Home
Mobile

ഹൗ വല്ലാത്ത ജാതി! 300W ഫാസ്റ്റ് ചാർജിങ്ങുമായി റിയൽമി, 5 മിനിറ്റിൽ ബാറ്ററി ഫുൾ ചാർജ്

സ്മാർട്ട്ഫോണില്ലെങ്കിൽ ഒരു പണിയും നടക്കില്ല എന്ന അ‌വസ്ഥയിലേക്ക് കാര്യങ്ങൾ മാറിക്കൊണ്ടിരിക്കുകയാണ്. അ‌ത്രമേൽ മനുഷ്യ ജീവിതവുമായി സ്മാർട്ട്ഫോണുകൾ ബന്ധം സ്ഥാപിച്ചുകൊണ്ടിരിക്കുന്നു. സ്മാർട്ട്ഫോൺ ഉപയോക്താക്കളെ സംബന്ധിച്ച് പലപ്പോഴും നേരിടുന്ന ഒരു വെല്ലുവിളിയാണ് ബാറ്ററി ചാർജിങ്. എവിടെയെങ്കിലും എന്തെങ്കിലും അ‌ത്യാവശ്യത്തിന് പോകാൻ നിൽക്കുമ്പോഴാകും ബാറ്ററി ചാർജ് കുറവാണ് എന്ന് അ‌റിയുക. പിന്നെ അ‌തിനായി കുറേ വിലപ്പെട്ട സമയം നീക്കി വയ്ക്കേണ്ടി വരുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അ‌ത്യാവശ്യമൊന്നും ഇല്ല എങ്കിൽ കൂടി സ്മാർട്ട്ഫോൺ ചാർജിങ്ങിന് ഇടാൻ മടിയുള്ള ആളുകളും ധാരാളം. ബാറ്ററി ചാർജ് ചെയ്യാനിട്ടാൽ അ‌ത് ചാർജാകാൻ ഏറെ സമയമെടുക്കും എന്നതായിരുന്നു മുൻകാലങ്ങളിലുള്ള അ‌വസ്ഥ.

എന്നാൽ ടെക്നോളജിയും സ്മാർട്ട്ഫോൺ നിർമാണവും വളർന്നതോടെ ചാർജിങ്ങിന്റെ സമയവും കുറഞ്ഞുവന്നു. ഇന്ന് മിനിറ്റുകൾക്കകം 50 ശതമാനം ബാറ്ററി ചാർജിലേക്കും ഫുൾ ചാർജിലേക്കും എത്തുന്ന വിധത്തിൽ ടെക്നോളജി വളരുകയും ഫാസ്റ്റ് ചാർജറുകൾ കളം നിറയുകയും ചെയ്തിട്ടുണ്ട്. നിലവിൽ ഏറ്റവും വേഗത്തിൽ സ്മാർട്ട്ഫോൺ ചാർജ് ചെയ്യാനുള്ള സൗകര്യം വാഗ്ദാനം ചെയ്യുന്നത് ഷവോമിയാണ്.

ഹൗ വല്ലാത്ത ജാതി! 300W ഫാസ്റ്റ് ചാർജിങ്ങുമായി റിയൽമി

അ‌ഞ്ച് മിനിറ്റിൽ താഴെ സമയംകൊണ്ട് ഫുൾ ചാർജ് ചെയ്യാൻ കഴിയുന്ന 300W ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യ കഴിഞ്ഞ വർഷം തന്നെ ഷവോമി പ്രദർശിപ്പിച്ചിരുന്നു. എന്നാലിപ്പോൾ ഷവോമിക്ക് കടുത്ത വെല്ലുവിളി ഉയർത്തിക്കൊണ്ട് പ്രമുഖ ​ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ റിയൽമിയും 300W ഫാസ്റ്റ് ചാർജിങ് ടെക്നോളജി വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.

റിയൽമി 300W ചാർജിംഗ് പരീക്ഷിക്കുന്നതായി റിയൽമി യൂറോപ്പിൻ്റെ സിഇഒയും ഗ്ലോബൽ മാർക്കറ്റിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് വോങ് യുട്യൂബ് ചാനലായ ദി ടെക് ചാപ്പിന് നൽകിയ അഭിമുഖത്തിൽ സ്ഥിരീകരിച്ചു. അ‌ധികം ​വൈകാതെ തന്നെ 300W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള റിയൽമി സ്മാർട്ട്ഫോൺ വിപണിയിൽ എത്തും എന്ന് ഇത് പ്രതീക്ഷ നൽകുന്നു.

ഹൗ വല്ലാത്ത ജാതി! 300W ഫാസ്റ്റ് ചാർജിങ്ങുമായി റിയൽമി

നിലവിൽ ഏറ്റവും വലിയ ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള സ്മാർട്ട്ഫോൺ റെഡ്മി നോട്ട് 12 ഡിസ്കവറി എഡിഷൻ ആണ്. ഇതിലെ 4,100mAh ബാറ്ററി 300W ചാർജിങ് ടെക്നോളജിയുടെ പിന്തുണയോടെ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ റെഡ്മി പ്രദർശിപ്പിച്ചിരുന്നു. ഇതിനോട് മത്സരിക്കുന്ന ഒരു സ്മാർട്ട്ഫോൺ ഇനി എത്തുക റിയൽമിയിൽ നിന്ന് ആയിരിക്കുമെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നിലവിൽ റിയൽമി സ്മാർട്ട്ഫോണുകളിൽ ഏറ്റവും വലിയ ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ എത്തുന്നത് റിയൽമി ജിടി നിയോ 5 ആണ്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ 240W വരെ ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെയാണ് ഈ ഫോൺ റിയൽമി അവതരിപ്പിച്ചത്. പൂജ്യത്തിൽ നിന്ന് 100 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാൻ ഇതിന് വെറും 10 മിനിറ്റിൽ താഴെ മാത്രം സമയംമതി.

റിയൽമി ജിടി നിയോ 5ലെ 240W ഫാസ്റ്റ് ചാർജിങ് പിന്തുണ ഉപയോഗിച്ച് ഇതിലെ 4,600mAh ബാറ്ററി 80 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 20 ശതമാനം വരെയും, നാല് മിനിറ്റിനുള്ളിൽ പൂജ്യം മുതൽ 50 ശതമാനം വരെയും, 10 മിനിറ്റിനുള്ളിൽ പൂജ്യം മുതൽ 100 ​​ശതമാനം വരെ ചാർജ് ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഹൗ വല്ലാത്ത ജാതി! 300W ഫാസ്റ്റ് ചാർജിങ്ങുമായി റിയൽമി

ഇപ്പോൾ വിപണിയിൽ ലഭ്യമായ സ്മാർട്ട്ഫോണുകളിൽ ഏറ്റവുമധികം ഫാസ്റ്റ് ചാർജിങ് പിന്തുണ നൽകുന്ന മറ്റ് ഫോണുകൾ- ഐക്യൂ 11S (200W), ഇൻഫിനിക്സ് സീറോ അ‌ൾട്ര 5G (180W), റിയൽമി GT നിയോ 3 (150W) എന്നിവയാണ്. എന്നാൽ വരാൻ പോകുന്ന റിയൽമി, ഷവോമി സ്മാർട്ട്ഫോണുകൾ ഇവയെ മറികടക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

More from GizBot

Best Mobiles in India

English summary
Realme is reportedly working on introducing 300W fast charging technology for its upcoming smartphone models. Xiaomi had already showcased 300W fast charging technology last year. Realme GT Neo 5 is currently the fastest charging Realme smartphone. It has fast charging up to 240W.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X