Home
Mobile

ബജറ്റ് വിലയിൽ പുതിയ 5G ഫോൺ; 7000mAh ബാറ്ററി, 144Hz ഡിസ്പ്ലേ; റിയൽമി C83 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

15000 രൂപയിൽ താഴെ വിലയിൽ ഒരു പുതിയ 5ജി ഫോൺ തേടുന്നവർക്ക് പരിഗണിക്കാൻ കഴിയും വിധം റിയൽമി തങ്ങളുടെ C സീരീസിലെ പുതിയ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. കഴിഞ്ഞ വർഷത്തെ സി73 5ജിയുടെ പിൻഗാമിയായി റിയൽമി സി83 5ജി (realme C83 5G) എന്ന പുതിയ മോഡലാണ് ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്സെറ്റ് ആണ് ഈ 5ജി ഫോണിന് കരുത്ത് പകരുന്നത്. 6GB വരെ റാമിന് പുറമേ 12GB വരെ ഡൈനാമിക് റാം ഫീച്ചറും ഇതിലുണ്ട്.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം, ദീർ​ഘനേര ഉപയോഗം സാധ്യമാക്കുന്ന 7000mAh ബാറ്ററി ശേഷി എന്നിവയ്ക്ക് പുറമേ മികച്ച ഈടും ഈ ബജറ്റ് 5ജി ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കാൻ IP64 റേറ്റിങ്ങും വീഴ്ചകളിൽ നിന്നും മറ്റുമുള്ള സംരക്ഷണത്തിനായി ആർമർഷെൽ പ്രൊട്ടക്ഷനും ഇതിലുണ്ട്. കൂടാതെ MIL-STD 810H മിലിട്ടറി-ഗ്രേഡ് ഷോക്ക് റെസിസ്റ്റൻസ് സർട്ടിഫിക്കേഷനും ഉണ്ട്.

7000mAh ബാറ്ററി, 144Hz ഡിസ്പ്ലേ; റിയൽമി C83 5G ഇന്ത്യയിൽ എത്തി

പ്രധാന ഫീച്ചറുകൾ

6.8-ഇഞ്ച് (1570×720) പിക്സൽ HD+ IPS LCD സ്ക്രീൻ, 144Hz റിഫ്രഷ് റേറ്റ്, 180Hz വരെ ടച്ച് സാമ്പിൾ റേറ്റ്, 900nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ഈ ഫോണിന്റെ കരുത്ത്.

ആം മാലി-G57 MC2 GPU, 4GB / 6GB LPDDR4X റാം, 64GB / 128GB (eMMC 5.1) സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം എന്നിവയും സി83 5ജിയിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 7.0 ആണ് പ്രവർത്തനം.

7000mAh ബാറ്ററി, 144Hz ഡിസ്പ്ലേ; റിയൽമി C83 5G ഇന്ത്യയിൽ എത്തി

13MP മെയിൻ ക്യാമറ (f/2.2 അപ്പേർച്ചർ, LED ഫ്ലാഷ്) അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി f/2.2 അപ്പേർച്ചറുള്ള 5MP ഫ്രണ്ട് ക്യാമറയും റിയൽമി സി83 5ജിയിലുണ്ട്. ഔട്ട്‌ഡോർ ചുറ്റുപാടുകളിൽ സ്മാർട്ട്‌ഫോൺ എക്സ്പീരിയൻസ് ഒപ്റ്റിമൈസ് ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു ഇന്റലിജന്റ് AI ഔട്ട്‌ഡോർ മോഡ് ഇതിൽ ഉണ്ട്.

സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 3.5mm ഓഡിയോ ജാക്ക്, ബോട്ടം-പോർട്ടഡ് സ്പീക്കർ, 300% അൾട്രാ വോളിയം, IP64 റേറ്റിങ്സ്, മിലിട്ടറി ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD 810H സർട്ടിഫിക്കേഷൻ), ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി) എന്നിവയും ഇതിലുണ്ട്.

5G SA / NSA (n1/n3/n5/n8/n28B/n40/n41/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS, GLONASS, ഗലീലിയോ, QZSS, USB ടൈപ്പ്-C, 15W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററി, റിവേഴ്‌സ്-വയർഡ് ചാർജിംഗ്, ബൈപാസ് ചാർജിംഗ് പിന്തുണകൾ എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

7000mAh ബാറ്ററി, 144Hz ഡിസ്പ്ലേ; റിയൽമി C83 5G ഇന്ത്യയിൽ എത്തി

വിലയും ലഭ്യതയും

റിയൽമി സി83 5ജിയുടെ 4GB + 64GB വേരിയന്റിന് 13499 രൂപയും 4GB + 128GB വേരിയന്റിന് 14,499 രൂപയും 6GB + 128GB വേരിയന്റിന് 17499 രൂപയുമാണ് വില. 6 മാസ നോ കോസ്റ്റ് ഇഎംഐ സൗകര്യം ഇതിന് ലഭ്യമാണ്. ഇതിന്റെ ആദ്യ വിൽപ്പന മാർച്ച് 7ന് നടക്കും. ഫ്ലിപ്പ്കാർട്ട്, റിയൽമി സ്റ്റോർ, മെയിൻ​ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഇത് വാങ്ങാനാകും.

More from GizBot

Best Mobiles in India

English summary
Realme C83 5G has been launched in India. Its 4GB + 64GB variant is priced at Rs 13,499, 4GB + 128GB variant at Rs 14,499, and 6GB + 128GB variant at Rs 17,499. It is available with a 6-month no-cost EMI facility. The first sale of this phone will take place on March 7. It can be purchased via Flipkart, Realme Store, and mainstream stores.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X