റിയൽമി ജിടി 2 vs വൺപ്ലസ് നോർഡ് 2: പ്രീമിയം സെഗ്മെന്റിലെ മികച്ച ഫോൺ ഏത്?

|

ജനപ്രിയ സ്മാർട്ട്‌ഫോൺ നിർമാതാക്കളായ റിയൽമി അവരുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ആയ റിയൽമി ജിടി 2 കഴിഞ്ഞ ദിവസം ഇന്ത്യയിൽ ലോഞ്ച് ചെയ്തു. കഴിഞ്ഞ വർഷം പുറത്തിറക്കിയ വൺപ്ലസ് നോർഡ് 2 സ്മാർട്ട്ഫോണിന് സമാനമായ പ്രൈസ് ടാഗിലാണ് റിയൽമി ജിടി 2 വരുന്നത്. 35,000 രൂപയിൽ താഴെ വില വരുന്ന പ്രീമിയം സ്മാർട്ട്ഫോൺ സെഗ്മെന്റിലെ മികച്ച ഓപ്ഷനുകളാണ് ഈ രണ്ട് ഡിവൈസുകളും. റിയൽമി ജിടി 2 സ്മാർട്ട്ഫോണും വൺപ്ലസ് നോർഡ് 2 സ്മാർട്ട്ഫോണും തമ്മിലുള്ള വിശദമായ താരതമ്യം അറിയാൻ തുടർന്ന് വായിക്കുക.

റിയൽമി ജിടി 2 vs വൺപ്ലസ് നോർഡ് 2: ഡിസ്പ്ലെയും ഡിസൈനും

റിയൽമി ജിടി 2 vs വൺപ്ലസ് നോർഡ് 2: ഡിസ്പ്ലെയും ഡിസൈനും

റിയൽമി ജിടി 2 സ്മാർട്ട്ഫോൺ ഫുൾ എച്ച്ഡി പ്ലസ് റെസല്യൂഷൻ ഉഉള്ള 6.62 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലെ ഫീച്ചർ ചെയ്യുന്നു. 120 ഹെർട്സിന്റെ ഉയർന്ന റിഫ്രഷ് റേറ്റും റിയൽമി ജിടി 2 സ്മാർട്ട്ഫോൺ ഡിസ്പ്ലെയുടെ സവിശേഷതയാണ്. 1300 നിറ്റ്സ് ബ്രൈറ്റ്നസ് സപ്പോർട്ടും റിയൽമി ജിടി 2 സ്മാർട്ട്ഫോണിൽ ലഭ്യമാണ്.

സാംസങ് ഗാലക്സി എം53 5ജി vs വൺപ്ലസ് നോർഡ് സിഇ 2 5ജി; മിഡ്റേഞ്ചിലെ വമ്പന്മാർസാംസങ് ഗാലക്സി എം53 5ജി vs വൺപ്ലസ് നോർഡ് സിഇ 2 5ജി; മിഡ്റേഞ്ചിലെ വമ്പന്മാർ

വൺപ്ലസ്

അതേ സമയം വൺപ്ലസ് നോർഡ് 2 സ്മാർട്ട്ഫോൺ 6.43 ഇഞ്ച് അമോലെഡ് ഡിസ്പ്ലെ ഫീച്ചർ ചെയ്യുന്നു. ഫുൾ എച്ച്ഡി പ്ലസ് റെസല്യൂഷനും 90 ഹെർട്സ് റിഫ്രഷ് റേറ്റും വൺപ്ലസ് നോർഡ് 2 സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയുടെ സവിശേഷതയാണ്. റിഫ്രഷ് റേറ്റിന്റെ കാര്യത്തിൽ യൽമി ജിടി സ്മാർട്ട്ഫോണിന് വൺപ്ലസ് നോർഡ് 2 സ്മാർട്ട്ഫോണിനേക്കാൾ മുൻതൂക്കം ഉണ്ട്.

പെർഫോമൻസ്

പെർഫോമൻസ്

ഏറ്റവും പുതിയ ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 888 പ്രൊസസറാണ് റിയൽമി ജിടി 2 സ്മാർട്ട്ഫോൺ പായ്ക്ക് ചെയ്യുന്നത്. കൂടാതെ 12 ജിബി വരെയുള്ള റാം ഓപ്ഷനുകളും 256 ജിബി വരെയുള്ള ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനും റിയൽമി ജിടി 2 സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 12 ബേസ് ചെയ്ത് എത്തുന്ന റിയൽമി യുഐ ഉപയോഗിച്ചാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

അടുത്തയാഴ്ച പുറത്തിറങ്ങാൻ പോകുന്ന സ്മാർട്ട്ഫോണുകൾ ഇവയാണ്അടുത്തയാഴ്ച പുറത്തിറങ്ങാൻ പോകുന്ന സ്മാർട്ട്ഫോണുകൾ ഇവയാണ്

മീഡിയടെക്ക്

വൺപ്ലസ് നോർഡ് 2 സ്മാർട്ട്ഫോൺ മീഡിയടെക്ക് ഡൈമൻസിറ്റി 1200 എഐ എസ്ഒസി പായ്ക്ക് ചെയ്യുന്നു. 12 ജിബി വരെയുള്ള റാമും 256 ജിബി ഇന്റേണൽ സ്‌റ്റോറേജും വൺപ്ലസ് നോർഡ് 2 സ്മാർട്ട്ഫോണിൽ ലഭ്യമാണ്. കൂടാതെ Android 11 ബേസ് ചെയ്ത് എത്തുന്ന ഓക്സിജൻ ഒസ് 11.3ൽ ആണ് വൺപ്ലസ് നോർഡ് 2 സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

ക്യാമറ സവിശേഷതകൾ

ക്യാമറ സവിശേഷതകൾ

ട്രിപ്പിൾ ക്യാമറ സജ്ജീകരണം ആണ് റിയൽമി ജിടി 2 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 50 മെഗാ പിക്സൽ സോണി ഐഎംഎക്സ്766 സെൻസറാണ് പ്രൈമറി ക്യാമറയായി വരുന്നത്. ഒഐഎസ് സപ്പോർട്ടും ഈ സെൻസറിന് ലഭിക്കും. 8 മെഗാ പിക്സൽ അൾട്രാ വൈഡ് സെൻസറും 2 മെഗാ പിക്സൽ മാക്രോ ഷൂട്ടറുമാണ് ഈ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിലെ മറ്റ് സെൻസറുകൾ. മുൻ വശത്ത് 16 മെഗാ പിക്സൽ സെൽഫി ക്യാമറയും റിയൽമി ജിടി 2 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു.

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ആധിപത്യം തുടർന്ന് ഷവോമിഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ആധിപത്യം തുടർന്ന് ഷവോമി

ട്രിപ്പിൾ ക്യാമറ

വൺപ്ലസ് നോർഡ് 2 സ്മാർട്ട്ഫോണും ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തോടെയാണ് വരുന്നത്. 50 മെഗാ പിക്സൽ പ്രൈമറി ലെൻസ് ആണ് ഇതിൽ ഉള്ളത്. 8 മെഗാ പിക്സൽ അൾട്രാ വൈഡ് ആംഗിൾ സെൻസറും 2 മെഗാ പിക്സൽ മോണോക്രോം സെൻസറും ഈ ട്രിപ്പിൾ ക്യാമറ സംവിധാനത്തിൽ ലഭ്യമാണ്. വൺപ്ലസ് നോർഡ് 2 സ്മാർട്ട്ഫോണിന്റെ ഫ്രണ്ട് സൈഡിൽ 32 മെഗാ പിക്സൽ സെൽഫി ക്യാമറയും ലഭ്യമാണ്

ബാറ്ററി

ബാറ്ററി

റിയൽമി ജിടി 2 സ്മാർട്ട്ഫോൺ 5,000 എംഎഎച്ച് ബാറ്ററി ഫീച്ചർ ചെയ്യുന്നു. 66 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും റിയൽമി ജിടി 2 സ്മാർട്ട്ഫോണിൽ ലഭ്യമാണ്. കേവലം 33 മിനിറ്റിനുള്ളിൽ ഉപകരണം പൂർണമായും ചാർജ് ചെയ്യാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. 4,500 എംഎഎച്ച് ബാറ്ററിയാണ് വൺപ്ലസ് നോർഡ് 2 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 65 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും വൺപ്ലസ് നോർഡ് 2 സ്മാർട്ട്ഫോണിൽ ലഭ്യമാണ്. വെറും 30 മിനിറ്റിനുള്ളിൽ ഡിവൈസ് പൂർണമായും ചാർജ് ചെയ്യാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

വില കുറഞ്ഞ സ്മാർട്ട്ഫോൺ വാങ്ങണോ?, 8000 രൂപയിൽ താഴെ വിലയുള്ള മികച്ച ഫോണുകൾവില കുറഞ്ഞ സ്മാർട്ട്ഫോൺ വാങ്ങണോ?, 8000 രൂപയിൽ താഴെ വിലയുള്ള മികച്ച ഫോണുകൾ

വിലയും വേരിയന്റുകളും

വിലയും വേരിയന്റുകളും

റിയൽമി ജിടി 2 സ്മാർട്ട്ഫോൺ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിയിരിക്കുന്നത്. 8 ജിബി റാം കോൺഫിഗറേഷനാണ് ബേസ് മോഡൽ ആയി വരുന്നത്. റിയൽമി ജിടി 2 സ്മാർട്ട്ഫോണിന്റെ ഹൈ എൻഡ് വേരിയന്റ് 12 ജിബി റാം കോൺഫിഗറേഷനും നൽകുന്നു.

  • 8 ജിബി റാം + 128 ജിബി സ്റ്റോറേജ് = 34,999 രൂപ വില വരുന്നു
  • 12 ജിബി റാം + 256 ജിബി സ്റ്റോറേജ് = 38,999 രൂപ വില വരുന്നു
  • ഇന്ത്യ

    വൺപ്ലസ് നോർഡ് 2 സ്മാർട്ട്ഫോൺ മൂന്ന് വേരിയന്റുകളിലാണ് ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്. 6 ജിബി റാം കോൺഫി​ഗറേഷനിലാണ് നോ‍ർഡ് 2 സ്മാ‍ർട്ട്ഫോണിന്റെ ബേസ് മോഡൽ വരുന്നത്. വൺപ്ലസ് നോർഡ് 2 സ്മാർട്ട്ഫോണിന്റെ ഹൈ എൻഡ് മോഡൽ 12 ജിബി റാം കോൺഫി​ഗറേഷനും പായ്ക്ക് ചെയ്യുന്നു.

Best Mobiles in India

English summary
Realme has launched its latest smartphone, the Realme GT 2 in India yesterday. The Realme GT 2 comes with a similar price tag to the OnePlus Nord 2 smartphone launched last year. Both these devices are the best options in the premium smartphone segment priced below Rs 35,000.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X