റിയൽ‌മി ജിടി 5 ജി സ്മാർട്ഫോൺ മാർച്ച് 4 ന് അവതരിപ്പിക്കും: ഇന്ത്യയിലെ വില, സവിശേഷതകൾ

|

2021ൽ റിയൽമിയുടെ പുതിയ സ്മാർട്ഫോണായ ജിടി 5 ജി സ്മാർട്ഫോൺ മാർച്ച് 4 ന് അവതരിപ്പിക്കും. ചൈനയിൽ പ്രാഥമിക പ്രഖ്യാപനം നടത്തുന്നതിനേക്കാൾ ഗ്ലോബൽ ലോഞ്ച് നടത്തുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. മൊബൈൽ വേൾഡ് കോൺഗ്രസ് ഷാങ്ഹായിൽ ചൊവ്വാഴ്ച ആരംഭിക്കും. കൂടാതെ, ഈ വേളയിൽ റിയൽമി പുതിയ സ്മാർട്ട്ഫോൺ പ്രദർശിപ്പിക്കുകയും ചെയ്യും. അവിടെ നടക്കുന്ന ടെക് എക്സിബിഷനിൽ അവതരിപ്പിക്കുവാൻ പോകുന്ന ജിടി 5 ജിയുടെ ചില സവിശേഷതകളും വെളിപ്പെടുത്താൻ സാധ്യതയുണ്ട്. പുതിയ ജിടി 5 ജിക്കായി രണ്ട് പോസ്റ്ററുകൾ റിയൽ‌മി പുറത്തിറക്കിയിരുന്നു. ഇതിൽ ഈ സ്മാർട്ട്ഫോണിൻറെ രണ്ട് പ്രധാന വശങ്ങൾ, ക്യാമറ സവിശേഷത, രൂപകൽപ്പന എന്നിവ സ്ഥിരീകരിക്കുകയും ചെയ്യ്തു.

റിയൽമി ജിടി 5 ജി പോസ്റ്ററുകൾ
 

ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും ഈ ഫോണിലുണ്ടെന്ന് റിയൽമി ജിടി 5 ജി പോസ്റ്ററുകൾ വെളിപ്പെടുത്തുന്നുണ്ട്. മാർച്ച് നാലിന് ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി വെയ്‌ബോയിലെ റിയൽമി ജിടിയുടെ സവിശേഷതകൾ കമ്പനി സൂചിപ്പിക്കുന്നു. ഈ സ്മാർട്ട്ഫോണുകളിൽ 64 മെഗാപിക്സൽ പ്രൈമറി സെൻസറിന്റെ സാന്നിധ്യവും ഒരു പോസ്റ്ററിൽ സ്ഥിരീകരിച്ചു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസർ വരുന്ന ആദ്യത്തെ ഫോണാണ് റിയൽമി ജിടി. ഈ സ്മാർട്ട്ഫോണിന് വരുന്ന മറ്റ് ചില സവിശേഷതകളും കമ്പനി ഇതിനോടകം വെളിപ്പെടുത്തി കഴിഞ്ഞു.

റിയൽ‌മി ജിടി 5 ജി സ്മാർട്ഫോൺ മാർച്ച് 4 ന് അവതരിപ്പിക്കും

റിയൽമിയുടെ വൈസ് പ്രസിഡന്റുമായ ക്സു ക്വി ചേസ് വെയ്‌ബോയിൽ അതിന്റെ രൂപകൽപ്പനയ്‌ക്കൊപ്പം റിയൽ‌മി ജിടിയെക്കുറിച്ചുള്ള ചില വിവരങ്ങൾ‌ വെളിപ്പെടുത്തുന്ന രണ്ട് പോസ്റ്ററുകൾ‌ പങ്കിട്ടു. 64 മെഗാപിക്സൽ പ്രൈമറി സെൻസറിന്റെ തലക്കെട്ടിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായാണ് ഈ സ്മാർട്ട്ഫോൺ വരുന്നത്. ഫ്ലാഷിനൊപ്പം ലംബമായി വിന്യസിച്ചിരിക്കുന്ന മൂന്ന് സെൻസറുകളും ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളിൽ ഉൾപ്പെടുന്നു. ബ്ലൂ ഗ്രേഡിയന്റ് ബാക്ക് പാനലിൽ റിയൽ‌മി ബ്രാൻഡിംഗ് ചുവടെ ഒരു പാറ്റേണും വരുന്നുണ്ട്

റിയൽ‌മി ജിടി 5 ജി സ്മാർട്ഫോൺ

ബാക്ക് പാനൽ കൂടുതൽ വ്യക്തതയോടെ കാണിക്കുന്ന ഒരു പോസ്റ്ററും ചേസ് വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു സ്പീക്കർ ഗ്രിൽ, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഹെഡ്ഫോൺ ജാക്ക് എന്നിവയും ചുവടെ കാണാം. വെയ്‌ബോയിലെ റിയൽ‌മി ജി‌ടിയ്ക്കായി റിയൽ‌മി രണ്ട് സവിശേഷതകൾ‌ പങ്കിട്ടു. ഈ സ്മാർട്ട്ഫോണിന് യു‌എഫ്‌എസ് 3.1 സ്റ്റോറേജും എൽ‌പി‌ഡി‌ഡി‌ആർ 5 റാമും ലഭിക്കും. സ്നാപ്ഡ്രാഗൺ 888 SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നതെന്ന് കമ്പനി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. മാർച്ച് 4 ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 2 മണിക്ക് (11:30 ഐഎസ്ടി) ഈ സ്മാർട്ഫോൺ ലോഞ്ച് ചെയ്യും. മാർച്ച് 4 ന് തന്നെ ഈ ഹാൻഡ്‌സെറ്റ് ആഗോളവിപണിയിൽ അവതരിപ്പിച്ചേക്കും.

റിയൽ‌മി ജിടി 5 ജി: പ്രതീക്ഷിക്കുന്ന സവിശേഷതകൾ‌
 

റിയൽ‌മി ജിടി 5 ജി: പ്രതീക്ഷിക്കുന്ന സവിശേഷതകൾ‌

ഇതിന് 20: 9 ആസ്പെക്റ്റ് റേഷിയോ വരുന്ന 160Hz 6.8 ഇഞ്ച് (1,440x3,200 പിക്സലുകൾ) ഒലെഡ് ഡിസ്പ്ലേ ഉണ്ടായിരിക്കാം. 125W ഫാസ്റ്റ് ചാർജിംഗിനുള്ള സപ്പോർട്ടുമായി വരുമെന്ന് ഈ ഫോൺ ടിപ്പ് ചെയ്തിട്ടുണ്ട്. ഇതിന് 12 ജിബി വരെ റാമും 128 ജിബി, 256 ജിബി, 512 ജിബി ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകളും ഉണ്ടായിരിക്കാം. റിയൽ‌മി ജിടിയുടെ ഗ്ലാസ് ബാക്ക്, ലെതർ ബാക്ക് വേരിയൻറ് എന്നിവ കമ്പനി പുറത്തിറക്കുമെന്ന് പറയുന്നുണ്ട്.

പോർട്ടബിൾ സ്പീക്കർ ഉൾപ്പെടെ രണ്ട് പുതിയ ഓഡിയോ ഉൽപ്പന്നങ്ങൾ ഷവോമി അവതരിപ്പിക്കും

Most Read Articles
Best Mobiles in India

English summary
Realme GT 5G posters show that a triple rear camera setup and a 3.5mm headphone jack will appear on the handset. Ahead of its March 4 launch, the company teased features of Realme GT on Weibo.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X