റിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോൺ ഉടൻ ഇന്ത്യയിൽ എത്തും

|

റിയൽമി ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന റിയൽമി ജിടി 2 പ്രോ ഏപ്രിൽ 7ന് ഇന്ത്യയിൽ ലോഞ്ച് ചെയ്തേക്കും. റിയൽമി ഇന്ത്യ അബദ്ധത്തിൽ ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്ത പോസ്റ്ററിലൂടെയാണ് റിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോണിന്റെ ലോഞ്ച് തീയതി വ്യക്തമായത്. പോസ്റ്റ് ഇട്ട് അധികം വൈകാതെ തന്നെ കമ്പനി ഇത് പിൻവലിക്കുകയും ചെയ്തിരുന്നു. ട്വിറ്റർ ഉപയോക്താക്കളിൽ പലരും സ്ക്രീൻഷോട്ടുകൾ പകർത്തിയിരുന്നതിനാൽ ഇത് കൊണ്ട് പ്രത്യേകിച്ച് ഗുണം ഉണ്ടായതുമില്ല. നിലവിൽ കമ്പനിയുടെ ഭാഗത്ത് നിന്ന് മറ്റ് പ്രതികരണങ്ങൾ ഒന്നും ഉണ്ടാകാത്തതിനാൽ റിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോണിന്റെ ലോഞ്ച് ഏപ്രിൽ 7ന് തന്നെ നടക്കുമെന്ന് പ്രതീക്ഷിക്കാം.

റിയൽമി

ട്വിറ്റർ പോസ്റ്റ് റിയൽമി ഇന്ത്യയു‌ടെ സോഷ്യൽ മീഡിയ ടീമിന് അബദ്ധം പറ്റിയതാകാനാണ് ഒരു സാധ്യത. ലോഞ്ച് ഡേറ്റ് അടക്കം പ്രഖ്യാപിച്ച പോസ്റ്റ് ഡീലിറ്റ് ചെയ്തത്, തീയതിയിൽ മാറ്റം ഉള്ളത് കൊണ്ട് ആകാനും വിദൂ​ര സാധ്യതയുണ്ട്. റിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ ലോഞ്ച്, വില, പ്രതീക്ഷിക്കാവുന്ന ഫീച്ചറുകൾ എന്നിവ മുതലായ വിഷയങ്ങളിൽ കൂടുതൽ കാര്യങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

30,000 രൂപയിൽ താഴെ വിലയിൽ വാങ്ങാവുന്ന 256 ജിബി സ്റ്റോറേജ് സ്മാർട്ട്ഫോണുകൾ30,000 രൂപയിൽ താഴെ വിലയിൽ വാങ്ങാവുന്ന 256 ജിബി സ്റ്റോറേജ് സ്മാർട്ട്ഫോണുകൾ

റിയൽമി ജിടി
 

റിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോൺ നേരത്തെ തന്നെ ചൈനയിലും യൂറോപ്പിലും ലോഞ്ച് ചെയ്തിരുന്നു. ജനുവരിയിൽ ആണ് റിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോൺ ചൈനയിൽ ലോഞ്ച് ആയത്. ഫെബ്രുവരിയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ (എംഡബ്ല്യുസി) യൂറോപ്യൻ വിപണിയിലും റിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു. പിന്നാലെയാണ് റിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നത്. റിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോണിന് ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില അറിയാൻ തുടർന്ന് വായിക്കുക.

ഓപ്പോ കെ10 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി, വില 14,990 രൂപ മുതൽഓപ്പോ കെ10 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി, വില 14,990 രൂപ മുതൽ

റിയൽമി ജിടി 2 പ്രോ വില

റിയൽമി ജിടി 2 പ്രോ വില

റിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോൺ ചൈനയിലും യൂറോപ്പിലും നേരത്തെ ലോഞ്ച് ചെയ്ത ഡിവൈസാണ്. അതിനാൽ റിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ ഏകദശ പ്രൈസ് റേഞ്ചും നമ്മുക്ക് മനസിലാക്കാൻ കഴിയും. ചൈനയിൽ, റിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോൺ 3,899 സിഎൻവൈ ( ഏകദേശം 46,600 രൂപ ) ആണ് വില വരുന്നത്.

സ്നാപ്ഡ്രാഗൺ 865 ചിപ്പ്സെറ്റുകളുമായി ഇന്ത്യയിലെത്തുന്ന മികച്ച സ്മാർട്ട്ഫോണുകൾസ്നാപ്ഡ്രാഗൺ 865 ചിപ്പ്സെറ്റുകളുമായി ഇന്ത്യയിലെത്തുന്ന മികച്ച സ്മാർട്ട്ഫോണുകൾ

ജിടി 2

റിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോണിന് യൂറോപ്യൻ വിപണികളിൽ 449 ഇയുആറും ( ഏകദേശം 55,000 രൂപ ) ആണ് നിരക്ക് വരുന്നത്. റിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോണിന് ഇന്ത്യൻ വിപണിയിൽ എന്ത് വില വരുമെന്ന് ഇപ്പോൾ ഉറപ്പിച്ച് പറയാൻ ആകില്ല. അതേ സമയം റിയൽമി ഫോണുകളുടെ മുൻകാല രീതികൾ പരിഗണിച്ചാൽ ഇന്ത്യയിൽ പുറത്തിറങ്ങുന്ന റിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോൺ ചൈനീസ് വേരിയന്റിന് സമാനമായ വിലയിൽ ആയിരിക്കും എത്തുക.

റിയൽമി ജിടി 2 പ്രോ ഫീച്ചറുകൾ

റിയൽമി ജിടി 2 പ്രോ ഫീച്ചറുകൾ

ഫ്ലാഗ്ഷിപ്പ് ഫീച്ചറുകളുമായെത്തുന്ന ഒരു പ്രീമിയം ഫോണാണ് റിയൽമി ജിടി 2 പ്രോ. 3216 x 1440 പിക്സൽസ് റെസല്യൂഷൻ ഉള്ള 6.7 ഇഞ്ച് സാംസങ് ഒഎൽഇഡി എൽടിപിഒ ഡിസ്പ്ലെയാണ് റിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോണിൽ ഉള്ളത്. റിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലേ "അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്" സപ്പോർട്ടും നൽകുന്നു. സ്ക്രീനിലെ കണ്ടന്റിന് നുസരിച്ച് റിഫ്രഷ് റേറ്റ് ക്രമീകരിക്കാൻ സ്ക്രീനിനെ അനുവദിക്കുന്ന ഒരു ഫീച്ചർ ആണിത്. റിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോൺ ഡിസ്പ്ലെയ്ക്ക് കോർണിങ് ഗൊറില്ല ഗ്ലാസ് വിക്‌റ്റസ് പ്രൊട്ടക്ഷനും ലഭ്യമാണ്.

സാംസങ് ഗാലക്സി എ53 5ജി vs വൺപ്ലസ് 9ആർടി vs റിയൽമി ജിടി നിയോ 2: മിഡ് റേഞ്ചിലെ രാജാക്കന്മാർസാംസങ് ഗാലക്സി എ53 5ജി vs വൺപ്ലസ് 9ആർടി vs റിയൽമി ജിടി നിയോ 2: മിഡ് റേഞ്ചിലെ രാജാക്കന്മാർ

ജിടി 2 പ്രോ

റിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോൺ ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 പ്രൊസസറും 12 ജിബി വരെ റാമും 512 ജിബി സ്റ്റോറേജും പായ്ക്ക് ചെയ്യുന്നു. ജിടി 2 പ്രോയ്ക്കുള്ളിലെ കൂളിങ് ഏരിയ 4129 ചതുരശ്ര മില്ലീ മീറ്റർ "സ്റ്റെയിൻലെസ് സ്റ്റീൽ വിസി" ഏരിയയുള്ള പുതിയ 9-ലെയർ കൂളിംഗ് ഘടനയോടെയാണ് നിർമ്മിച്ചിരിക്കുന്നതെന്ന് റിയൽമി പറയുന്നു. ആൻഡ്രോയിഡ് 12 ബേസ്ഡ് റിയൽമി യുഐ 3.0 ആണ് റിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോണിൽ ഉള്ളത്.

ജിടി 2 പ്രോ

റിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ സംവിധാനം ആണ് ഉള്ളത്. ഫോട്ടോഗ്രാഫി പ്രേമികളെ ആകർഷിക്കുന്ന 50 മെഗാപിക്സൽ സോണി IMX766 ഫ്ലാഗ്ഷിപ്പ് സെൻസർ ജിടി 2 പ്രോയിൽ ഉണ്ട്. ഈ സെൻസർ ഒഐഎസ് സപ്പോർട്ടും ആയിട്ടാണ് വരുന്നത്. 150 ഡിഗ്രി വ്യൂ ഫീൽഡ് ഉള്ള രണ്ടാമത്തെ 50 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയും 40 X മാഗ്നിഫിക്കേഷനുള്ള 3 മെഗാപിക്സൽ മൈക്രോസ്കോപ്പ് ക്യാമറയും റിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോണിൽ ഉണ്ട്.

റെഡ്മി 10 vs സാംസങ് ഗാലക്സി എം21 2021 എഡിഷൻ vs റിയൽമി നാർസോ 50എ; ബജറ്റ് വിപണിയിലെ ത്രിമൂർത്തികൾറെഡ്മി 10 vs സാംസങ് ഗാലക്സി എം21 2021 എഡിഷൻ vs റിയൽമി നാർസോ 50എ; ബജറ്റ് വിപണിയിലെ ത്രിമൂർത്തികൾ

ഫീച്ചറുകൾ

സെൽഫികൾക്കായി, റിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയുടെ പഞ്ച് ഹോളിനുള്ളിൽ 32 മെഗാപിക്സൽ ക്യാമറയും നൽകിയിരിക്കുന്നു. 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഉള്ള 5000 എംഎഎച്ച് ബാറ്ററിയാണ് റിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോണിൽ ഉള്ളത്. ഇന്ത്യയിൽ പുറത്തിറങ്ങുന്ന റിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോണിൽ ഇതിൽ ഏതൊക്കെ ഫീച്ചറുകൾ ഉണ്ടാവുമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്.

Best Mobiles in India

English summary
The eagerly awaited Realme GT Pro may launch in India on April 7. The launch date of the Realme GT 2 Pro smartphone has been revealed by a poster accidentally posted on the Twitter handle of Realme India. The company withdrew it shortly after the post was posted.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X