Home
Mobile

13000 രൂപയിൽ താഴെ വിലയിൽ 7,000mAh ബാറ്ററിയോടെ റിയൽമി ഫോൺ; C85 ഫീച്ചറുകൾ പുറത്ത്

ഇന്ത്യയിലെ റിയൽമി ആരാധകർ ഇപ്പോൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്മാർട്ട്ഫോൺ റിയൽമി ജിടി 8 പ്രോ ആണ്. എന്നാൽ ജിടി 8 പ്രോ ഒരു പ്രീമിയം സ്മാർട്ട്ഫോൺ ആണ്. സാധാരണക്കാർക്ക് ഇതിലെ ഫീച്ചറുകൾ ​കണ്ട് ആവശേം കൊള്ളാമെങ്കിലും വാങ്ങുക അ‌ൽപ്പം ബുദ്ധിമുട്ടാണ്. എന്നാൽ ബജറ്റ് വിലയിൽ ഒരു റിയൽമി 5ജി ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന റിയൽമി ആരാധകർ ഒട്ടും നിരാശരാകേണ്ടതില്ല എന്നാണ് ഇപ്പോൾ പുറത്തുവരുന്ന ചില ലീക്ക് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ജിടി 8 പ്രോയുടെ ഇന്ത്യൻ ലോഞ്ച് നവംബർ 20ന് ആണ്.

റിയൽമി ജിടി 8 പ്രോയുടെ ലോഞ്ചിന് പിന്നാലെ തന്നെ, ഈ മാസം അ‌വസാനത്തോടെ റിയൽമിയുടെ സി സീരീസിലെ പുതിയ സ്മാർട്ട്ഫോൺ ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെടും എന്ന് പറയപ്പെടുന്നു. നിലവിലുള്ള റിയൽമി സി75 ന്റെ പിൻഗാമിയായി പുതിയ റിയൽമി സി85 ( Realme C85) ആണ് ലോഞ്ചിന് ഒരുങ്ങുന്നത്.

13000 രൂപയിൽ താഴെ വിലയിൽ 7,000mAh ബാറ്ററിയോടെ റിയൽമി ഫോൺ

അടുത്തിടെ പുറത്തിറക്കിയ റിയൽമി 15x നോട് വളരെ സാമ്യമുള്ള സ്മാർട്ട്ഫോൺ ആയിരിക്കും സി85 എന്ന് ടിപ്സ്റ്റർ അഭിഷേക് യാദവ് പറയുന്നു. ഇതിനകം തന്നെ വിയറ്റ്നാമിൽ സി85 അ‌വതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ വിയറ്റ്നാം മോഡലും റിയൽമി 15x മോഡലും തമ്മിലുള്ള വ്യത്യാസം ഫ്രണ്ട് ക്യാമറയുടെ കാര്യത്തിൽ മാത്രമാണ് എന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഇന്ത്യയിൽ റിയൽമി സി85 ലോഞ്ച് ചെയ്യുന്നതിനെപ്പറ്റി കമ്പനി ഔദ്യോഗികമായി ഒരുപ്രതികരണവും നടത്തിയിട്ടില്ല. എന്നാൽ ഓൺ​ലൈനിൽ വന്ന റിപ്പോർട്ടുകൾ പ്രകാരം റിയൽമി 15x നോട് സാമ്യമുള്ള ഫീച്ചറുകൾ തന്നെ ഇന്ത്യയിൽ റിയൽമി സി85 അ‌വതരിപ്പിച്ചേക്കാം. ഇന്ത്യയിൽ ലോഞ്ച് ചെയ്താൽ റിയൽമി സി 85-ൽ ഉണ്ടാകാൻ സാധ്യതയുള്ള ഫീച്ചറുകൾ എന്തൊക്കെയാണ് എന്ന് നോക്കാം.

13000 രൂപയിൽ താഴെ വിലയിൽ 7,000mAh ബാറ്ററിയോടെ റിയൽമി ഫോൺ

റിയൽമി C85 ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ അ‌തിലെ ഹൈലൈറ്റ് അതിന്റെ 7,000mAh ബാറ്ററിയായിരിക്കും എന്ന് ലീക്ക് റിപ്പോർട്ടുകൾ അ‌വകാശപ്പെടുന്നു. റിയൽമി സി75 എത്തിയത് 12,999 രൂപ വിലയിലാണ്. റിയൽമി സി85 മോഡലും ഇതേ സെഗ്മെന്റിൽ തന്നെ അ‌വതരിപ്പിക്കപ്പെടും എന്ന് പ്രതീക്ഷിക്കുന്നു. അ‌ങ്ങനെയെങ്കിൽ ഈ സെഗ്മെന്റിൽ ഏറ്റവും വലിയ ബാറ്ററി ശേഷി അ‌വതരിപ്പിക്കുന്ന സ്മാർട്ട്ഫോണായിരിക്കും സി85 5ജി.

45W ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 6.5W റിവേഴ്‌സ് ചാർജിംഗും റിയൽമി C85-ന് പ്രതീക്ഷിക്കുന്നു. 15000 രൂപയിൽ താഴെ വിലയിൽ മികച്ച ബാറ്ററി ശേഷിയോടുകൂടിയ സ്മാർട്ട്ഫോൺ തേടുന്നവർക്കുള്ള മികച്ച ഓപ്ഷനായി സി85 മാറുമെന്ന് കരുതപ്പെടുന്നു. മീഡിയടെക് ​ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റ് കരുത്തിലാകും ഈ സി സീരീസ് റിയൽമി ഫോൺ എത്തുക.

6.8 ഇഞ്ച് HD+ ഡിസ്‌പ്ലേയാണ് റിയൽമി C85-ൽ പ്രതീക്ഷിക്കുന്നത്. ഇത് 144Hz റിഫ്രഷ് റേറ്റും 1,200 നിറ്റ്‌സിന്റെ പീക്ക് ബ്രൈറ്റ്‌നസും സഹിതം എത്തിയേക്കും. ഇത്ര വലിയ റിഫ്രഷ് ബജറ്റ് സെഗ്‌മെന്റിൽ അപൂർവമാണ്. ക്യാമറകളുടെ കാര്യമെടുത്താൽ, 50MP സോണി IMX852 ക്യാമറ നയിക്കുന്ന റിയർ ക്യാമറ സജ്ജീകരണവും 8MP ഫ്രണ്ട് ക്യാമറയും പ്രതീക്ഷിക്കാം.

13000 രൂപയിൽ താഴെ വിലയിൽ 7,000mAh ബാറ്ററിയോടെ റിയൽമി ഫോൺ

AI എഡിറ്റ് ജെനി, AI ലാൻഡ്‌സ്‌കേപ്പ്, AI ഇറേസർ തുടങ്ങിയ AI ഫീച്ചറുകളും റിയൽമി സി85-ൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ഈ വിവരങ്ങളെല്ലാം ലീക്ക് റിപ്പോർട്ടുകളെ അ‌ടിസ്ഥാനമാക്കിയുള്ളതാണ് എന്നകാര്യം ശ്രദ്ധിക്കുക. ഔദ്യോഗികമായി ഇവ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. അ‌തിനാൽ ലോഞ്ചിന് ശേഷമാകും ഇവ ഉറപ്പിക്കാനാകുക.

More from GizBot

Best Mobiles in India

English summary
Realme C85 is likely to be launched in India soon with the largest 7000mAh battery in the segment. The phone is expected to be launched by the end of November. Tipster Abhishek Yadav says that the Realme C85 is very similar to the recently launched Realme 15x. The C85 will be the successor to the Realme C75, which was launched at a price of Rs 12,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X