Home
Mobile

ഒട്ടും സമയം കളഞ്ഞില്ല, ലോഞ്ചിന്റെ പിറ്റേന്ന് തന്നെ റിയൽമി C83 5G വിൽപ്പന തുടങ്ങി

ബജറ്റ് വിലയിൽ 5ജി ഫോൺ തേടുന്നവർക്കായി റിയൽമി ഏറ്റവും പുതിയതായി അ‌വതരിപ്പിച്ച റിയൽമി സി83 5ജി (Realme C83 5G) ഇന്ത്യയിൽ ഇന്ന് വിൽപ്പന ആരംഭിച്ചു. കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്യ​പ്പെട്ട ഈ ഫോൺ ഒട്ടും സമയം പാഴാക്കാതെ പിറ്റേന്ന് തന്നെ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നു എന്നത് ഉപയോക്താക്കൾക്ക് കൂടുതൽ സന്തോഷം പകരുന്നു. ചില സ്മാർട്ട്ഫോണുകൾ ലോഞ്ചിന്റെ അ‌ന്ന് തന്ന വിൽപ്പന ആരംഭിക്കുമെങ്കിലും കൂടുതൽ മോഡലുകളും ലോഞ്ചിന് ശേഷം ഒരാഴ്ചയോളം കഴിഞ്ഞാണ് വിൽപ്പനയ്ക്ക് എത്തുക. എന്നാലിവിടെ അ‌ധികം താമസമില്ലാതെ തന്നെ ഫോൺ വാങ്ങാനായിരിക്കുന്നു.

ഫ്ലിപ്പ്കാർട്ട്, റിയൽമി സ്റ്റോർ, മെയിൻ​ലൈൻ സ്റ്റോറുകൾ എന്നിവ വഴി റിയൽമി സി83 5ജി ഇന്ന് വാങ്ങാൻ ലഭ്യമായിരിക്കുന്നു. ഇന്ന് (മാർച്ച് 7) മുതൽ മാർച്ച് 15 വരെയാണ് ആദ്യ വിൽപ്പന നിശ്ചയിച്ചിരിക്കുന്നത്. ബ്ലൂമിങ് പർപ്പിൾ, സ്പ്രൗട്ടിങ് ഗ്രീൻ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ ബജറ്റ് 5ജി ഫോൺ വാങ്ങാൻ ലഭ്യമായിരിക്കുന്നത്.

ലോഞ്ചിന്റെ പിറ്റേന്ന് തന്നെ റിയൽമി C83 5G വിൽപ്പന തുടങ്ങി

റിയൽമി സി83 5ജിയുടെ 4GB + 64GB വേരിയന്റിന് 13499 രൂപയും 4GB + 128GB വേരിയന്റിന് 14,499 രൂപയും 6GB + 128GB വേരിയന്റിന് 17499 രൂപയുമാണ് വില. സാധ്യമായ കുറഞ്ഞ വിലയിൽ എത്തിയതിനാലാകാം, കാര്യമായ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമല്ല, എന്നാൽ 2000 രൂപ എക്സ്ചേഞ്ച് ഡിസ്കൗണ്ട് ലഭ്യമാണ്.

ലോഞ്ച് ഓഫറിന്റെ ഭാഗമായി 6 മാസ നോ കോസ്റ്റ് ഇഎംഐ സൗകര്യം റിയൽമി സി83 5ജിക്ക് ലഭ്യമാണ്. റിയൽമി യൂസേഴ്സിന് 500 രൂപ എക്സ്ട്രാ എക്സ്ചേഞ്ച് ബോണസ് ലഭ്യമാണ്. ബജറ്റ് വിലയിലാണ് എത്തുന്നത് എങ്കിലും 7000mAH ബാറ്ററി ഉൾപ്പെടെ ആകർഷകമായ ഫീച്ചറുകൾ ഈ റിയൽമി ഫോണിലുണ്ട്.

ലോഞ്ചിന്റെ പിറ്റേന്ന് തന്നെ റിയൽമി C83 5G വിൽപ്പന തുടങ്ങി

പ്രധാന ഫീച്ചറുകൾ

ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ഈ ഫോണിന്റെ കരുത്ത്. 13MP മെയിൻ ക്യാമറ (f/2.2 അപ്പേർച്ചർ, LED ഫ്ലാഷ്) അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി f/2.2 അപ്പേർച്ചറുള്ള 5MP ഫ്രണ്ട് ക്യാമറയും റിയൽമി സി83 5ജിയിലുണ്ട്.

6.8-ഇഞ്ച് (1570×720) പിക്സൽ HD+ IPS LCD സ്ക്രീൻ, 144Hz റിഫ്രഷ് റേറ്റ്, 180Hz വരെ ടച്ച് സാമ്പിൾ റേറ്റ്, 900nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധ​പ്പെട്ട പ്രധാന ഫീച്ചറുകൾ. ആം മാലി-G57 MC2 GPU, 4GB / 6GB LPDDR4X റാം, 64GB / 128GB (eMMC 5.1) സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്.

15W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററിയാണ് റിയൽമി സി83 5ജിയിലുള്ളത്. ഇത് റിവേഴ്‌സ്-വയർഡ് ചാർജിംഗ്, ബൈപാസ് ചാർജിംഗ് പിന്തുണകളോടെ എത്തുന്നു. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 3.5mm ഓഡിയോ ജാക്ക്, ബോട്ടം-പോർട്ടഡ് സ്പീക്കർ, 300% അൾട്രാ വോളിയം, IP64 റേറ്റിങ്സ്, മിലിട്ടറി ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD 810H സർട്ടിഫിക്കേഷൻ) എന്നിവയും ഇതിലുണ്ട്.

ലോഞ്ചിന്റെ പിറ്റേന്ന് തന്നെ റിയൽമി C83 5G വിൽപ്പന തുടങ്ങി

ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA / NSA (n1/n3/n5/n8/n28B/n40/n41/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS, GLONASS, ഗലീലിയോ, QZSS, USB ടൈപ്പ്-C എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 7.0 ആണ് പ്രവർത്തനം.

More from GizBot

Best Mobiles in India

English summary
Realme C83 5G goes on sale in India today. It is priced at Rs 13,499 for the 4GB + 64GB variant, Rs 14,499 for the 4GB + 128GB variant, and Rs 17,499 for the 6GB + 128GB variant. The first sale is scheduled from March 7 to 15. The Realme C83 5G can be purchased via Flipkart, Realme Store, and mainstream stores.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X