Home
Mobile

വന്നു, ലോഞ്ച് ഡേറ്റ്! 144Hz ഡിസ്പ്ലേയും 7000mAh ബാറ്ററിയുമായി റിയൽമി C85 5G നവംബർ 28ന് ഇന്ത്യയിൽ

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ പ്രധാനികളിലൊരാളായ റിയൽമി തങ്ങളുടെ സി സീരീസിൽ പുതിയ സ്മാർട്ട്ഫോൺ അ‌വതരിപ്പിക്കാൻ തയാറെടുത്തിരിക്കുന്നു. റിയൽമി C75 5G യുടെ പിൻഗാമിയായി റിയൽമി സി85 5ജി (realme C85 5G) എന്ന മോഡലാണ് കമ്പനി ഇന്ത്യയിൽ അ‌വതരിപ്പിക്കാൻ പോകുന്നത്. 7000mAh ബാറ്ററിയുമായി ഒരു പുതിയ സ്മാർട്ട്ഫോൺ സി സീരീസിൽ അ‌വതരിപ്പിക്കാൻ പോകുന്നതായി നേരത്തെ റിയൽമി ടീസറിലൂടെ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ആ സ്മാർട്ട്ഫോൺ സി85 5ജിയാണെന്നും നവംബർ 28ന് ഇത് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്നും കമ്പനി ഔദ്യോഗികമായി തന്നെ സ്ഥിരീകരിച്ചിരിക്കുന്നു.

പുതിയ സ്മാർട്ട്ഫോണിന്റെ ലോഞ്ച് തിയതി സ്ഥിരീകരിച്ചതിന് പുറമേ വരാൻ പോകുന്ന ഈ ഫോണിലുള്ള ചില ഫീച്ചറുകളും റിയൽമി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ഫിലിപ്പീൻസ് പോലുള്ള രാജ്യങ്ങളിൽ റിയൽമി സി85 5ജി അവതരിപ്പിച്ചിട്ടുണ്ട്. അ‌തിൽ നിന്ന് കാര്യമായ മാറ്റങ്ങൾ ഇന്ത്യൻ വേരിയന്റിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല.

7000mAh ബാറ്ററിയുമായി റിയൽമി C85 5G നവംബർ 28ന് ഇന്ത്യയിൽ

2 ദിവസം നീണ്ടുനിൽക്കുന്ന ഉപയോഗം സാധ്യമാക്കുന്ന 7000mAh ബാറ്ററിയും 45W ഫാസ്റ്റ് ചാർജിങ്, 6.5W റിവേഴ്‌സ് വയർഡ് ചാർജിങ് പിന്തുണകളും റിയൽമി സി85 5ജിയിൽ ഉണ്ട് എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ മീഡിയടെക് ​ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റ് കരുത്തിലാകും ഈ സി സീരീസ് റിയൽമി ഫോൺ എത്തുക.

മികച്ച ഈട് ആണ് സി85 5ജിയുടെ പ്രധാന ഫീച്ചറുകളിലൊന്നായി എടുത്തുകാട്ടപ്പെടുന്നത്. പൊടി, ജല പ്രതിരോധം എന്നിവയ്ക്കായി IP69 പ്രോ റേറ്റിങ് ഇതിനുണ്ട്. 36 തരം ദ്രാവകങ്ങളിൽ നിന്നുള്ള സംരക്ഷണം ഈ ഫോണിന് ഉണ്ട് എന്ന് റിയൽമി സ്ഥിരീകരിച്ചു. മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD 810H സർട്ടിഫിക്കേഷൻ) സഹിതമാണ് ഇത് എത്തുന്നത്.

7000mAh ബാറ്ററിയുമായി റിയൽമി C85 5G നവംബർ 28ന് ഇന്ത്യയിൽ

വീഴ്ചകളെ അ‌തിജീവിക്കാൻ ഈ ഫോണിന് ശേഷി കൂടുതലായിരിക്കുമെന്ന് റിയൽമി പറയുന്നു. 1200 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ് ഉള്ള 6.8″ 144Hz ഡിസ്‌പ്ലേയാണ് ഇതിൽ ഉള്ളത്. ഇത്ര വലിയ റിഫ്രഷ് ബജറ്റ് സെഗ്‌മെന്റിൽ അപൂർവമാണ്. 50MP മെയിൻ ക്യാമറയും AI എഡിറ്റ് ജീനിയും ഇതിൽ ഉണ്ടാകും എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

ഇതിലെ മറ്റ് ഫീച്ചറുകൾ നിലവിൽ വെളിപ്പെടുത്തപ്പെട്ടിട്ടില്ല. അ‌തേസമയം ടിപ്സ്റ്റർ അഭിഷേക് യാദവ് പറയുന്നത്, അടുത്തിടെ പുറത്തിറക്കിയ റിയൽമി 15x നോട് വളരെ സാമ്യമുള്ള സ്മാർട്ട്ഫോൺ ആയിരിക്കും സി85 എന്നാണ്. ഇതിനകം ലോഞ്ച് ചെയ്യപ്പെട്ട റിയൽമി സി85 മോഡലും റിയൽമി 15x മോഡലും തമ്മിലുള്ള വ്യത്യാസം ഫ്രണ്ട് ക്യാമറയുടെ കാര്യത്തിൽ മാത്രമാണ് എന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഇന്ത്യയിൽ അ‌വതരിപ്പിക്കുന്ന റിയൽമി സി85 5ജിയിൽ 8MP ഫ്രണ്ട് ക്യാമറ പ്രതീക്ഷിക്കുന്നു. വിലയുടെ കാര്യമെടുത്താൽ, 13000 രൂപയിൽ താഴെ പ്രാരംഭ വിലയിൽ സി85 5ജി എത്തിയേക്കാം. കാരണം, മുൻഗാമിയായ സി75 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടത് 12,999 രൂപ വിലയിലാണ്, അ‌തേ വിലയിൽ തന്നെ പുതിയ മോഡലും എത്തിയേക്കാം.

7000mAh ബാറ്ററിയുമായി റിയൽമി C85 5G നവംബർ 28ന് ഇന്ത്യയിൽ

ഇവിടെ ശ്രദ്ധിക്കേണ്ട കാര്യമെന്തെന്നാൽ, 12999 രൂപ വിലയിൽ എത്തിയാൽ ഈ സെഗ്മെന്റിൽ ഏറ്റവും വലിയ ബാറ്ററി ശേഷി അ‌വതരിപ്പിക്കുന്ന സ്മാർട്ട്ഫോണായിരിക്കും സി85 5ജി. ലോഞ്ചിന് ശേഷം റിയൽമിയുടെ ഔദ്യോഗിക വെബ്​സൈറ്റിന് പുറമേ ഫ്ലിപ്പ്കാർട്ട് വഴിയും ഈ സ്മാർട്ട്ഫോൺ വാങ്ങാനാകും എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. കൂടുതൽ ഡീറ്റെയിൽസ് വരുംദിവസങ്ങളിൽ വ്യക്തമാകും.

More from GizBot

Best Mobiles in India

English summary
The Realme C85 5G will be launched in India on November 28 with a 7000mAh battery. The Realme C85 5G also supports 45W fast charging and 6.5W reverse wired charging. The C-series Realme phone is expected to be powered by the MediaTek Dimensity 6300 chipset. It has been confirmed to feature IP69 Pro rating for dust and water resistance and military-grade durability (MIL-STD 810H certification).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X