റിയൽമി ജിടി 2 പ്രോ vs വൺപ്ലസ് 10 പ്രോ; ഹൈ എൻഡിൽ അടിപൊളിയാര്?

|

റിയൽമി തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ റിയൽമി ജിടി 2 പ്രോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. സ്നാപ്പ്ഡ്രാഗൺ 8 ജെൻ 1 എസ്ഒസിയാണ് റിയൽമി ജിടി 2 പ്രോയ്ക്ക് കരുത്ത് പകരുന്നത്. ഫ്ലാഗ്ഷിപ്പ് സെഗ്മെന്റിലെ iQOO 9 പ്രോ, വൺപ്ലസ് 10 പ്രോ എന്നിവ പോലെയുള്ള ഡിവൈസുകളും ഇതേ ചിപ്പ്സെറ്റുമായി വിപണിയിൽ എത്തുന്നു. ഒരേ ചിപ്പ്സെറ്റ് പായ്ക്ക് ചെയ്യുന്ന റിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോണും വൺപ്ലസ് 10 പ്രോ സ്മാർട്ട്ഫോണും തമ്മിലുള്ള വിശദമായ താരതമ്യം ആണ് നാം ഇന്ന് നോക്കുന്നത്. ഒരേ ചിപ്പ്സെറ്റുകൾ ആണെങ്കിലും രണ്ട് ഡിവൈസുകളും തമ്മിൽ വലിയ വ്യത്യാസങ്ങളും ഉണ്ട്. വിപണിയിലെ മികച്ച ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ ഏതെന്ന് മനസിലാക്കാൻ ഈ ലേഖനം.

 

റിയൽമി ജിടി 2 പ്രോ vs വൺപ്ലസ് 10 പ്രോ: വിലയും വേരിയന്റുകളും

റിയൽമി ജിടി 2 പ്രോ vs വൺപ്ലസ് 10 പ്രോ: വിലയും വേരിയന്റുകളും

രണ്ട് വേരിയന്റുകളിലാണ് റിയൽമി ജിടി 2 പ്രോ ഇന്ത്യൻ വിപണിയിൽ എത്തുന്നത്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് കോൺഫിഗറേഷനിൽ വരുന്നതാണ് ബേസ് മോഡൽ. ഇതിന് 49,999 രൂപ വില വരും. റിയൽമി ജിടി 2 പ്രോയുടെ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുള്ള ഹൈ എൻഡ് മോഡലിന് 57,999 രൂപയും വില വരും. വൺപ്ലസ് 10 പ്രോയും രണ്ട് വേരിയന്റുകൾ രാജ്യത്ത് അവതരിപ്പിക്കുന്നു. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് കോൺഫിഗറേഷനിലാണ് വൺപ്ലസ് 10 പ്രോയുടെ ബേസ് വേരിയന്റ് വിപണിയിൽ എത്തുന്നത്. 66,999 രൂപയാണ് ഇതിന് വില വരുന്നത്. 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 71,999 രൂപയും വില വരും.

ഫ്ലാഗ്ഷിപ്പ് വിപണി പിടിക്കാൻ റിയൽമി ജിടി2 പ്രോ ഇന്ത്യയിലെത്തിഫ്ലാഗ്ഷിപ്പ് വിപണി പിടിക്കാൻ റിയൽമി ജിടി2 പ്രോ ഇന്ത്യയിലെത്തി

റിയൽമി ജിടി 2 പ്രോ vs വൺപ്ലസ് 10 പ്രോ: ഡിസൈനും ഡിസ്പ്ലെയും
 

റിയൽമി ജിടി 2 പ്രോ vs വൺപ്ലസ് 10 പ്രോ: ഡിസൈനും ഡിസ്പ്ലെയും

ജാപ്പനീസ് ഡിസൈനർമാരായ നാഒട്ടോ ഫുകാസാവ, സാബിക് എന്നിവർ ചേർന്ന് വികസിപ്പിച്ച പേപ്പർ ടെക്നോളജി ഡിസൈനിലാണ് റിയൽമി ജിടി 2 പ്രോ വിപണിയിൽ എത്തുന്നത്. ബയോപോളിമർ സ്‌മാർട്ട്‌ഫോൺ ഡിസൈൻ അവതരിപ്പിക്കുന്ന ആദ്യ ഡിവൈസ് കൂടിയാണ് റിയൽമി ജിടി 2 പ്രോ. കൂടാതെ, റിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോണിന് 8.18 എംഎം കനവും 189 ഗ്രാം ഭാരവുമുണ്ട്. മറുവശത്ത്, വൺപ്ലസ് 10 പ്രോ 163x73.9x8.55 mm അളവുകളും 201 ഗ്രാം ഭാരവുമായി വരുന്നു.

വൺപ്ലസ്

വൺപ്ലസ് 10 പ്രോയുടെ പിൻ പാനലിൽ ഒരു വലിയ ക്യാമറ മൊഡ്യൂൾ ഉണ്ട്. ഇത് രണ്ടാം തലമുറ ഹാസൽബ്ലാഡ് ക്യാമറയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഡിസ്‌പ്ലെയിലേക്ക് വരുമ്പോൾ, റിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോണും വൺപ്ലസ് 10 പ്രോ സ്മാർട്ട്ഫോണും 6.7 ഇഞ്ച് 2കെ ഡിസ്‌പ്ലെ ഫീച്ചർ ചെയ്യുന്നു. 120 ഹെർട്സ് വരുന്ന ഉയർന്ന റിഫ്രഷ് റേറ്റും ഈ രണ്ട് ഡിവൈസുകളിലും ലഭ്യമാണ്. എൽടിപിഒ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയാണ് ഈ രണ്ട് സ്മാർട്ട്ഫോണുകളുടെയും ഡിസ്പ്ലെകൾ സജ്ജമാക്കിയിരിക്കുന്നത്.

108 മെഗാപിക്സൽ ക്യാമറയുമായി റിയൽമി 9 4ജി ഇന്ത്യയിലെത്തി108 മെഗാപിക്സൽ ക്യാമറയുമായി റിയൽമി 9 4ജി ഇന്ത്യയിലെത്തി

റിയൽമി

റിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോണും വൺപ്ലസ് 10 പ്രോ സ്മാർട്ട്ഫോണും വ്യത്യസ്തമായ കളർ ഓപ്ഷനുകളിലും ലഭ്യമാണ്. റിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോൺ പേപ്പർ ഗ്രീൻ, പേപ്പർ വൈറ്റ്, സ്റ്റീൽ ബ്ലാക്ക് കളർ ഓപ്ഷനുകളിൽ നിങ്ങൾക്ക് ലഭിക്കും. അതേ സമയം വൺപ്ലസ് 10 പ്രോ സ്മാർട്ട്ഫോൺ എമറാൾഡ് ഫോറസ്റ്റ്, വോൾകാനിക് ബ്ലാക്ക് കളർ വേരിയന്റുകളിലും വിപണിയിൽ എത്തുന്നു.

റിയൽമി ജിടി 2 പ്രോ vs വൺപ്ലസ് 10 പ്രോ: പെർഫോമൻസും ബാറ്ററിയും

റിയൽമി ജിടി 2 പ്രോ vs വൺപ്ലസ് 10 പ്രോ: പെർഫോമൻസും ബാറ്ററിയും

മുകളിൽ സൂചിപ്പിച്ചത് പോലെ, രണ്ട് യൂണിറ്റുകളും ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 8 ജെൻ 1 എസ്ഒസി ഫീച്ചർ ചെയ്യുന്നു. ഇത് സുഗമമായ ഗെയിമിങ് അനുഭവം നൽകുന്നു. സോഫ്‌റ്റ്‌വെയർ രംഗത്ത്, റിയൽമി ജിടി 2 പ്രോ ആൻഡ്രോയിഡ് 12 ബേസ്ഡ് ആയിട്ടുള്ള റിയൽമി യുഐ 3.0ൽ പ്രവർത്തിക്കുന്നു. അതേ സമയം വൺപ്ലസ് 10 പ്രോ ആൻഡ്രോയിഡ് 12 ബേസ്ഡ് ഓക്‌സിജൻ ഒഎസ് 12.1ലും പ്രവർത്തിക്കുന്നു. വൺപ്ലസ് 10 പ്രോ സ്മാർട്ട്ഫോൺ 5000 എംഎഎച്ച് ബാറ്ററി ഫീച്ചർ ചെയ്യുന്നു.

റിയൽമി 9 റിവ്യൂ: 5ജി യുഗത്തിൽ ഈ 4ജി ഫോൺ വാങ്ങണോ?റിയൽമി 9 റിവ്യൂ: 5ജി യുഗത്തിൽ ഈ 4ജി ഫോൺ വാങ്ങണോ?

ജിടി 2

80 W സൂപ്പർവൂക്ക് വയർഡ് ചാർജിങ് സപ്പോർട്ടും 50 W എയർവൂക്ക് വയർലെസ് ചാർജിങ് സപ്പോർട്ടും വൺപ്ലസ് 10 പ്രോ സ്മാർട്ട്ഫോണിൽ ലഭ്യമാണ്. 32 മിനിറ്റിനുളളിൽ വൺപ്ലസ് 10 പ്രോ സ്മാർട്ട്ഫോൺ പൂർണമായും ചാർജ് ചെയ്യാൻ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു. മറുവശത്ത് റിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോണും 5000 എംഎഎച്ച് ബാറ്ററി ഫീച്ചർ ചെയ്യുന്നു. 65 വാട്ട് സൂപ്പർഡാർട്ട് ചാർജ് ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യയുടെ സപ്പോർട്ടും റിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോണിൽ ലഭ്യമാണ്.

റിയൽമി ജിടി 2 പ്രോ vs വൺപ്ലസ് 10 പ്രോ: ക്യാമറ ഫീച്ചറുകൾ

റിയൽമി ജിടി 2 പ്രോ vs വൺപ്ലസ് 10 പ്രോ: ക്യാമറ ഫീച്ചറുകൾ

റിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് നൽകിയിരിക്കുന്നത്.
ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും (ഒഐഎസ്) ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷനും (ഇഐഎസ്) ഉള്ള 50 മെഗാ പിക്സൽ സോണി ഐഎംഎക്സ്766 പ്രൈമറി സെൻസർ, 50 മെഗാ പിക്സൽ അൾട്രാ വൈഡ് ക്യാമറ, 2 മെഗാ പിക്സൽ മാക്രോ ക്യാമറ എന്നിവയാണ് ഈ ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തിൽ വരുന്നത്. മുൻ‌വശത്ത്, 32 മെഗാ പിക്സൽ സെൽഫി ക്യാമറയും നൽകിയിരിക്കുന്നു.

iQOO 9 സ്മാർട്ട്ഫോൺ ഇനി ഇന്ത്യയിൽ പുതിയ ഫീനിക്സ് ഓറഞ്ച് കളറിലും ലഭ്യമാകുംiQOO 9 സ്മാർട്ട്ഫോൺ ഇനി ഇന്ത്യയിൽ പുതിയ ഫീനിക്സ് ഓറഞ്ച് കളറിലും ലഭ്യമാകും

സോണി

മറുവശത്ത്, വൺപ്ലസ് 10 പ്രോയും 32 മെഗാ പിക്സൽ സോണി ഐഎംഎക്സ്615, സെൽഫീ ക്യാമറ സെൻസർ പായ്ക്ക് ചെയ്യുന്നു. വൺപ്ലസ് 10 പ്രോയും ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം നൽകുന്നു. ഒഐഎസ് സപ്പോർട്ട് ഉള്ള 48 മെഗാ പിക്സൽ സോണി ഐഎംഎക്സ്789 പ്രൈമറി സെൻസർ, 150 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ ഉള്ള 50 മെഗാ പിക്സൽ സാംസങ് ഐസോസെൽ ജെഎൻ1 അൾട്രാ വൈഡ് ലെൻസ്, ഒഐഎസ് സപ്പോർട്ട് ഉള്ള 8 മെഗാ പിക്സൽ ക്യാമറ എന്നിവയാണ് വൺപ്ലസ് 10 പ്രോയിൽ വരുന്നത്.

Best Mobiles in India

English summary
Today we are going to look at the detailed comparison between the Realme GT2 Pro smartphone and the OnePlus 10 Pro smartphone that pack the same chipset. Although the chipsets are the same, there are big differences between the two devices. This article to know what is the best flagship smartphone in the market.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X