7000mAh ബാറ്ററി, 50MP സെൽഫി AI ക്യാമറ; റിയൽമി ഡേയ്സ് സെയിലിൽ ഡിസ്കൗണ്ടുമായി മറ്റൊരു 5G ഫോൺ കൂടി
റിയൽമി ഇപ്പോൾ തങ്ങളുടെ വെബ്സൈറ്റിൽ റിയൽമി ഡേയ്സ് സെയിൽ എന്ന പേരിൽ പ്രത്യേക ഓഫർ സെയിൽ നടത്തിവരികയാണ്. ഡിസംബർ 1 മുതൽ ഡിസംബർ 10 വരെയാണ് ഈ സെയിൽ നിശ്ചയിച്ചിരിക്കുന്നത്. ഡയറക്ട് ഡിസ്കൗണ്ടും ബാങ്ക് ഡിസ്കൗണ്ടും ഇത് രണ്ടും കൂടിയും ലഭിക്കുന്ന ഡീലുകളും റിയൽമി ഈ സെയിലിൽ മുന്നോട്ട് വച്ചിട്ടുണ്ട്. റിയൽമി പി4 പ്രോ, റിയൽമി ജിടി 7ടി മോഡലുകൾക്ക് ഈ ഓഫർ സെയിലിന്റെ ഭാഗമായി ഡിസ്കൗണ്ട് ലഭ്യമാണ്. ഇവയ്ക്ക് പുറമേ റിയൽമി ഈ വർഷം ജൂലൈയിൽ ലോഞ്ച് ചെയ്ത റിയൽമി 15 5ജിക്കും (realme 15 5G) ഡിസ്കൗണ്ട് ഉണ്ട്.
റിയൽമി 15 പ്രോ മോഡലിനൊപ്പം ലോഞ്ച് ചെയ്യപ്പെട്ട മോഡലാണ് റിയൽമി 15 5ജി. ഇതിന്റെ 8G+ 128G അടിസ്ഥാന വേരിയന്റിന് 25999 രൂപയും 8G + 256GB വേരിയന്റിന് 27999 രൂപയും ടോപ് എൻഡ് 12G+ 256GB വേരിയന്റിന് 30999 രൂപയുമാണ് വില.

യഥാർഥ വിലയിൽ തന്നെയാണ് ഈ ഫോൺ റിയൽമി വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാക്കിയിട്ടുണ്ട്. അതിനാൽ അടിസ്ഥാന മോഡൽ 23999 രൂപ വിലയിൽ സ്വന്തമാക്കാനാകും. റിയൽമി ആരാധകരെ സംബന്ധിച്ചിടത്തോളം ഈ ഡീൽ പരിഗണിക്കാവുന്നതാണ്. ഇപ്പോൾ പൊതുവിൽ സ്മാർട്ട്ഫോണുകൾക്ക് വില ഉയർന്നുകൊണ്ടിരിക്കുകയാണ് എന്നത് കൂടി കണക്കിലെടുക്കുമ്പോൾ ഈ ഡീൽ കൂടുതൽ മികച്ചതാണ്.
2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300+ 4nm പ്രൊസസർ ആണ് റിയൽമി 15 5ജിയുടെ കരുത്ത്. 6.8-ഇഞ്ച് (2800×1280 പിക്സലുകൾ) 144Hz OLED ഡിസ്പ്ലേ, 6500 nits വരെ പീക്ക് ബ്രൈറ്റ്നസ്, 100% DCI-P3 കളർ ഗാമട്ട്, 4608Hz വരെ ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, ഫുൾ-ബ്രൈറ്റ്നസ് DC ഡിമ്മിംഗ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

Mali-G615 MC2 GPU, 8GB / 12GB LPDDR4X റാം, 128GB/256GB/512GB (UFS 3.1) സ്റ്റോറേജ് എന്നിവ ഇതിലുണ്ട്. 80W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററി റിയൽമി 15 5ജി വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0ൽ ആണ് പ്രവർത്തനം.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് റിയൽമി 15 5ജിയിലുള്ളത്. അതിൽ 1/1.95″ സോണി IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറ (OIS, f/1.8 അപ്പേർച്ചർ), 8MP അൾട്രാ-വൈഡ് ക്യാമറ ( f/2.2 അപ്പേർച്ചർ), 4K വരെ 30 fps വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്നു. ഫ്രണ്ടിൽ 1/2.88″ OV50D സെൻസറുള്ള 50MP ക്യാമറയും (f/2.4 അപ്പേർച്ചർ, 4K വരെ വീഡിയോ റെക്കോർഡിംഗ് ഫീച്ചറുകൾ സഹിതം) ഉണ്ട്.
IP68+IP69 റേറ്റിങ്, ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, 5G SA/ NSA (n1/n3/n5/n8/n28B/n40/n41/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.5GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS/ GLONASS/ Beidou, USB ടൈപ്പ്-C 2.0 എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

ശക്തമായ ഹാർഡ്വെയർ ഫീച്ചറുകൾക്ക് പുറമേ എഐ കരുത്തും ഈ മോഡലിൽ സജ്ജീകരിച്ചിരിക്കുന്നു. AI പാർട്ടി മോഡ്, ഇൻഡസ്ട്രിയിലെ ആദ്യ AI എഡിറ്റ് ജീനി, AI ഇൻസ്പിവേഷൻ, AI ലാൻഡ്സ്കേപ്പ്, AI ഗ്ലെയർ റിമൂവർ, AI മാജിക്ഗ്ലോ2.0, AI സ്നാപ്മോഡ് എന്നിവയൊക്കെ ഇതിലുണ്ട്. താൽപര്യമുള്ളവർക്ക് ഈ ഡീൽ പരിഗണിക്കാവുന്നതാണ്.


Click it and Unblock the Notifications








