റിയൽമി ജിടി 2 പ്രോ vs സാംസങ് ഗാലക്സി എസ്22 vs വൺപ്ലസ് 10 പ്രോ 5ജി; ഫ്ലാഗ്ഷിപ്പ് സെഗ്മെന്റിലെ സൂപ്പർ പോരാട്ടം

|

റിയൽമി തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഡിവൈസ് റിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. 44,499 രൂപ മുതലാണ് റിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോണിന് ഇന്ത്യയിൽ വില വരുന്നത്. ഏറ്റവും പുതിയ ആൻഡ്രോയിഡ് പ്രൊസസറായ ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 8 ജെൻ 1 ഫീച്ചർ ചെയ്യുന്ന സ്മാർട്ട്ഫോണുകളിൽ ഏറ്റവും വില കുറഞ്ഞ ഡിവൈസാണ് റിയൽമി ജിടി 2 പ്രോ. ബയോപോളിമർ ഡിസൈനുള്ള ലോകത്തിലെ ആദ്യത്തെ സ്മാർട്ട്‌ഫോൺ എന്ന സവിശേഷത കൂടി റിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോണിന് ഉണ്ട്. റിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോൺ വിപണിയിൽ വൺപ്ലസ് 10 പ്രോ 5ജി, സാംസങ് ഗാലക്സി എസ്22 എന്നീ ഡിവൈസുകളുമായാണ് മത്സരിക്കുന്നത്. ഒരേ ചിപ്പ്സെറ്റ് ഫീച്ചർ ചെയ്യുന്ന ഈ മൂന്ന് സ്മാർട്ട്ഫോണുകളും തമ്മിലുള്ള വിശദമായ താരതമ്യം അറിയാൻ തുടർന്ന് വായിക്കുക.

 

വില

വില: റിയൽമി ജിടി 2 പ്രോയാണ് കൂട്ടത്തിലെ ഏറ്റവും വില കുറഞ്ഞ സ്മാർട്ട്ഫോൺ.

റിയൽമി ജിടി 2 പ്രോ : ബാങ്ക് ഓഫറുകൾക്കൊപ്പം 44,999 രൂപ മുതൽ വില ആരംഭിക്കുന്നു
വൺപ്ലസ് 10 പ്രോ 5ജി : 66,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്
സാംസങ് ഗാലക്സി എസ്22 : 72,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്

 

വേരിയന്റുകൾ: മൂന്ന് സ്മാർട്ട്‌ഫോണുകളും രണ്ട് വേരിയന്റുകളിൽ വരുന്നു ( 8 ജിബി റാം ബേസ് മോഡൽ ).

റിയൽമി ജിടി 2 പ്രോ : 8 ജിബി + 128 ജിബി, 12 ജിബി + 256 ജിബി
വൺപ്ലസ് 10 പ്രോ 5ജി : 8 ജിബി + 128 ജിബി, 12 ജിബി + 256 ജിബി
സാംസങ് ഗാലക്സി എസ്22 : 8 ജിബി + 128 ജിബി, 8 ജിബി + 256 ജിബി

ഏപ്രിൽ മാസത്തിൽ വാങ്ങാവുന്ന 15000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾഏപ്രിൽ മാസത്തിൽ വാങ്ങാവുന്ന 15000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ

ഡിസ്പ്ലെ സൈസ്
 

ഡിസ്പ്ലെ സൈസ്: റിയൽമി ജിടി 2 പ്രോ, വൺപ്ലസ് 10 പ്രോ എന്നിവ വലിയ ഡിസ്പ്ലെ ഫീച്ചർ ചെയ്യുന്നു.

റിയൽമി ജിടി 2 പ്രോ : 6.7 ഇഞ്ച് ഡബ്ല്യൂക്യൂഎച്ച്ഡി പ്ലസ്
വൺപ്ലസ് 10 പ്രോ 5ജി : 6.7 ഇഞ്ച് ഡബ്ല്യൂക്യൂഎച്ച്ഡി പ്ലസ്
സാംസങ് ഗാലക്സി എസ്22 : 6.1 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ്

 

പാനൽ ടെപ്പ്: മൂന്ന് ഹാൻഡ്സെറ്റുകളിലും ഒഎൽഇഡി പാനലുകൾ ഫീച്ചർ ചെയ്യുന്നു.

റിയൽമി ജിടി 2 പ്രോ : ഒഎൽഇഡി
വൺപ്ലസ് 10 പ്രോ 5ജി : ഫ്ലൂയിഡ് അമോലെഡ്
സാംസങ് ഗാലക്സി എസ്22 : ഡൈനാമിക് അമോലെഡ് 2എക്സ്

 

റിഫ്രഷ് റേറ്റ്

റിഫ്രഷ് റേറ്റ്: മൂന്ന് സ്മാർട്ട്ഫോണുകളും 120 ഹെർട്സിന്റെ ഉയർന്ന റിഫ്രഷ് റേറ്റുമായി വരുന്നു.

റിയൽമി ജിടി 2 പ്രോ : 120 ഹെർട്സ് റിഫ്രഷ് റേറ്റ്
വൺപ്ലസ് 10 പ്രോ 5ജി : 120 ഹെർട്സ് റിഫ്രഷ് റേറ്റ്
സാംസങ് ഗാലക്സി എസ്22 : 120 ഹെർട്സ് റിഫ്രഷ് റേറ്റ്

 

പ്രൊസസർ: റിയൽമി ജിടി 2 പ്രോ, വൺപ്ലസ് 10 പ്രോ 5ജി, സാംസങ് ഗാലക്സി എസ്22 എന്നീ സ്മാർട്ട്ഫോണുകൾ ക്വാൽകോമിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ചിപ്പ്‌സെറ്റുമായി വരുന്നു.

റിയൽമി ജിടി 2 പ്രോ : ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 8 ജെൻ 1
വൺപ്ലസ് 10 പ്രോ 5ജി : ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 8 ജെൻ 1
സാംസങ് ഗാലക്സി എസ്22 : ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 8 ജെൻ 1

മോട്ടോ ജി22, സാംസങ് ഗാലക്സി എം53 5ജി ഉൾപ്പെടെ കഴിഞ്ഞ വാരം വിപണിയിലെത്തിയ സ്മാർട്ട്ഫോണുകൾമോട്ടോ ജി22, സാംസങ് ഗാലക്സി എം53 5ജി ഉൾപ്പെടെ കഴിഞ്ഞ വാരം വിപണിയിലെത്തിയ സ്മാർട്ട്ഫോണുകൾ

റാം

റാം: സാംസങ് ഗാലക്സി എസ്22 ഒഴികെയുള്ള എല്ലാ ഫോണുകളും 12 ജിബി റാം മോഡൽ ഓഫർ ചെയ്യുന്നു.

റിയൽമി ജിടി 2 പ്രോ : 12 ജിബി വരെയുള്ള റാം ഓപ്ഷനുകൾ
വൺപ്ലസ് 10 പ്രോ 5ജി : 12 ജിബി വരെയുള്ള റാം ഓപ്ഷനുകൾ
സാംസങ് ഗാലക്സി എസ്22 : 8 ജിബി റാം ഓപ്ഷൻ മാത്രം

 

സ്റ്റോറേജ്: മൂന്ന് ഫോണുകളും ടോപ്പ് വേരിയന്റിൽ 256 ജിബി സ്റ്റോറേജ് ഓപ്ഷൻ ഓഫർ ചെയ്യുന്നു.

റിയൽമി ജിടി 2 പ്രോ : 256 ജിബി വരെയുള്ള സ്റ്റോറേജ് ഓപ്ഷനുകൾ ലഭിക്കുന്നു
വൺപ്ലസ് 10 പ്രോ 5ജി : 256 ജിബി വരെയുള്ള സ്റ്റോറേജ് ഓപ്ഷനുകൾ ലഭിക്കുന്നു
സാംസങ് ഗാലക്സി എസ്22 : 256 ജിബി വരെയുള്ള സ്റ്റോറേജ് ഓപ്ഷനുകൾ ലഭിക്കുന്നു

റിയർ ക്യാമറ

റിയർ ക്യാമറ: സാംസങ് ഗാലക്സി എസ്22, വൺപ്ലസ് 10 പ്രോ 5ജി എന്നിവ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തോടെയാണ് വരുന്നത്.

റിയൽമി ജിടി 2 പ്രോ : 50 മെഗാ പിക്സൽ + 50 മെഗാ പിക്സൽ
വൺപ്ലസ് 10 പ്രോ 5ജി : 48 മെഗാ പിക്സൽ + 50 മെഗാ പിക്സൽ + 8 മെഗാ പിക്സൽ
സാംസങ് ഗാലക്സി എസ്22 : 50 മെഗാ പിക്സൽ + 10 മെഗാ പിക്സൽ + 12 മെഗാ പിക്സൽ

 

ഫ്രണ്ട് ക്യാമറ: റിയൽമി ജിടി 2 പ്രോ, വൺപ്ലസ് 10 പ്രോ 5ജി സ്മാർട്ട്ഫോൺ 32 മെഗാ പിക്സൽ സെൽഫി സെൻസറുമായി വരുന്നു.

റിയൽമി ജിടി 2 പ്രോ : 32 മെഗാ പിക്സൽ സെൽഫി സെൻസർ
വൺപ്ലസ് 10 പ്രോ 5ജി : 32 മെഗാ പിക്സൽ സെൽഫി സെൻസർ
സാംസങ് ഗാലക്സി എസ്22 : 10 മെഗാ പിക്സൽ സെൽഫി സെൻസർ

iQOO Z6 പ്രോ 5ജി ഇന്ത്യയിലെത്തുക 25,000 രൂപയിൽ താഴെ വിലയിൽiQOO Z6 പ്രോ 5ജി ഇന്ത്യയിലെത്തുക 25,000 രൂപയിൽ താഴെ വിലയിൽ

ബാറ്ററി കപ്പാസിറ്റി

ബാറ്ററി കപ്പാസിറ്റി: റിയൽമി ജിടി 2 പ്രോ, വൺപ്ലസ് 10 പ്രോ 5ജി എന്നിവ ഉയർന്ന ബാറ്ററി കപ്പാസിറ്റിയുമായി വരുന്നു.

റിയൽമി ജിടി 2 പ്രോ : 5000 എംഎഎച്ച് ബാറ്ററി കപ്പാസിറ്റി
വൺപ്ലസ് 10 പ്രോ 5ജി : 5000 എംഎഎച്ച് ബാറ്ററി കപ്പാസിറ്റി
സാംസങ് ഗാലക്സി എസ്22 : 3700 എംഎഎച്ച് ബാറ്ററി കപ്പാസിറ്റി

 

ഫാസ്റ്റ് ചാർജിങ്: മൂന്ന് സ്മാർട്ട്‌ഫോണുകളും ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായി വരുന്നു. വൺപ്ലസ് 10 പ്രോ 5ജി ഏറ്റവും വേഗതയേറിയ ചാർജിങ് സപ്പോർട്ട് ഫീച്ചർ ചെയ്യുന്നു.

റിയൽമി ജിടി 2 പ്രോ : 65 വാട്ട് ചാർജിങ് സപ്പോർട്ട്
വൺപ്ലസ് 10 പ്രോ 5ജി : 80 വാട്ട് ചാർജിങ് സപ്പോർട്ട്
സാംസങ് ഗാലക്സി എസ്22 : 25 വാട്ട് ചാർജിങ് സപ്പോർട്ട്

യൂസർ ഇന്റർഫേസ്

യൂസർ ഇന്റർഫേസ്: മൂന്ന് സ്മാർട്ട്‌ഫോണുകളും കസ്റ്റമൈസ്ഡ് ഇന്റർഫേസുകൾ ഫീച്ചർ ചെയ്യുന്നു.

റിയൽമി ജിടി 2 പ്രോ : റിയൽമി യുഐ
വൺപ്ലസ് 10 പ്രോ 5ജി : ഓക്സിജൻ ഒഎസ്
സാംസങ് ഗാലക്സി എസ്22 : വൺ യുഐ

 

വയർലെസ് ചാർജിങ് സപ്പോർട്ട്: വയർലെസ് ചാർജിങ് സപ്പോർട്ട് ഇല്ലാത്ത ഒരേയൊരു ഫോൺ റിയൽമി ജിടി 2 പ്രോ മാത്രമാണ്.

റിയൽമി ജിടി 2 പ്രോ : വയർലെസ് ചാർജിങ് സപ്പോർട്ട് ഇല്ല
വൺപ്ലസ് 10 പ്രോ 5ജി : വയർലെസ് ചാർജിങ് സപ്പോർട്ട് ഉണ്ട്
സാംസങ് ഗാലക്സി എസ്22 : വയർലെസ് ചാർജിങ് സപ്പോർട്ട് ഉണ്ട്

മോട്ടറോളയും വൺപ്ലസും അടക്കം ഏറ്റവും കൂടുതൽ റേഡിയേഷൻ പുറപ്പെടുവിക്കുന്ന ഫോണുകൾമോട്ടറോളയും വൺപ്ലസും അടക്കം ഏറ്റവും കൂടുതൽ റേഡിയേഷൻ പുറപ്പെടുവിക്കുന്ന ഫോണുകൾ

ഓപ്പറേറ്റിങ് സിസ്റ്റം

ഓപ്പറേറ്റിങ് സിസ്റ്റം: മൂന്ന് സ്മാർട്ട്‌ഫോണുകളും ആൻഡ്രോയിഡ് 12 ഓപ്പറേറ്റിങ് സിസ്റ്റവുമായി വരുന്നു

റിയൽമി ജിടി 2 പ്രോ : ആൻഡ്രോയിഡ് 12 ഓപ്പറേറ്റിങ് സിസ്റ്റം
വൺപ്ലസ് 10 പ്രോ 5ജി : ആൻഡ്രോയിഡ് 12 ഓപ്പറേറ്റിങ് സിസ്റ്റം
സാംസങ് ഗാലക്സി എസ്22 : ആൻഡ്രോയിഡ് 12 ഓപ്പറേറ്റിങ് സിസ്റ്റം

Best Mobiles in India

English summary
The Realme GT 2 Pro starts at Rs 44,499 in India. Realme GT 2 Pro is the cheapest device among the smartphones featuring the latest Android processor Qualcomm Snapdragon 8 Gen1. The Realme GT 2 Pro will compete with devices like OnePlus 10 Pro 5G and Samsung Galaxy S22 in the smartphone market.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X