ഡിസ്കൗണ്ടോടെ ഡിസംബർ! 6000 രൂപ വരെ വിലക്കുറവുമായി റിയൽമി ഡേയ്സ് സെയിൽ തുടങ്ങി
ഡിസംബറിന് കുളിര് കൂട്ടാൻ വൻ ഡിസ്കൗണ്ടുമായി റിയൽമിയുടെ ഓഫർ സെയിൽ തുടങ്ങി. മൂന്ന് പ്രമുഖ സ്മാർട്ട്ഫോണുകൾക്ക് 6000 രൂപ വരെ ഡിസ്കൗണ്ടുമായി ഡിസംബർ 3 മുതൽ ഡിസംബർ 6 വരെയാണ് റിയൽമി ഡേയ്സ് സെയിൽ (realme Days Sale 2024) നിശ്ചയിച്ചിരിക്കുന്നത്. റിയൽമി GT 6 (realme GT 6), റിയൽമി 13 പ്രോ+ (realme 13 Pro+ 5G), റിയൽമി 12x 5G (realme 12x 5G) എന്നീ സ്മാർട്ട്ഫോൺ മോഡലുകൾക്കാണ് ഡിസ്കൗണ്ട് ലഭ്യമാക്കിയിരിക്കുന്നത്. ഡിസ്കൗണ്ടിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു സുവർണാവസരമാണ്.
റിയൽമി ജിടി 6: ഈ വർഷം ജൂണിൽ റിയൽമി ഇന്ത്യയിൽ അവതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് ഇത്. റേസർ ഗ്രീൻ & ഫ്ലൂയിഡ് സിൽവർ നിറങ്ങളിലാണ് ഈ ഫോൺ എത്തിയിട്ടുള്ളത്. ഇന്ത്യയിൽ ജിടി 6ന്റെ 8GB + 256GB മോഡലിന് 40,999 രൂപയും 12GB + 256GB മോഡലിന് 42,999 രൂപയും, ടോപ്പ് എൻഡ് 16GB + 512GB മോഡലിന് 44,999 രൂപയും ആണ് വില.

റിയൽമി ഡേയ്സ് സെയിലിന്റെ ഭാഗമായി 6000 രൂപ ബാങ്ക് ഡിസ്കൗണ്ടും 5000 രൂപ എക്സ്ചേഞ്ച് ഡിസ്കൗണ്ടും റിയൽമി ജിടി 6ന് ലഭ്യമാണ്. ഇത് കൂടാതെ 9 മാസത്തേക്ക് നോ കോസ്റ്റ് ഇഎംഐയും ലഭ്യമാണ്. ഡിസ്കൗണ്ട് ഓഫർ പ്രയോജനപ്പെടുത്തിയാൽ റിയൽമി ജിടി 6 വേരിയന്റുകൾ യഥാക്രമം 34,999 രൂപ, 36,999 രൂപ, 38,999 വിലകളിൽ വാങ്ങാം.
റിയൽമി 13 പ്രോ+ 5ജി: റിയൽമി ഈ വർഷം ഓഗസ്റ്റിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത സ്മാർട്ട്ഫോൺ ആണ് റിയൽമി 13 പ്രോ+ 5ജി. മോണറ്റ് പർപ്പിൾ & മോണറ്റ് ഗോൾഡ് നിറങ്ങളിൽ ആണ് ഈ ഫോൺ എത്തിയത്. ഇതിന്റെ 8GB+ 256GB വേരിയന്റിന് 32,999 രൂപയും 12GB+ 256GB വേരിയന്റിന് 34,999 രൂപയും 12GB+ 512GB വേരിയന്റിന് 36,999 രൂപയും ആണ് വില.

റിയൽമി ഡേയ്സ് സെയിലിന്റെ ഭാഗമായി റിയൽമി 13 പ്രോ+ 5ജിക്ക് 3000 രൂപ ഡയറക്ട് ഡിസ്കൗണ്ടും 4000 രൂപ ബാങ്ക് ഡിസ്കൗണ്ട് അല്ലെങ്കിൽ 3000 രൂപ എക്സ്ചേഞ്ച് ഡിസ്കൗണ്ടും ലഭ്യമാണ്. കൂടാതെ, 9 മാസത്തേക്ക് നോ കോസ്റ്റ് ഇഎംഐയും ലഭ്യമാണ്. അതിനാൽ, യഥാക്രമം 25,999 രൂപ, 27,999 രൂപ, 29,999 രൂപ എന്നീ വിലകളിൽ ഈ സ്മാർട്ട്ഫോൺ വാങ്ങാനാകും.
റിയൽമി 13 പ്രോ+ 5Gയുടെ എമറാൾഡ് ഗ്രീൻ വേരിയന്റിന് വില അൽപ്പം വ്യത്യാസമുണ്ട്. ഇതിന് ഡയറക്ട് ഡിസ്കൗണ്ട് ലഭ്യമല്ല. എന്നാൽ 4000 രൂപ ബാങ്ക് ഡിസ്കൗണ്ട് അല്ലെങ്കിൽ 3000 രൂപ എക്സ്ചേഞ്ച് ഡിസ്കൗണ്ട് ലഭ്യമാണ്. അതിനാൽ ഈ മോഡലിന്റെ വേരിയന്റുകൾ യഥാക്രമം 28,999 രൂപ, 30,999 രൂപ, 32,999 രൂപ എന്നീ വിലകളിലാണ് ലഭ്യമാകുക.
റിയൽമി 12x 5G: ഈ വർഷം ഏപ്രിലിൽ റിയൽമി ഇന്ത്യയിൽ അവതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് ഇത്. വുഡ്‌ലാൻഡ് ഗ്രീൻ, ട്വിലൈറ്റ് പർപ്പിൾ & കോറൽ റെഡ് നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്. ഇതിന്റെ 6GB+128GB വേരിയന്റിന് 12,499 രൂപയും 8GB+128GB വേരിയന്റിന് 13,499 രൂപയുമാണ് യഥാർഥ വില.

റിയൽമി ഡേയ്സ് സെയിലിന്റെ ഭാഗമായി റിയൽമി 12x 5ജി 6GB വേരിയന്റിന് 1250 രൂപ ബാങ്ക് ഡിസ്കൗണ്ടും, 8GB വേരിയന്റിന് 1900 രൂപ ബാങ്ക് ഡിസ്കൗണ്ടും ആണ് ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ ഈ വേരിയന്റുകൾ യഥാക്രമം 11,249 രൂപ, 11,599 രൂപ വിലകളിൽ വാങ്ങാം.


Click it and Unblock the Notifications








