ലോഞ്ച് വിലയെക്കാൾ വില കുറഞ്ഞു! റിയൽമി ക്രിസ്മസ് സെയിലിൽ ഈ ബജറ്റ് 5G ഫോൺ ഡിസ്കൗണ്ടിൽ കിട്ടും
വിവിധ ബ്രാൻഡുകൾ ഇതിനകം ഇറങ്ങിയ തങ്ങളുടെ വിവിധ സ്മാർട്ട്ഫോണുകളുടെ വില വർധിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടെ, വില വർധിപ്പിച്ചിച്ചില്ല എന്നുമാത്രമല്ല, ഉണ്ടായിരുന്ന വിലയെക്കാൾ കുറഞ്ഞ വിലയിൽ അത് ലിസ്റ്റ് ചെയ്യുകയും ഒപ്പം കൂപ്പൺ ഡിസ്കൗണ്ട് എക്സ്ട്രാ ലഭ്യമാക്കുകയും ചെയ്തിരിക്കുകയാണ് റിയൽമി. റിയൽമി സ്റ്റോറിൽ ഇപ്പോൾ ക്രിസ്മസ് സെയിൽ നടക്കുകയാണ്. റിയൽമിയുടെ ബജറ്റ് വിലയിലുള്ള ഫോണുകൾ മുതൽ പ്രീമിയം വിലയിലുള്ള ഫോണുകൾ വരെ വിവിധ ഡിസ്കൗണ്ടുകൾ സഹിതം ഈ ക്രിസ്മസ് സെയിലിൽ വാങ്ങാൻ ലഭ്യമായിരിക്കുന്നു. അക്കൂട്ടത്തിൽ കഴിഞ്ഞ മാസം റിയൽമി ഇന്ത്യയിൽ അവതരിപ്പിച്ച ബജറ്റ് 5ജി ഫോൺ ഓപ്ഷനായ റിയൽമി സി85 5ജിയും ഉണ്ട്.
ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് റിയൽമി സി85 5ജിയുടെ 4GB+128GB അടിസ്ഥാന മോഡലിന് 15,499 രൂപയും 6GB+128GB മോഡലിന് 16,999 രൂപയുമായിരുന്നു വില. ലോഞ്ച് ഓഫറായി 500 രൂപ കൂപ്പൺ ഡിസ്കൗണ്ട് ലഭ്യമാക്കിയതിനാൽ ഇത് തുടക്കത്തിൽ 14999 രൂപ വിലയിൽ വാങ്ങാൻ ലഭ്യമായിരുന്നു.

ഇപ്പോൾ റിയൽമി സി85 5ജി ഔദ്യോഗിക വെബ്സൈറ്റിൽ 14999 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ 500 രൂപ കൂപ്പൺ ഡിസ്കൗണ്ടും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാൽ അടിസ്ഥാന മോഡൽ 14499 രൂപ വിലയിൽ സ്വന്തമാക്കാൻ സാധിക്കും. പാരറ്റ് പർപ്പിൾ, പീക്കോക്ക് ഗ്രീൻ കളർ ഓപ്ഷനുകളിലാണ് റിയൽമി സി85 5ജി വാങ്ങാൻ ലഭ്യമാകുക.
15000 രൂപയിൽ താഴെ ബജറ്റിൽ പുതിയ 5ജി ഫോൺ തേടുന്നവർക്ക് റിയൽമി സി85 5ജിയുടെ ഈ ഡീൽ പരിഗണിക്കാവുന്നതാണ്. 5300+ mm² VC കൂളിങ്, 8GB റാം+ 10GB വരെ ഡൈനാമിക് റാം, 2 ദിവസം വരെ ഉപയോഗം വാഗ്ദാനം ചെയ്യുന്ന 7000mAh ബാറ്ററി എന്നിങ്ങനെയുള്ള ഫീച്ചറുകൾ ഈ ബജറ്റ് 5ജി ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

പ്രധാന ഫീച്ചറുകൾ
ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആണ് റിയൽമി സി85 5ജിയുടെ കരുത്ത്. ആം മാലി-G57 MC2 ജിപിയുവും ഇതോടൊപ്പം എത്തുന്നു. 45W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററിയാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്.
144Hz റിഫ്രഷ് റേറ്റുള്ള 6.8-ഇഞ്ച് HD+ IPS LCD സ്ക്രീൻ, 180Hz വരെ ടച്ച് സാമ്പിൾ റേറ്റ്, 1200 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ സഹിതമാണ് ഇതിലെ ഡിസ്പ്ലേ എത്തുന്നത്. 4GB/ 8GB LPDDR4X റാം, 10GB വരെ ഡൈനാമിക് റാം, 128GB/ 256GB (UFS 2.2) സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും സി85 5ജി വാഗ്ദാനം ചെയ്യുന്നു.
റിയൽമി സി85 5ജിയുടെ റിയർ ക്യാമറ സജ്ജീകരണത്തിൽ 1/1.95″ സോണി IMX852 സെൻസറുള്ള 50MP മെയിൻ ക്യാമറ, f/1.8 അപ്പേർച്ചർ, LED ഫ്ലാഷ്, വരെ 1080p 30fps വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്നു. ഫ്രണ്ടിൽ f/2.0 അപ്പേർച്ചറുള്ള 8MP സെൽഫി ക്യാമറയും 1080p 30fps വരെ വീഡിയോ റെക്കോർഡിംഗ് സഹിതം ഉണ്ട്.

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള realme UI 6.0 -ൽ ആണ് റിയൽമി സി85 5ജിയുടെ പ്രവർത്തനം. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 1115 അൾട്രാ-ലീനിയർ ബോട്ടം-പോർട്ടഡ് സ്പീക്കർ, IP66+ IP68+ IP69+ IP69K, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD 810H സർട്ടിഫിക്കേഷൻ), ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA / NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C എന്നിവയും ഇതിലുണ്ട്.


Click it and Unblock the Notifications








