Home
Mobile

അടിപൊളി ഫീച്ചറുകളുമായി റിയൽമി ജിടി 2 സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി

റിയൽമിയുടെ ഏറ്റവും പുതിയ പ്രീമിയം സ്മാർട്ട്ഫോൺ, റിയൽമി ജിടി 2 ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുകയാണ്. ഈ സീരീസിലെ ബേസ് മോഡൽ ആണ് ജിടി 2 സ്മാർട്ട്ഫോൺ. ഈ സീരീസിലെ ഹൈ എൻഡ് മോഡലായ ജിടി 2 പ്രോയെ അപേക്ഷിച്ച് അൽപ്പം ശേഷി കുറഞ്ഞ ഫീച്ചറുകളുമായാണ് റിയൽമി ജിടി 2 സ്മാർട്ട്ഫോൺ വിപണിയിൽ എത്തിയിരിക്കുന്നത്. ഡിസൈനിന്റെ കാര്യത്തിൽ റിയൽമി ജിടി 2, ജിടി 2 പ്രോയോട് സാമ്യം പുലർത്തുന്നുണ്ട്.

റിയൽമി

പരിസ്ഥിതി സൗഹൃദ ബയോപോളിമർ മെറ്റീരിയൽ ഉപയോഗിച്ചാണ് റിയൽമി ജിടി 2 സ്മാർട്ട്ഫോണും ഡിസൈൻ ചെയ്തിരിക്കുന്നത്. ജിടി 2 പ്രോയുടേത് പോലെ ആകർഷകമായ പാറ്റേണുകൾ റിയൽമി ജിടി 2 സ്മാർട്ട്ഫോണിലും കാണാൻ കഴിയും. റിയൽമി ജിടി 2 സ്മാർട്ട്ഫോൺ ഫ്ലാഗ്ഷിപ്പ് പ്രോസസർ ആയ ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 888 ചിപ്പ്സെറ്റ് ഫീച്ചർ ചെയ്യുന്നു. റിയൽമി ജിടി 2 സ്മാർട്ട്ഫോണിന്റെ കൂടുതൽ ഫീച്ചറുകൾ അറിയാൻ തുടർന്ന് വായിക്കുക.

ബയോപോളിമർ

ജനുവരിയിൽ ജിടി 2 പ്രോയ്‌ക്കൊപ്പം റിയൽമി ജിടി 2 സ്മാർട്ട്ഫോണും ചൈനയിൽ റിയൽമി അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം വിപണിയിൽ എത്തിയ റിയൽമി ജിടി 5ജി സ്മാർട്ട്ഫോണിന്റെ പിൻഗാമി എന്ന നിലയിൽ ആണ് റിയൽമി ജിടി 2 സ്മാർട്ട്ഫോൺ വരുന്നത്. എന്നാൽ സ്‌പെസിഫിക്കേഷനുകൾ പരിശോധിച്ചാൽ റിയൽമി ജിടി 2 സ്മാർട്ട്ഫോൺ ജിടി 5ജിയ്ക്ക് സമാനമാണ്. പുതിയ റിയൽമി ജിടി 2 സ്മാർട്ട്ഫോണിൻ്റെ ഫീച്ചറുകളിൽ ഡിസൈനിൽ ഒഴികെ കാര്യമായ മാറ്റങ്ങൾ ഒന്നുമില്ല.

റിയൽമി ജിടി 2 സ്മാർട്ട്ഫോൺ ഫീച്ചറുകൾ

റിയൽമി ജിടി 2 സ്മാർട്ട്ഫോൺ ഫീച്ചറുകൾ

6.62 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലെയാണ് റിയൽമി ജിടി 2 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. ഫുൾ എച്ച്ഡി പ്ലസ് റെസല്യൂഷനും 120 ഹെർട്സിന്റെ ഉയർന്ന റിഫ്രഷ് റേറ്റും ഡിവൈസിൽ ഉണ്ട്. 1300 നിറ്റ്‌സിന്റെ പീക്ക് ബ്രൈറ്റ്നസും 92.6 ശതമാനം സ്ക്രീൻ ടു ബോഡി റേഷ്യോയും റിയൽമി ജിടി 2 സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയുടെ സവിശേഷതയാണ്. കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനും റിയൽമി ജിടി 2 സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയിൽ ലഭ്യമാണ്.

ഫീച്ചറുകൾ

റിയൽമി ജിടി 2 സ്മാർട്ട്ഫോൺ ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 ചിപ്‌സെറ്റ് ഫീച്ചർ ചെയ്യുന്നു. 12 ജിബി വരെയുള്ള റാം ഓപ്ഷനുകളും 256 ജിബി വരെയുള്ള സ്‌റ്റോറേജ് ഓപ്ഷനുകളും റിയൽമി ജിടി 2 സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നു. മൈക്രോ എസ്ഡി കാർഡിന് സപ്പോർട്ട് ഇല്ല എന്നതും യൂസേഴ്സ് മനസിലാക്കണം. ആൻഡ്രോയിഡ് 12 ബേസ് ചെയ്ത് എത്തുന്ന റിയൽമി യുഐ 3.0യിലാണ് റിയൽമി ജിടി 2 സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. റിയൽമി ജിടി 2 സ്മാർട്ട്ഫോണിന്റെ ക്യാമറ ഫീച്ചറുകൾ അറിയാൻ തുടർന്ന് വായിക്കുക.

ട്രിപ്പിൾ റിയർ ക്യാമറ

റിയൽമി ജിടി 2 സ്മാർട്ട്ഫോൺ ട്രിപ്പിൾ റിയർ ക്യാമറ സംവിധാനം ആണ് ഫീച്ചർ ചെയ്യുന്നത്. ഇതിൽ 50 മെഗാ പിക്സൽ സോണി ഐഎംഎക്സ്766 സെൻസറാണ് പ്രൈമറി ക്യാമറയായി വരുന്നത്. റിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോണിലും സമാനമായ ലെൻസ് ഉണ്ട്. പ്രധാന സെൻസറിന് ഒപ്പം 119 ഡിഗ്രി വൈഡ് ആംഗിൾ ലെൻസും 4 സിഎം മാക്രോ ലെൻസും റിയൽമി ജിടി 2 സ്മാർട്ട്ഫോണിൽ ഉണ്ട്.

സ്മാർട്ട്ഫോൺ

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി സോണി ഐഎംഎക്സ്471 സെൻസറും എഫ്2.5 അപ്പേർച്ചറും ഉള്ള 16 മെഗാ പിക്സൽ ക്യാമറയും റിയൽമി ജിടി 2 സ്മാർട്ട്ഫോണിൽ ഉണ്ട്. 5000 എംഎഎച്ച് ബാറ്ററിയും റിയൽമി ജിടി 2 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു. 65 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും റിയൽമി ജിടി 2 സ്മാർട്ട്ഫോണിൽ ലഭ്യമാണ്. എന്നാൽ റിയൽമി ജിടി 2 സ്മാർട്ട്ഫോണിൽ വയർലെസ് ചാർജിങ് സപ്പോർട്ട് ഇല്ല. റിയൽമി ജിടി 2 സ്മാർട്ട്ഫോണിന്റെ വിലയും വേരിയന്റുകളും അടക്കമുള്ള വിശദാംശങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

റിയൽമി ജിടി 2 വില

റിയൽമി ജിടി 2 വില

റിയൽമി ജിടി 2 സ്മാർട്ട്ഫോൺ രണ്ട് വേരിയന്റുകളിലാണ് ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത്. 8 ജിബി റാം 128 ജിബി സ്റ്റോറേജ് കോൺഫിഗറേഷനിലാണ് റിയൽമി ജിടി 2 സ്മാർട്ട്ഫോണിന്റെ ബേസ് മോഡൽ വരുന്നത്. 34,999 രൂപയാണ് ഈ സ്മാർട്ട്ഫോണിന് വില വരുന്നത്. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഹൈ എൻഡ് വേരിയന്റിന് 38,999 രൂപയാണ് വില വരുന്നത്. ജിടി 2 പ്രോ മോഡലുകളെ പോലെ തന്നെ പേപ്പർ ഗ്രീൻ, പേപ്പർ വൈറ്റ്, സ്റ്റീൽ ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിലാണ് ഈ സ്മാർട്ട്ഫോൺ ലഭ്യമാകുന്നത്. റിയൽമി ജിടി 2 സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ ലഭിക്കുന്ന ഓഫറുകളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

സെയിൽ

നിങ്ങൾ എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് റിയൽമി ജിടി 2 സ്മാർട്ട്ഫോൺ ഇനിഷ്യൽ സെയിൽ ടൈമിൽ വാങ്ങുകയാണെങ്കിൽ 5000 രൂപ ഡിസ്കൌണ്ട് ലഭിക്കും. ഇങ്ങനെ ഡിസ്കൌണ്ട് ലഭിക്കുമ്പോൾ 8 ജിബി റാം മോഡലിന് 29,999 രൂപയും 12 ജിബി റാം മോഡലിന് 33,999 രൂപയും ആയിരിക്കും. ഈ വിലകളിൽ, ജിടി 2 കഴിഞ്ഞ വർഷം പുറത്തിറക്കിയ ജിടി 5ജിയെക്കാൾ അപേക്ഷിച്ച് നൽകുന്ന പണത്തിന് മൂല്യമുള്ളതായിരിക്കാം.

Best Mobiles in India

English summary
Realme GT 2 has been launched in India. The GT 2 smartphone is the base model in this series. The Realme GT 2 smartphone comes with a bit less capabilities than the high end model GT 2 Pro in this series. In terms of design, the Realme GT 2 is similar to the GT 2 Pro.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X