Home
Mobile

ഈടിൽ ഗിന്നസ് റെക്കോഡ്, 2 ദിവസം വരെ നിൽക്കുന്ന 7000mAh ബാറ്ററി; റിയൽമി C85 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

റിയൽമി 15000 രൂപയിൽ താഴെ വിലയിൽ 5ജി സ്മാർട്ട്ഫോൺ തേടുന്നവർക്കായി പുതിയ സി സീരീസ് സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഡൈമെൻസിറ്റി 6300 ചിപ്സെറ്റ് കരുത്തുമായി റിയൽമി സി85 5ജി (realme C85 5G) എന്ന മോഡലാണ് എത്തിയിരിക്കുന്നത്. 5300+ mm² VC കൂളിങ്, 8GB റാം+ 10GB വരെ ഡൈനാമിക് റാം ഉൾപ്പെടെയുള്ള ഫീച്ചറുകൾ ഈ ബജറ്റ് 5ജി ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. 2 ദിവസം വരെ ഉപയോഗം വാഗ്ദാനം ചെയ്യുന്ന 7000mAh ബാറ്ററിയാണ് ഈ ഫോണിലുള്ളത് എന്നതും ശ്രദ്ധേയമാണ്.

മികച്ച ഈടാണ് റിയൽമി സി85 5ജിയുടെ മറ്റൊരു പ്രത്യേകത. "Most people performing a mobile phone water resistance test," എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് നേട്ടം സ്വന്തമാക്കിയ സ്മാർട്ട്ഫോൺ ആണ് ഇത് എന്ന് റിയൽമി പറയുന്നു. IP69 പ്രോ റേറ്റിങ് ഇതിനുണ്ട്. പരമാവധി സബ്‌മെർഷൻ ഡെപ്ത് (30 മിനിറ്റ്) 6 മീറ്റർ ആണ്.

ഈടിൽ ഗിന്നസ് റെക്കോഡ്, 7000mAh ബാറ്ററി; റിയൽമി C85 5G ഇന്ത്യയിൽ എത്തി

36 തരം ദ്രാവകങ്ങളിൽ നിന്നുള്ള പ്രൊട്ടക്ഷൻ ഈ ഫോണിനുണ്ട്. കൂടാതെ ഫോണിന് 85° C വരെ നേരിടാൻ കഴിയും. മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD 810H സർട്ടിഫിക്കേഷൻ) ഉള്ളതിനാൽ വീഴചകളെയും ഫലപ്രദമായി പ്രതിരോധിക്കാൻ ഈ ബജറ്റ് 5ജി ഫോണിന് സാധിക്കും. ഇതിലെ ഫീച്ചറുകൾ വിശദമായി പരിചയപ്പെടാം.

റിയൽമി സി85 5ജി ഫീച്ചറുകൾ

144Hz റിഫ്രഷ് റേറ്റുള്ള 6.8-ഇഞ്ച് (1570×720) പിക്സൽ HD+ IPS LCD സ്ക്രീൻ, 180Hz വരെ ടച്ച് സാമ്പിൾ റേറ്റ്, 1200 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ഈ ഫോണിന്റെ പ്രവർത്തനങ്ങളുടെ ശക്തികേന്ദ്രം.

ഈടിൽ ഗിന്നസ് റെക്കോഡ്, 7000mAh ബാറ്ററി; റിയൽമി C85 5G ഇന്ത്യയിൽ എത്തി

ആം മാലി-G57 MC2 GPU, 4GB / 8GB LPDDR4X റാം, 10GB വരെ ഡൈനാമിക് റാം, 128GB / 256GB (UFS 2.2) സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം, ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള realme UI 6.0 -ൽ ആണ് റിയൽമി സി85 5ജിയുടെ പ്രവർത്തനം.

1/1.95″ സോണി IMX852 സെൻസറുള്ള 50MP മെയിൻ ക്യാമറ, f/1.8 അപ്പേർച്ചർ, LED ഫ്ലാഷ്, വരെ 1080p 30fps വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്ന ​റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.0 അപ്പേർച്ചറുള്ള 8MP ഫ്രണ്ട് ക്യാമറയും 1080p 30fps വരെ വീഡിയോ റെക്കോർഡിംഗ് സഹിതം റിയൽമി സി85 5ജിയിലുണ്ട്.

സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 1115 അൾട്രാ-ലീനിയർ ബോട്ടം-പോർട്ടഡ് സ്പീക്കർ, 400% അൾട്രാ വോളിയം ഓഡിയോ, IP66 + IP68 + IP69 + IP69K, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD 810H സർട്ടിഫിക്കേഷൻ), ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA / NSA (n1/n2/n3/n5/n7/n8/n20/n26/n28/n38/n40/n41/n66/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C എന്നിവയും ഇതിലുണ്ട്.

ഈടിൽ ഗിന്നസ് റെക്കോഡ്, 7000mAh ബാറ്ററി; റിയൽമി C85 5G ഇന്ത്യയിൽ എത്തി

45W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററിയാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. 166.07×77.93×8.38mm വലിപ്പവും 215 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്. നിരവധി എഐ ഫീച്ചറുകളും ഈ ബജറ്റ് 5ജി ഫോണിൽ ഒരുക്കിയിട്ടുണ്ട്. പാരറ്റ് പർപ്പിൾ, പീക്കോക്ക് ഗ്രീൻ കളർ ഓപ്ഷനുകളിലാണ് റിയൽമി സി85 5ജി വാങ്ങാൻ ലഭ്യമാകുക.

വിലയും ലഭ്യതയും

റിയൽമി സി85 5ജിയുടെ 4GB+128GB അ‌ടിസ്ഥാന മോഡലിന് 15,499 രൂപയും 6GB+128GB മോഡലിന് 16,999 രൂപയുമാണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി 500 രൂപ കൂപ്പൺ ഡിസ്കൗണ്ടോടെ യഥാക്രമം 14,999 രൂപ, 16,499 രൂപ വിലകളിൽ ഇത് വാങ്ങാനാകും. കൂടാതെ 3 മാസത്തെ നോ കോസ്റ്റ് EMIയും എക്സ്ചേഞ്ച് ഡിസ്കൗണ്ടും ഉണ്ട്. റിയൽമി വെബ്​സൈറ്റ്, ഫ്ലിപ്പ്കാർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഇത് ഇപ്പോൾ ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
Realme C85 5G with 7000mAh battery launched in India. Its 4GB+128GB base model is priced at Rs 15,499 and the 6GB+128GB model is priced at Rs 16,999. However, as part of the launch offer, it can be purchased at Rs 14,999 and Rs 16,499 respectively with a Rs 500 coupon discount. It is currently available via the Realme website, Flipkart, and offline stores.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X