട്ടിഫിക്കേഷനും ഈ മോഡലിന് ലഭിച്ചിട്ടുണ്ടെന്ന് കമ്പനി പറയുന്നു.

റിയൽമി സി75 5ജി (realme C75 5G) യുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.67 ഇഞ്ച് (720×1604 പിക്സലുകൾ) HD+ IPS LCD സ്ക്രീൻ ആണ് ഇതിലുള്ളത്. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) കരുത്താക്കിയാണ് ഈ ഫോൺ എത്തിയിരിക്കുന്നത്.
ഗ്രാഫിക്സിനായി ആം മാലി-G57 MC2 GPU, 4GB / 6GB LPDDR4X റാം, 128GB (UFS 2.2) സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് 2TB വരെ വികസിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0 -ൽ ആണ് പ്രവർത്തനം.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് റിയൽമി സി75 5ജിയിൽ നൽകിയിരിക്കുന്നത്. അതിൽ GALAXYCORE GC32E2 സെൻസറുള്ള 32MP മെയിൻ ക്യാമറ (f/1.8 അപ്പർച്ചർ), സെക്കൻഡറി ക്യാമറ, LED ഫ്ലാഷ് എന്നിവ അടങ്ങുന്നു. സെൽഫിക്കും മറ്റുമായി f/2.0 അപ്പർച്ചറുള്ള 8MP ഫ്രണ്ട് ക്യാമറയും ഉണ്ട്.
സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ് സി ഓഡിയോ, അൾട്രാ ലീനിയർ ബോട്ടം പോർട്ടഡ് സ്പീക്കർ, പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനായി IP64 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി ( MIL- STD 810H സർട്ടിഫിക്കേഷൻ ) എന്നിവയും റിയൽമി സി75 5ജിയിൽ ഉണ്ട്.
ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA / NSA (n1/3/5/8/28B/40/41/77/78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS, GLONASS, ഗലീലിയോ, QZSS, USB ടൈപ്പ്-C എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

45W ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററിയാണ് ഈ റിയൽമി ബജറ്റ് 5ജി ഫോൺ വാഗ്ദാനം ചെയ്യുന്നത്. 165.6 x 76.1 x 7.94mm വലിപ്പവും 190 ഗ്രാം ഭാരവും ഇതിനുണ്ട്. ലില്ലി വൈറ്റ്, മിഡ്‌നൈറ്റ് ലില്ലി, പർപ്പിൾ ബ്ലോസം എന്നീ കളർ ഓപ്ഷനുകളിലാണ് ഈ സ്മാർട്ട്ഫോൺ വാങ്ങാനാകുക.
വിലയും ലഭ്യതയും: റിയൽമി C75 5Gയുടെ 4GB + 128GB അടിസ്ഥാന മോഡലിന് 12,999 രൂപയും 6GB + 128GB മോഡലിന് 13,999 രൂപയുമാണ് വില. റിയൽമിയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്സൈറ്റ്, ഫ്ലിപ്പ്കാർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഈ സ്മാർട്ട്ഫോൺ ഇപ്പോൾ വാങ്ങാൻ ലഭ്യമാണ്.


Click it and Unblock the Notifications