Home
Mobile

സാന്റാ ക്ലോസ് കണ്ടാൽ വാങ്ങീട്ടേ പോകൂ! ക്രിസ്മസ് ഡിസ്കൗണ്ടുമായി റിയൽമി GT സീരീസ് 5G ഫോൺ

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ സജീവ സാന്നിധ്യമായ റിയൽമി ഇപ്പോൾ ക്രിസ്മസിനോട് അ‌നുബന്ധിച്ച് പ്രത്യേക ഓഫർ സെയിൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ഓഫർ സെയിലിൽ വിവിധ റിയൽമി സ്മാർട്ട്ഫോണുകൾ വൻ ഡിസ്കൗണ്ടിൽ വാങ്ങാൻ ലഭ്യമായിരിക്കുന്നു. സ്മാർട്ട്ഫോണുകൾക്ക് വില വർധിക്കുന്ന ഈ സമയത്ത് ഡിസ്കൗണ്ട് സഹിതം കുറഞ്ഞ വിലയിൽ ഒരു സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ഈ റിയൽമി ക്രിസ്മസ് സെയിൽ ഉപയോക്താക്കളെ സഹായിക്കുന്നു. ഈ ഓഫർ സെയിലിൽ മികച്ച ഡിസ്കൗണ്ട് ലഭ്യമായതും ശക്തമായ ഫീച്ചറുകൾ ഉള്ളതുമായ ഒരു സ്മാർട്ട്ഫോൺ ആണ് റിയൽമി ജിടി 7 5ജി (realme GT 7 5G).

ഈ വർഷം മേയിൽ റിയൽമി ഇന്ത്യയിൽ അ‌വതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് റിയൽമി ജിടി 7. ലോഞ്ച് ചെയ്യുന്ന സമയത്ത് ഇതിന്റെ 8GB + 256GB അ‌ടിസ്ഥാന വേരിയന്റിന് 39,999 രൂപയും, 12GB + 256GB വേരിയന്റിന് 42,999 രൂപയും 12GB + 512GB വേരിയന്റിന് 46,999 രൂപയുമായിരുന്നു വില.

ക്രിസ്മസ് ഡിസ്കൗണ്ടുമായി റിയൽമി GT സീരീസ് 5G ഫോൺ

നിലവിൽ അ‌ടിസ്ഥാന മോഡലിന് 36999 രൂപയാണ് വില കാണിക്കുന്നത്, എന്നാൽ സ്റ്റോക്കില്ല. അ‌തേസമയം 12GB + 256GB വേരിയന്റ് ലഭ്യമാണ്, ഇത് 39999 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അ‌തായത് 3000 രൂപ ഡയറക്ട് ഡിസ്കൗണ്ട് നൽകിയിരിക്കുന്നു. ഇത് കൂടാതെ 3000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്.

അ‌തിനാൽ 36999 രൂപ വിലയിൽ ഇപ്പോൾ റിയൽമി ജിടി 7 5ജിയുടെ 12ജിബി റാം+ 256ജിബി സ്റ്റോറേജ് വേരിയന്റ് വാങ്ങാൻ ലഭ്യമാണ്. താൽപര്യമുള്ള ഉപയോക്താക്കൾക്ക് റിയൽമിയുടെ ഈ ക്രിസ്മസ് ഓഫർ സെയിൽ പരിഗണിക്കാവുന്നതാണ്. മികച്ച പെർഫോമൻസ് കാഴ്ച വയ്ക്കുന്ന പാരമ്പര്യമാണ് റിയൽമിയുടെ ജിടി സീരീസ് ഫോണുകൾക്ക് ഉള്ളത് എന്ന് ശ്രദ്ധിക്കുക.

ക്രിസ്മസ് ഡിസ്കൗണ്ടുമായി റിയൽമി GT സീരീസ് 5G ഫോൺ

പ്രധാന ഫീച്ചറുകൾ

ക്യാമറ- ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ജിടി 7 5ജി വാഗ്ദാനം ചെയ്യുന്നു. അ‌തിൽ 50MP മെയിൻ ക്യാമറ (1/1.56″ സെൻസർ, സോണി IMX906 സെൻസർ, OIS, f/1.8 അപ്പേർച്ചർ), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 50MP 2x ടെലിഫോട്ടോ ക്യാമറ (f/2.0 അപ്പേർച്ചർ, OIS, 4K 60fps വരെ ഡോൾബി വിഷൻ റെക്കോർഡിംഗ്), LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്നു.

സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 32MP ഫ്രണ്ട് ക്യാമറയും റിയൽമി ജിടി7 5ജിയിലുണ്ട്. 3.4GHz ഒക്ട-കോർ ​​ഡൈമെൻസിറ്റി 9400e 4nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. ഇമ്മോർട്ടാലിസ് G720 MC12 ജിപിയു, 8GB/ 12GB/ 16GBLPDDR5X റാം, 256GB/ 512GB/ 1TB (UFS 4.0) സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം എത്തുന്നു.

6.78 ഇഞ്ച് (2780×1264 പിക്സലുകൾ) 120Hz AMOLED സ്ക്രീൻ, 6000 nits വരെ പീക്ക് ബ്രൈറ്റ്നസ്, 360Hz ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റ്, 100% DCI-P3 കളർ ഗാമട്ട്, 2600Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, ഹാർഡ്‌വെയർ-ലെവൽ DC ഡിമ്മിംഗ്, ആർമർ ഷെൽ ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ അ‌ടങ്ങുന്നതാണ് റിയൽമി ജിടി 7 5ജിയിലെ ഡിസ്പ്ലേ സജ്ജീകരണം.

ക്രിസ്മസ് ഡിസ്കൗണ്ടുമായി റിയൽമി GT സീരീസ് 5G ഫോൺ

120W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററിയാണ് ഈ ജിടി സീരീസ് ഫോണിന്റെ മുഖ്യ ആകർഷണങ്ങളിലൊന്ന്. ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ+നാനോ), 5G SA/ NSA, ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0-ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. 3 ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഇതിന് ലഭിക്കും.

More from GizBot

Best Mobiles in India

English summary
The Realme GT 7 5G is now available at a discounted price as part of the Realme Christmas Sale 2025. At the time of launch, its 8GB + 256GB base variant was priced at Rs 39,999, the 12GB + 256GB variant at Rs 42,999, and the 12GB + 512GB variant at Rs 46,999. Now, the 12GB + 256GB variant is listed at Rs 39,999 after the direct discount. There is also a bank discount of Rs 3,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X