പവറിന് പവർ, കൂളിങ്ങിന് കൂളിങ്, ബാറ്ററിക്ക് ബാറ്ററി! കരുത്തൻ റിയൽമി GT 7T 5G 3000 രൂപ ഡിസ്കൗണ്ടിൽ കിട്ടും
സ്മാർട്ട്ഫോണുകൾക്ക് വില കൂടിക്കൊണ്ടിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ ഫോണുകൾക്ക് ഡിസ്കൗണ്ട് കിട്ടിയില്ലെങ്കിലും സാരമില്ല, ലോഞ്ച് ചെയ്ത വിലയിലെങ്കിലും കിട്ടിയാൽ മതി എന്നാണ് ആളുകൾ ആഗ്രഹിക്കുന്നത്. കാരണം ചില സ്മാർട്ട്ഫോണുകൾ ഇപ്പോൾ ലോഞ്ച് ചെയ്തതിനെക്കാൾ ഉയർന്ന വിലയിൽ ആണ് ലഭ്യമാകുക. ഡിസ്കൗണ്ട് ലഭ്യമായാൽ പോലും ലോഞ്ച് സമയത്തെ വിലയുടെ അത്രയുമേ എത്താറുള്ളൂ. എന്നാൽ ഇങ്ങനെയുള്ള ഈ സാഹചര്യത്തിലും റിയൽമിയുടെ ഒരു കരുത്തൻ സ്മാർട്ട്ഫോൺ ഇപ്പോൾ ഡിസ്കൗണ്ട് സഹിതം വാങ്ങാൻ ലഭ്യമായിട്ടുണ്ട്, ഈ വർഷം മേയിൽ റിയൽമി ഇന്ത്യയിൽ അവതരിപ്പിച്ച റിയൽമി ജിടി 7ടി (realme GT 7T) ആണ് ആ സ്മാർട്ട്ഫോൺ.
റിയൽമി വെബ്സൈറ്റിൽ ഇപ്പോൾ റിയൽമി ഡേയ്സ് സെയിൽ നടക്കുകയാണ്. ഈ സെയിലിന്റെ ഭാഗമായി തെരഞ്ഞെടുത്ത റിയൽമി സ്മാർട്ട്ഫോണുകൾക്ക് ഡിസ്കൗണ്ട് ലഭ്യമാക്കിയിരിക്കുന്നു. അതിന്റെ ഭാഗമായി റിയൽമി ജിടി 7ടി 5ജിക്കും 3000 രൂപ ഡിസ്കൗണ്ട് ലഭ്യമായിരിക്കുന്നു. ഡിസംബർ 1 മുതൽ 10 വരെയാണ് റിയൽമി ഡേയ്സ് സെയിൽ നിശ്ചയിച്ചിരിക്കുന്നത്. അതിനാൽ 10 വരെ മാത്രമാകും ഈ ഡിസ്കൗണ്ട് ലഭ്യമാകുക.

റിയൽമി GT 7T ഇന്ത്യയിൽ ലോഞ്ച് ചെയ്ത സമയത്ത് ഇതിന്റെ 8GB + 256GB വേരിയന്റിന് 34,999 രൂപയും, 12GB + 256GB വേരിയന്റിന് 37,999 രൂപയും, ടോപ്പ്-എൻഡ് 12GB + 512GB വേരിയന്റിന് 41,999 രൂപയുമായിരുന്നു വില. ഇതേ വിലയിൽ തന്നെയാണ് റിയൽമി വെബ്സൈറ്റിൽ ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
റിയൽമി ഡേയ്സ് സെയിലിന്റെ ഭാഗമായി 3000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാക്കിയിരിക്കുന്നതിനാൽ അടിസ്ഥാന മോഡൽ 31999 രൂപ വിലയിൽ സ്വന്തമാക്കാനാകും. സ്മാർട്ട്ഫോണുകൾക്ക് വില കൂടിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ മികച്ച വിലയിൽ ലഭ്യമായിരിക്കുന്ന ഒരു കരുത്തൻ സ്മാർട്ട്ഫോൺ ആണ് റിയൽമി ജിടി 7ടി എന്നതിൽ സംശയമില്ല.

റിയൽമിയുടെ ജിടി 7ന്റെ അൽപ്പം വില കുറഞ്ഞ മോഡൽ ആണ് റിയൽമി ജിടി 7T. മീഡിയടെക് ഡൈമെൻസിറ്റി 8400-MAX ചിപ്സെറ്റ് കരുത്ത് ഇതിനുണ്ട്. 7700mm² VC കൂളിങ്, മാലി-G720 GPU @1.3GHz, 8GB / 12GB LPDDR5X റാം, 256GB / 512GB (UFS 4.0) സ്റ്റോറേജ് എന്നിവ ഇതിലുണ്ട്.
1/1.56″ സോണി IMX896 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), LED ഫ്ലാഷ് എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.45 അപ്പേർച്ചർ ഉള്ള 32MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും റിയൽമി ജിടി 7ടിയിൽ ഉണ്ട്.
6.78 ഇഞ്ച് (2780×1264 പിക്സലുകൾ) 120Hz OLED ഡിസ്പ്ലേ, 6000 nits വരെ പീക്ക് ബ്രൈറ്റ്നസ്, 360Hz ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റ്, 100% DCI-P3 കളർ ഗാമട്ട്, IP69 റേറ്റിങ്സ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C എന്നിവയും ഇതിലുണ്ട്.

ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, 120W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. റേസിംഗ് യെല്ലോ, ഐസ്സെൻസ് ബ്ലൂ, ഐസ്സെൻസ് ബ്ലാക്ക് കളർ ഓപ്ഷനുകളിൽ റിയൽമി ജിടി 7ടി വാങ്ങാനാകും. 162.42 × 75.97 × 8.88mm വലിപ്പവും 205 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്.


Click it and Unblock the Notifications








