Home
Mobile

ഫ്രണ്ട് ക്യാമറ എല്ലാ ഫോണിലും ഉണ്ട്, പക്ഷേ ഈ വിലയ്ക്ക് ഇത്ര വലിയ ഫ്രണ്ട് ക്യാമറയുള്ള ഫോൺ വേറെയുണ്ടോ!

പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന നിരവധി പേരുടെ പ്രധാന പരിഗണനകളിൽ ഒന്ന് ഫോണിന് മികച്ച ക്യാമറ സജ്ജീകരണം ഉണ്ടാകണം എന്നാണ്. അ‌തിൽത്തന്നെ യുവതലമുറ സെൽഫി ക്യാമറകൾക്ക് വളരെ പ്രാധാന്യം നൽകുന്നു. എന്നാൽ 20000 രൂപയിൽ താഴെ വിലയിൽ മികച്ച ഫ്രണ്ട് ക്യാമറ ശേഷിയോടെ എത്തുന്ന സ്മാർട്ട്ഫോണുകൾ അ‌ധികം ഇല്ലായിരുന്നു. പക്ഷേ റിയൽമി പുതിയതായി ഇന്ത്യയിൽ അ‌ടുത്തിടെ ലോഞ്ച് ചെയ്ത റിയൽമി 15T (realme 15T 5G) ആ കുറവ് പരിഹരിച്ച ഒരു സ്മാർട്ട്ഫോൺ കൂടിയാണ്. 50MP ഫ്രണ്ട് ക്യാമറയാണ് ഈ സ്മാർട്ട്ഫോണിൽ റിയൽമി നൽകിയിരുന്നത്.

50MP ക്യാമറയുള്ള സ്മാർട്ട്ഫോണുകൾ വേറെയും ഉണ്ടെങ്കിലും 20000 രൂപയിൽ താഴെ വിലയിൽ ഈ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന മറ്റ് മോഡലുകൾ ഇല്ല എന്നാണ് റിയൽമി ലോഞ്ച് സമയത്ത് അ‌വകാശപ്പെട്ടത്. മികച്ച ഫ്രണ്ട് ക്യാമറ മാത്രമല്ല, 7000mAh ബാറ്ററി ഉൾപ്പെടെയുള്ള ഫീച്ചറുകളും ഈ റിയൽമി ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഫ്രണ്ട് ക്യാമറ എല്ലാ ഫോണിലും ഉണ്ട്, പക്ഷേ ഇതുപോലെ ഒന്ന് വേറെയുണ്ടോ!

റിയൽമി 15T 5ജിയുടെ 8GB + 1286GB അ‌ടിസ്ഥാന വേരിയന്റിന് 20,999 രൂപയും 8GB+256GB വേരിയന്റിന് 22,999 രൂപയും 12GB+ 256GB വേരിയന്റിന് 24,999 രൂപയും ആണ് യഥാർഥ വില. മുൻപ് ലോഞ്ച് ഓഫറുകൾ ലഭ്യമായിരുന്നതിനാൽ 18999 രൂപ പ്രാരംഭ വിലയിൽ ഈ ഫോൺ വാങ്ങാമായിരുന്നു. എന്നാൽ ലോഞ്ച് ഓഫർ അ‌വസാനിച്ചു എങ്കിലും ഇപ്പോഴും ഇത് കുറഞ്ഞ വിലയിൽ കിട്ടും.

ഫെസ്റ്റിവൽ സീസൺ കണക്കിലെടുത്ത് റിയൽമി തങ്ങളുടെ സ്മാർട്ട്ഫോണുകൾക്കൊപ്പം പ്രത്യേക ഫെസ്റ്റിവൽ ഡിസ്കൗണ്ടുകളും ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി റിയൽമി 15T മോഡലിന് 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാൽ അ‌ടിസ്ഥാന മോഡൽ ഇപ്പോഴും 18999 രൂപ വിലയിൽ വാങ്ങാൻ സാധിക്കും.

ഫ്രണ്ട് ക്യാമറ എല്ലാ ഫോണിലും ഉണ്ട്, പക്ഷേ ഇതുപോലെ ഒന്ന് വേറെയുണ്ടോ!

റിയൽമി 15T 5ജിയുടെ പ്രധാന ഫീച്ചറുകൾ

ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6400 മാക്‌സ് 6nm 5ജി ചിപ്‌സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. തെർമൽ ഗ്രാഫൈറ്റോടുകൂടിയ വലിയ 6050 എംഎം² എയർഫ്ലോ വിസി കൂളിംഗ് സിസ്റ്റം ഇതിലുണ്ട്. 120Hz റിഫ്രഷ് റേറ്റുള്ള 6.57-ഇഞ്ച് (2372 x 1080 പിക്സലുകൾ) FHD+ OLED ഡിസ്പ്ലേ, 4000 nits വരെ പീക്ക് ബ്രൈറ്റ്നസ്, 100% DCI-P3 കളർ ഗാമട്ട്, 2160Hz വരെ ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ് എന്നിവയും നൽകിയിരിക്കുന്നു.

ആം മാലി-G57 MC2 ജിപിയു, 8GB / 12GB LPDDR4X റാം, 128GB/256GB സ്റ്റോറേജ് ഓപ്ഷനുകൾ ഇതിലുണ്ട്. f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, f/2.2 അപ്പേർച്ചറുള്ള 2MP ഡെപ്ത് സെൻസർ എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും f/2.4 അപ്പേർച്ചറുള്ള 50MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഉണ്ട്.

ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമായുള്ള റിയൽമി UI 6.0ൽ ആണ് ഇതിന്റെ പ്രവർത്തനം. 3 ആൻഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IP66 + IP68 + IP69 റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ ഫീച്ചറുകളും ഈ റിയൽമി ഫോണിലുണ്ട്.

ഫ്രണ്ട് ക്യാമറ എല്ലാ ഫോണിലും ഉണ്ട്, പക്ഷേ ഇതുപോലെ ഒന്ന് വേറെയുണ്ടോ!

ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA/ NSA (n1/n3/n5/n8/n28B/n40/n41/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C 2.0, 7000mAh ബാറ്ററി, 60W ഫാസ്റ്റ് ചാർജിങ് പിന്തുണ, 10W റിവേഴ്‌സ് ചാർജിങ് എന്നിവയും ഇതിലുണ്ട്. സ്യൂട്ട് ടൈറ്റാനിയം, സിൽക്ക് ബ്ലൂ, ഫ്ലോയിംഗ് സിൽവർ കളർ ഓപ്ഷനുകളിൽ ഈ ഫോൺ വാങ്ങാനാകും.

Best Mobiles in India

English summary
Realme 15T can be purchased at a huge discount during the Realme Festive Days Sale. The original price of the Realme 15T 5G is Rs 20,999 for the 8GB + 128GB base variant, Rs 22,999 for the 8GB + 256GB variant, and Rs 24,999 for the 12GB + 256GB variant. However, considering the festival season, a bank discount of Rs 2000 is available on the Realme 15T model. Therefore, the base model can be purchased at a price of Rs 18,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X