Home
Mobile

നേരിൽ കാണാൻ നിരവധി പേർ കൊതിക്കുന്ന കിടിലൻ സ്മാർട്ട്ഫോൺ, 100W ചാർജിങ്, ഒഎൽഇഡി ഡിസ്പ്ലേ...!

പുതിയ ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റിനൊപ്പം ഒരു പ്രീമിയം സ്മാർട്ട്ഫോൺ അ‌വതരിപ്പിക്കാൻ പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡുകൾ എല്ലാം മത്സരിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ഷവോമി 14 സീരീസ്, വൺപ്ലസ് 12, ഐക്യൂ 12 എന്നിവയെല്ലാം ഈ പുതിയ പ്രോസസർ കരുത്തിൽ ഉടൻ വിപണിയിലെത്തും.

ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്പ് കരുത്തിൽ എത്തുന്ന ഫോണുകളുടെ നിരയിലേക്ക് തങ്ങളുടെ വക ഒരു സ്മാർട്ട്ഫോൺ അ‌വതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് റിയൽമി. സ്മാർട്ട്ഫോൺ ആരാധകരെ അ‌മ്പരപ്പിക്കുന്ന കിടിലൻ ഫീച്ചറുകളുമായി റിയൽമി ജിടി 5 പ്രോ ഈ നിരയിലേക്ക് ഉടൻ എത്തും എന്നാണ് റിപ്പോർട്ട്.

നേരിൽ കാണാൻ നിരവധി പേർ കൊതിക്കുന്ന കിടിലൻ സ്മാർട്ട്ഫോൺ

ഈ വർഷം ഓഗസ്റ്റിൽ ചൈനയിൽ റിയൽമി ജിടി 5 പുറത്തിറക്കിയിരുന്നു. ഏറ്റവും പുതിയ പ്രോസസർ കരുത്താക്കി ഈ സീരീസിലേക്ക് റിയൽമി ജിടി 5 പ്രോ എത്തുന്നു എന്നാണ് വിവരം. ഇപ്പോൾ റിയൽമി ജിടി 5 പ്രോയുടെ ലീക്ക് ചിത്രങ്ങൾ ഓൺ​ലൈനിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതോടെ ഈ ഫോണിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ സജീവമായിരിക്കുകയാണ്.

ഒരുപാട് സ്മാർട്ട്ഫോൺ ആരാധകർ പ്രതീക്ഷയോടെ കാണാനായി കാത്തിരിക്കുന്ന സ്മാർട്ട്ഫോൺ ആണ് റിയൽമി ജിടി 5 പ്രോ. ഓൺ​ലൈനിൽ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം എൽഇഡി ഫ്ലാഷ് പിന്തുണയുള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തോടെയാണ് റിയൽമി ജിടി 5 പ്രോ എത്തുന്നത്. കർവ്ഡ് പഞ്ച് ഹോൾ ഡിസ്പ്ലേയും ഫോൺ അ‌വതരിപ്പിക്കും.

വരാൻ പോകുന്ന റിയൽമി ജിടി 5 പ്രോയുടെ ഫോണിന്റെ ലൈവ് ചിത്രങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു. ഇവ TENAA സർട്ടിഫിക്കേഷൻ സൈറ്റിൽ നിന്നാണ് പുറത്തായത് എന്നാണ് നിഗമനം. ഒരു ടെലിഫോട്ടോ സെൻസർ ഈ ഫോണിൽ റിയൽമി അവതരിപ്പിക്കുമെന്ന് ഈ ലീക്ക് ചിത്രങ്ങൾ സ്ഥിരീകരിക്കുന്നു.

റിയൽമി ജിടി 5 പ്രോയുടെ പ്രത്യേകതകൾ: ഈ ഫോണിന്റെ ഫീച്ചറുകൾ കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എങ്കിലും ലീക്ക് ചിത്രങ്ങൾ ചില വിവരങ്ങൾ വെളിപ്പെടുത്തുന്നു. കൂടാതെ ഓൺ​ലൈനിൽ നിരവധി ലീക്ക് റിപ്പോർട്ടുകൾ വന്നിട്ടുമുണ്ട് ഈ വിവരങ്ങളുടെ അ‌ടിസ്ഥാനത്തിൽ റിയൽമി ജിടി 5 പ്രോയിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന ഫീച്ചറുകളുടെ ഒരു ഏകദേശ ചിത്രം ലഭ്യമാണ്.

റിയൽമി ജിടി 5 പ്രോയിൽ സെൽഫി ഷൂട്ടറിനായി മധ്യഭാഗത്തുള്ള പഞ്ച്-ഹോൾ കട്ടൗട്ടും നാരോ ബെസലുകളുള്ള കർവ്ഡ് എഡ്ജും കാണാം. ഈട് ഉറപ്പാക്കുന്നതിനായി ഫോണിന്റെ സൈഡ് ഫ്രെയിം ലോഹം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. വോളിയം റോക്കറും പവർ ബട്ടണും വലതുവശത്ത് കാണാം. ഫോണിന്റെ പിൻ പാനൽ വെള്ള നിറമാണ്, എന്നാൽ ലോഞ്ചുചെയ്യുമ്പോൾ മറ്റ് കളർ ഓപ്ഷനുകൾ പ്രതീക്ഷിക്കാം.

നേരിൽ കാണാൻ നിരവധി പേർ കൊതിക്കുന്ന കിടിലൻ സ്മാർട്ട്ഫോൺ

മുൻ റിപ്പോർട്ടുകൾ പ്രകാരം, ജിടി 5 പ്രോയിൽ 24GB വരെ LPDDR5X റാമും 1TB വരെ UFS 4.0 ഇൻബിൽറ്റ് സ്റ്റോറേജും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 5.0 ൽ ആകും പ്രവർത്തനം. റിയർ പാനലിൽ വലിയ വൃത്താകൃതിയിലുള്ള മൊഡ്യൂൾ കാണുന്നുണ്ട്. നാല് ക്യാമറകളും എൽഇഡി ഫ്ലാഷും ഈ മൊഡ്യൂളിലുണ്ടാകാം.

144Hz റിഫ്രഷ് റേറ്റും 2K റെസല്യൂഷനോടുകൂടിയ 6.82 ഇഞ്ച് അ‌മോലെഡ് കർവ്ഡ് ഡിസ്‌പ്ലേയും ഇതിൽ ഉണ്ടാകുമെന്ന് മുൻ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. കൂടാതെ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയ, സോണി IMX9 1/1.4x പ്രൈമറി സെൻസറും 3x ഒപ്റ്റിക്കൽ സൂമോടുകൂടിയ 64-മെഗാപിക്സൽ OmniVision OV64B പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയും റിയൽമി ജിടി 5പ്രോയിൽ പ്രതീക്ഷിക്കുന്നു.

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, 32 എംപി ക്യാമറ ഇതിലുണ്ടാകുമെന്നാണ് ഓൺ​ലൈൻ റിപ്പോർട്ടുകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 100W ഫാസ്റ്റ് ചാർജിംഗും 50W വയർലെസ് ചാർജിംഗും ഉള്ള 5,400mAh ബാറ്ററിയാണ് റിയൽമി ജിടി 5 പ്രോയിൽ ഉണ്ടാകുകയെന്നും ഹാൻഡ്‌സെറ്റിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ സജ്ജീകരിച്ചിട്ടുണ്ടെന്നും ലീക്ക് റിപ്പോർട്ടുകൾ അ‌വകാശപ്പെടുന്നു.

More from GizBot

Best Mobiles in India

English summary
Realme GT5 Pro will soon be powered by Qualcomm Snapdragon 8 Gen 3 chip. The leaked images of the phone are now circulating online. The Realme GT5 Pro features a central punch-hole cutout for the selfie shooter and curved edges with narrow bezels. The side frame is made of metal. The volume rocker and power button can be found on the right side.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X