Home
Mobile

ഒന്നല്ല, രണ്ട് മോഡലുകൾ! റിയൽമി പുറത്തിറക്കാൻ പോകുന്നത് മികച്ച ബജറ്റ് ഫോണുകൾ

ബജറ്റ് സ്മാർട്ട്ഫോൺ വിഭാഗത്തിൽ വീണ്ടും തരംഗം സൃഷ്ടിക്കാൻ റിയൽമി ഒരുങ്ങുന്നു. കമ്പനി ഉടൻ തന്നെ അവരുടെ സി സീരീസിൽ രണ്ട് പുതിയ സ്മാർട്ട്‌ഫോണുകൾ ഇറക്കാനാണ് പദ്ധതി. റിയൽമി സി75, സി 71 സീരീസിലാണ് ഫോൺ പുറത്തിറങ്ങുക. റിയൽമി സി75 ന്റെ ഇന്ത്യൻ വേരിയന്റിന് RMX3943 എന്ന മോഡൽ നമ്പർ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. 4GB/128GB, 6GB/128GB എന്നീ രണ്ട് കോൺഫിഗറേഷനുകളിലാണ് ഇത് എത്തുക. കൂടാതെ, റിയൽമി സി75 മിഡ്‌നൈറ്റ് ലില്ലി, പർപ്പിൾ ബ്ലോസം, ലില്ലി വൈറ്റ് എന്നീ കളർ ഓപ്ഷനുകളിൽ ലഭ്യമാകുമെന്ന് സൂചനയുണ്ട്. ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നുമില്ലെങ്കിലും പുതിയ റിപ്പോർട്ട് പ്രകാരം കമ്പനിയുടെ അടുത്ത Cസീരീസ് ഫോണുകളായ റിയൽമി സി 75 , റിയൽമി സി 71 ഉം മാർച്ച് 25 ന് ലോഞ്ച് ചെയ്യുമെന്നാണ് ലീക്ക് റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്.

റിയൽമി സി75 ഏറ്റവും വലിയ സവിശേഷത അതിന്റെ കരുത്തുറ്റ 5,000mAh ബാറ്ററിയാണ്. ഇത് ദീർഘകാല ബാക്കപ്പ് നൽകും. ഈ ഫോണിന് 45W വാട്സ് ഫാസ്റ്റ് ചാർജിംഗ് സൗകര്യം ഉണ്ടായിരിക്കും. ഇത് ഫോൺ വളരെ വേഗത്തിൽ ചാർജ് ചെയ്യും. ഒരുപാട് യാത്ര ചെയ്യുകയോ ദിവസം മുഴുവൻ ഗെയിമിംഗും വീഡിയോ സ്ട്രീമിംഗും ഇഷ്ടപ്പെടുകയോ ചെയ്യുന്നവരാണെങ്കിൽ ഈ ഫോൺ നിങ്ങൾക്ക് മികച്ച ഒരു ഓപ്ഷൻ ആയിരിക്കും.

റിയൽമി പുറത്തിറക്കാൻ പോകുന്നത് മികച്ച ബജറ്റ് ഫോണുകൾ

ഇനി ഫോട്ടോഗ്രാഫിയിലാണ് താൽപ്പര്യമെങ്കിൽ റിയൽമി സി 75 ഒരു മികച്ച ഓപ്ഷനാകാനാണ് സാധ്യത. ഈ ഫോണിൽ 50 എംപി ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷ. ഇതിന്റെ പ്രധാന ലെൻസ് മികച്ച വിശദാംശങ്ങൾ പകർത്തും, കൂടാതെ ഒരു അൾട്രാ-വൈഡ് ലെൻസും ഇതിനൊപ്പമുണ്ടാകാനും സാധ്യതയുണ്ട്.

അതുവഴി നിങ്ങൾക്ക് മികച്ച ലാൻഡ്‌സ്‌കേപ്പ് ഷോട്ടുകൾ എടുക്കാൻ കഴിയും. മുൻവശത്ത് 8 എംപി സെൽഫി ക്യാമറ ഉണ്ടായിരിക്കും. ഇത് വീഡിയോ കോളിംഗിനും സോഷ്യൽ മീഡിയയ്ക്കുമായി നല്ല നിലവാരമുള്ള ചിത്രങ്ങൾ ക്ലിക്ക് ചെയ്യാൻ നിങ്ങളെ അനുവദിക്കുമെന്നാണ് ടെക് വിദഗ്ധരുടെ അഭിപ്രായം.

120Hz റിഫ്രഷ് റേറ്റുള്ള 6.72 ഇഞ്ച് ഫുൾഎച്ച്ഡി+ ഡിസ്‌പ്ലേയായിരിക്കും റിയൽമി സി75 ഉണ്ടാവുക. ഫോണിന്റെ രൂപകൽപ്പനയും വളരെ പ്രീമിയമായിരിക്കും, കൂടാതെ ഐപി66, ഐപി68, ഐപി69 സർട്ടിഫിക്കേഷനുകളും റിയൽമി സി75നുണ്ടാകും. അതായത് ഈ ഫോൺ വെള്ളത്തിൽ നിന്നും പൊടിയിൽ നിന്നും മികച്ചരീതിയിൽ സംരക്ഷിക്കപ്പെടും.

റിയൽമി പുറത്തിറക്കാൻ പോകുന്നത് മികച്ച ബജറ്റ് ഫോണുകൾ

മീഡിയടെക് ഹീലിയോ G92 മാക്‌സ് പ്രോസസറാണ് റിയൽമി C75യിൽ വരുന്നത്. റിയൽമി സി75 5G വേരിയന്റായിരിക്കുമെന്നാണ് പ്രതീക്ഷ. ഇത് ഡൈമെൻസിറ്റി 6300 ഉപയോഗിച്ച് പ്രവർത്തിക്കുമെന്നാണ് ലീക്കായ റിപ്പോർട്ടിൽ പറയുന്നത്. റിയൽമി ഇതുവരെ ഈ ഫോണിന്റെ വില ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ റിപ്പോർട്ടുകൾ പ്രകാരം 15,000 മുതൽ 18,000 വരെ വിലയിൽ ഈ ഫോൺ പുറത്തിറക്കിയേക്കും. ഇന്ത്യ ഉൾപ്പെടെയുള്ള ആഗോള വിപണിയിലും ഈ ഫോൺ ലഭ്യമാകും.

എന്നാൽ Realme C71നെ കുറിച്ച് ഇതുവരെ ഒരു വിവരങ്ങളും ലഭ്യമായിട്ടില്ല. 10,000 രൂപ വിലയിൽ പുറത്തിറക്കിയ Realme C61 ന്റെ അപ്‌ഗ്രേഡ് ചെയ്ത പതിപ്പായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് . 90Hz ഡിസ്‌പ്ലേ, 10W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000 mAh ബാറ്ററി, 3.5mm ഓഡിയോ ജാക്ക് എന്നിവ Realme C71-ൽ ഉൾപ്പെടാനാണ് സാധ്യത.

More from GizBot

Best Mobiles in India

English summary
Realme is expected to unveil its next C-series smartphones, the Realme C75 and C71, in India on March 25, according to a new report. The Realme C75 will come in 4GB/128GB and 6GB/128GB configurations and offer color options like Midnight Lily, Purple Blossom, and Lily White. The device is expected to feature a 5G chipset, possibly the MediaTek Dimensity 6300, and a 50MP rear camera, building on the specifications of its 4G counterpart.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X