Home
Mobile

മേയിൽ ഇറങ്ങിയ 5G ഫോൺ ആണ്, ഇപ്പോൾ 5000 രൂപ ഫെസ്റ്റിവൽ ഡിസ്കൗണ്ടിൽ വാങ്ങാം; ആമസോണിൽ അ‌ല്ല, ഇവിടെ

സ്മാർട്ട്ഫോൺ വാങ്ങാൻ തയാറെടുക്കുന്നവർക്ക് ഇപ്പോൾ ഏറ്റവും അ‌നുയോജ്യമായ സമയമാണ് വന്നുചേർന്നിരിക്കുന്നത്. ഇന്ത്യയിലെ ഉത്സവസീസണിൽ പതിവായി നടക്കാറുള്ള വൻ കച്ചവടം ലക്ഷ്യമിട്ടുകൊണ്ട് ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ഫെസ്റ്റിവൽ സെയിലുകൾ 23 മുതൽ ആരംഭിക്കാൻ പോവുകയാണ്. എന്നാൽ ഈ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളുടെ വകയായി മാത്രമല്ല, സ്മാർട്ട്ഫോൺ ബ്രാൻഡുകളുടെ വകയായി പ്രത്യേകം ഡിസ്കൗണ്ട് ഓഫറുകളും ഈ ഉത്സവകാലത്ത് ഉപയോക്താക്കൾക്ക് ലഭ്യമാകും. ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ പ്രധാന സാന്നിധ്യമായ റിയൽമി തങ്ങളുടെ വിവിധ സ്മാർട്ട്ഫോണുകൾക്ക് സ്വന്തം നിലയ്ക്ക് ചില ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോൾ ക്ലിയറൻസ് സെയിൽസ് എന്ന പേരിൽ ഒരു ഓഫർ സെയിൽ റിയൽമി വെബ്​സൈറ്റിൽ പുരോഗമിക്കുകയാണ്.

ക്ലിയറൻസ് സെയിൽ സെപ്റ്റംബർ 22 മുതൽ ദീപാവലി ഓഫർ സെയിലിന് വഴിമാറും. ഇപ്പോൾ നടക്കുന്ന ക്ലിയറൻസ് സെയിലിൽ റിയൽമിയുടെ വിവിധ സ്മാർട്ട്ഫോണുകൾ വളരെ കുറഞ്ഞ വിലയിൽ വാങ്ങാൻ ലഭ്യമായിരിക്കുന്നു. അ‌ക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായ ഒരു ഡീൽ റിയൽമി ജിടി7 5ജിയുടേത് ആണ്.

മേയിൽ ഇറങ്ങിയ 5G ഫോൺ ആണ്, ഇപ്പോൾ 5000 രൂപ ഫെസ്റ്റിവൽ ഡിസ്കൗണ്ടിൽ...

ഈ വർഷം മേയിൽ റിയൽമി ഇന്ത്യയിൽ അ‌വതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് റിയൽമി ജിടി7 5ജി (realme Gt 7). ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് റിയൽമി GT 7ന്റെ 8GB + 256GB അ‌ടിസ്ഥാന വേരിയന്റിന് 39,999 രൂപയും, 12GB + 256GB വേരിയന്റിന് 42,999 രൂപയും 12GB + 512GB വേരിയന്റിന് 46,999 രൂപയുമായിരുന്നു വില.

എന്നാൽ ഇപ്പോൾ നടക്കുന്ന ഡിസ്കൗണ്ട് സെയിലിന്റെ ഭാഗമായി റിയൽമി ജിടി7 റിയൽമിയുടെ ഔദ്യോഗിക വെബ്​സൈറ്റിൽ 5000 രൂപ ഡിസ്കൗണ്ട് വിലയിൽ വാങ്ങാനാകും. 5000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ ഉപയോക്താക്കൾക്ക് ഈ കിടിലൻ റിയൽമി 5ജി ഫോൺ വെറും 34999 രൂപ വിലയിൽ സ്വന്തമാക്കാനാകും.

മേയിൽ ഇറങ്ങിയ 5G ഫോൺ ആണ്, ഇപ്പോൾ 5000 രൂപ ഫെസ്റ്റിവൽ ഡിസ്കൗണ്ടിൽ...

ആമസോണിൽ നിലവിൽ റിയൽമി ജിടി7 5ജി 36,998 രൂപ വിലയിൽ ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനെക്കാൾ കുറഞ്ഞ വിലയിൽ ഈ ഫോൺ ഇപ്പോൾ റിയൽമിയുടെ വെബ്​സൈറ്റിൽ ലഭ്യമാകുന്നു എന്നതാണ് ശ്രദ്ധേയം. എന്നാൽ അ‌ടുത്തുതന്നെ വരാൻ പോകുന്ന ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ ഈ ഫോണിന് എന്ത് ഡിസ്കൗണ്ട് ആണ് ലഭിക്കുക എന്നത് കാത്തിരുന്ന് കാണേണ്ടതുണ്ട്.

റിയൽമി GT 7 5ജിയുടെ പ്രധാന ഫീച്ചറുകൾ

3.4GHz ഒക്ട-കോർ ​​ഡൈമെൻസിറ്റി 9400e 4nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. 6.78 ഇഞ്ച് (2780×1264 പിക്സലുകൾ) 120Hz AMOLED ഡിസ്പ്ലേ, 6000 nits വരെ പീക്ക് ബ്രൈറ്റ്നസ്, 360Hz ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റ്, 100% DCI-P3 കളർ ഗാമട്ട്, 2600Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, ഹാർഡ്‌വെയർ-ലെവൽ DC ഡിമ്മിംഗ്, ആർമർ ഷെൽ ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

ഇമ്മോർട്ടാലിസ് G720 MC12 ജിപിയു, 8GB/ 12GB/ 16GBLPDDR5X റാം, 256GB/ 512GB/ 1TB (UFS 4.0) സ്റ്റോറേജ് എന്നിവ ഇതിലുണ്ട്. 50MP മെയിൻ ക്യാമറ (1/1.56″ സെൻസർ, സോണി IMX906 സെൻസർ, OIS, f/1.8 അപ്പേർച്ചർ), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 50MP 2x ടെലിഫോട്ടോ ക്യാമറ (f/2.0 അപ്പേർച്ചർ, OIS, 4K 60fps വരെ ഡോൾബി വിഷൻ റെക്കോർഡിംഗ്), LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണം ഇതിലുണ്ട്.

മേയിൽ ഇറങ്ങിയ 5G ഫോൺ ആണ്, ഇപ്പോൾ 5000 രൂപ ഫെസ്റ്റിവൽ ഡിസ്കൗണ്ടിൽ...

32MP ഫ്രണ്ട് ക്യാമറയും റിയൽമി ജിടി7ൽ. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0 ആണ് ഈ ഫോണിന്റെ പ്രവർത്തനം. മൂന്ന് പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. 120W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററിയാണ് ഇതിന്റെ മറ്റൊരു ആകർഷണം.

ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IP69 റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax, ബ്ലൂടൂത്ത് 5.4, ബീഡോ ട്രൈ-ബാൻഡ് (B1I+B1C+B2a), GPS ഡ്യുവൽ-ബാൻഡ് (L1+L5), NFC, USB ടൈപ്പ്-C എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

Best Mobiles in India

English summary
The Realme GT7 5G is a smartphone that Realme launched in India in May this year. At the time of its launch in India, the Realme GT 7 was priced at Rs 39,999 for the 8GB + 256GB base variant, Rs 42,999 for the 12GB + 256GB variant, and Rs 46,999 for the 12GB + 512GB variant. It is now available for purchase on the Realme website with a bank discount of Rs 5,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X