റിയൽമി ജി1 സ്മാർട്ഫോൺ ഇന്ത്യയിൽ ഉടനെ അവതരിപ്പിച്ചേക്കും
ഇന്ത്യൻ വിപണിയിൽ ഏറ്റവും മികച്ച സ്മാർട്ട്‌ഫോണുകൾ വിലക്കുറവിൽ അവതരിപ്പിക്കുന്ന സ്മാർട്ഫോൺ നിർമ്മിതാവായി റിയൽമി ഇപ്പോൾ അറിയപ്പെടുന്നു. ഈ മാസം ആദ്യം റിയൽമി വെബ്‌സൈറ്റിൻറെ ഔദ്യോഗിക സപ്പോർട്ട് പേജ് ലിസ്റ്റിംഗ് റിയൽമി 9, റിയൽമി ജിടി 2, റിയൽമി എക്‌സ് ടി 3 എന്നിവ അവതരിപ്പിക്കുമെന്നുള്ള കാര്യം സ്ഥിരീകരിച്ചു. താമസിയാതെ, റിയൽമി എക്‌സ് 9 കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും കാണാനിടയായി. ഇപ്പോൾ, കമ്പനിയുടെ ഔദ്യോഗിക ഇന്ത്യൻ വെബ്‌സൈറ്റിൽ മറ്റൊരു പുതിയ റിയൽമി 'ജി' സീരീസ് സ്മാർട്ഫോൺ അവതരിപ്പിക്കുന്നതിനെ കുറിച്ചുള്ള സൂചനകൾ നൽകി.

റിയൽമി ജി 1 നെ കുറിച്ച് പറയുന്ന റിയൽമിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൻറെ സ്ക്രീൻഷോട്ട് ടിപ്പ്സ്റ്റർ മുകുൾ ശർമ്മ പങ്കിട്ടു. ട്വിറ്ററിൽ പങ്കിട്ട സ്ക്രീൻഷോട്ട് റിയൽമി 3ഐ സ്മാർട്ഫോണിനൊപ്പം പട്ടികപ്പെടുത്തിയിരിക്കുന്ന റിയൽമി ജി1 നെ കാണിക്കുന്നു. ഔദ്യോഗിക ലിസ്റ്റിംഗിൽ റിയൽമി 3 ഐയുടെ വിലയായി 8,000 രൂപ കാണിക്കുന്നുണ്ട്. കമ്പനിയുടെ ചോർന്ന ഔദ്യോഗിക ലിസ്റ്റിംഗ് കമ്പനിയുടെ ഇന്ത്യ വെബ്‌സൈറ്റിൽ നിന്നാണെന്ന് ഇത് വന്നിരിക്കുന്നതെന്ന് സൂചിപ്പിക്കുന്നു. നിർഭാഗ്യവശാൽ, ചോർന്ന വെബ്‌സൈറ്റിൻറെ സ്ക്രീൻഷോട്ട് ഈ ഹാൻഡ്‌സെറ്റിൻറെ മോണിക്കർ മാത്രമേ ടിപ്പ് ചെയ്തിട്ടുള്ളൂ.
ഈ സ്മാർട്ഫോണിന് നൽകിയിരിക്കുന്ന ഹാർഡ്‌വെയറുകളുടെ ഒരു സവിശേഷത പോലും ലിസ്റ്റിംഗ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, ഇന്ത്യയിൽ നൽകിയിട്ടുള്ള വിലയുമായി ഈ സ്മാർട്ഫോൺ ലോഞ്ച് മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കാം. എന്നാൽ, കൃത്യമായൊരു ടൈംലൈൻ ഊഹിക്കാൻ പ്രയാസമാണ്. ഇത് ക്യു 3 അല്ലെങ്കിൽ ക്യു 4 2021 ൽ അവതരിപ്പിച്ചേക്കും. കമ്പനിയുടെ ഭാഗത്ത് നിന്നും ഇതുവരെ എന്തെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ലഭിക്കാത്തതിനാൽ ഈ പറഞ്ഞിരിക്കുന്ന വിവരങ്ങൾ അത്ര ഗൗരവമായി എടുക്കേണ്ട കാര്യമില്ല.
റിയൽമി ജി1 സ്മാർട്ഫോണിൽ നിന്നും എന്തെല്ലാം പ്രതീക്ഷിക്കാം?
ഇന്ത്യയുടെ വെബ്‌സൈറ്റിൽ കണ്ടെത്തിയ മറ്റ് റിയൽമി സ്മാർട്ട്‌ഫോണുകൾക്ക് അവയുടെ നിലനിൽപ്പിനോ അല്ലെങ്കിൽ വരാനിരിക്കുന്ന ലോഞ്ചിനോ എന്തെങ്കിലും സ്ഥിരീകരണം ലഭിച്ചിട്ടുണ്ടെന്നത് എടുത്തുപറയേണ്ടതാണ്. നിലവിലുള്ള റിയൽമി ജിടി സ്മാർട്ഫോണിന് ഏറ്റവും മികച്ച സവിശേഷതകൾ കമ്പനി നൽകിയിരിക്കുന്നതായി നമ്മൾ കണ്ടു. 5 ജി നെറ്റ്‌വർക്ക് സപ്പോർട്ട് ഉൾപ്പെടെ പ്രീമിയം-ഗ്രേഡ് സവിശേഷതകൾ ഉൾക്കൊള്ളുന്നതാണ് റിയൽമി ജിടി 2. അതുപോലെ, റിയൽമി ജി 1 5 ജിയ്ക്ക് മികച്ച കണക്റ്റിവിറ്റിയും ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. ഈ സ്മാർട്ഫോൺ ഒരു പ്രീമിയം ഓഫറിംഗോ ഏറ്റവും പുതിയ ട്രെൻഡായ 5 ജി ഓഫറോ ആയിരിക്കുമോ എന്നത് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ചില വിവരങ്ങൾ ഉടൻ തന്നെ പുറത്തുവരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.


Click it and Unblock the Notifications