Home
Mobile

റിയൽ‌മി ജിടി 5 ജി സ്മാർട്ഫോൺ ഇന്ന് അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ

റിയൽ‌മി ജിടി 5 ജി ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് സി‌എസ്ടി ഏഷ്യയിൽ (11:30 ഐഎസ്ടി) ചൈനയിൽ വിപണിയിലെത്തും. കമ്പനിയിൽ നിന്നുള്ള അടുത്ത മുൻ‌നിര സ്മാർട്ട്ഫോണായിരിക്കും ഈ പുതിയ റിയൽ‌മി ജിടി 5 ജി. റിയൽ‌മി ജിടി 5 ജിയുടെ എല്ലാ സവിശേഷതകളും ഇപ്പോൾ വ്യക്തമല്ലെങ്കിലും കമ്പനി അവയിൽ‌ പലതും ഇതിനോടകം സൂചിപ്പിച്ചിട്ടുണ്ട്. കൂടാതെ, ഇതിനെ ചുറ്റിപറ്റി നിരവധി ചോർച്ചകളും ഉണ്ടായിട്ടുണ്ട്. രണ്ട് ബാക്ക് പാനൽ ഓപ്ഷനുകൾ, ഒരു ലെതർ, ഒരു ഗ്ലാസ് ബാക്ക് എന്നിവയാണ് ഈ ഹാൻഡ്‌സെറ്റിൽ വരുന്ന പ്രധാന പ്രത്യകതകൾ, കൂടാതെ സ്നാപ്ഡ്രാഗൺ 888 SoC പ്രോസസർ മറ്റൊരു സവിശേഷതയാണ്.

റിയൽ‌മി ജിടി 5 ജി ലോഞ്ച്

റിയൽ‌മി ജിടി 5 ജി ലോഞ്ച്

റിയൽ‌മി ജിടി 5 ജി ഒരു ലൈവ്സ്ട്രീം ഇവന്റിലൂടെ ചൈനയിൽ ഉച്ചയ്ക്ക് 2 മണിക്ക് സി‌എസ്ടി ഏഷ്യയിൽ (രാവിലെ 11:30 ഐഎസ്ടി) ലോഞ്ച് ചെയ്യും. നേരത്തെ സൂചിപ്പിച്ചതുപോലെ ഇത് ലെതർ ബാക്ക്, ഗ്ലാസ് ബാക്ക് വേരിയന്റ് എന്നിവയുമായി വിപണിയിൽ വരും. ഒന്നിലധികം റാമും സ്റ്റോറേജ് കോൺഫിഗറേഷനുകളും ഉണ്ടാകും. ഔദ്യോഗിക ലോഞ്ച് പേജിൽ നിങ്ങൾക്ക് ലൈവ് സ്ട്രീമിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പരിശോധിക്കാൻ കഴിയും.

റിയൽ‌മി ജിടി 5 ജി: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

റിയൽ‌മി ജിടി 5 ജി: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

റിയൽ‌മി ജിടി 5 ജിയുടെ നിരവധി ചോർച്ചകൾക്ക് വിധേയമായിട്ടുണ്ട്. കൂടാതെ, കമ്പനി ഇതിനോടകം തന്നെ ചില സവിശേഷതകളും സ്ഥിരീകരിച്ചു കഴിഞ്ഞു. സ്ഥിരീകരിച്ച കാര്യങ്ങൾ പരിശോധിക്കുമ്പോൾ റിയൽ‌മി ജിടി 5 ജിക്ക് 120 ഹെർട്സ് റിഫ്രഷ് റേറ്റ് ഡിസ്പ്ലേ, എൽപിഡിഡിആർ 5 റാം, യുഎഫ്എസ് 3.1 സ്റ്റോറേജ്, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസർ എന്നിവ ഉണ്ടാകും. 15 ഡിഗ്രി വരെ താപനില കുറയ്ക്കാൻ സഹായിക്കുന്ന മെച്ചപ്പെട്ട കൂളിംഗ് സൊല്യൂഷനും ഈ സ്മാർട്ട്ഫോണിലുണ്ട്.

റിയൽ‌മി ജിടി 5 ജി: ക്യാമറ സവിശേഷതകൾ

റിയൽ‌മി ജിടി 5 ജി: ക്യാമറ സവിശേഷതകൾ

64 മെഗാപിക്സൽ പ്രൈമറി സെൻസറും ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും ഈ സ്മാർട്ട്ഫോണിൽ വരുമെന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. റിയൽ‌മി ജിടി 5 ജിക്ക് 12 ജിബി റാമും ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിപ്പിക്കുന്ന വേരിയന്റുമുണ്ടെന്ന് അടുത്തിടെ ആരോപിക്കപ്പെടുന്ന ഗീക്ക്ബെഞ്ച് ലിസ്റ്റിംഗ് കാണിച്ചു. ഒരു മോഡൽ നമ്പർ ആർ‌എം‌എക്സ് 2202 വഹിക്കുന്നതായും 256 ജിബി യു‌എഫ്‌എസ് 3.1 സ്റ്റോറേജുമായാണ് ആൻ‌ട്ടു ബെഞ്ച്മാർക്ക് ലിസ്റ്റിംഗ് കാണിക്കുന്നത്.

റിയൽ‌മി ജിടി 5 ജി സ്മാർട്ഫോൺ ഇന്ന് അവതരിപ്പിക്കും

20:9 ആസ്പെക്റ്റ് റേഷിയോ വരുന്ന 6.8 ഇഞ്ച് (1,440x3,200 പിക്‌സൽ) ഒ‌എൽ‌ഇഡി ഡിസ്‌പ്ലേ, 125W ഫാസ്റ്റ് ചാർജിംഗിനുള്ള സപ്പോർട്ടുമായി റിയൽ‌മി ജിടി അവതരിപ്പിക്കുമെന്ന് പഴയ ലീക്കുകൾ‌ സൂചിപ്പിക്കുന്നു. എന്നാൽ, ഈ ഫോൺ 165Hz റിഫ്രെഷ് റേറ്റുമായി വരുമെന്ന് സൂചിപ്പിച്ച ചോർച്ച തെറ്റാണെന്ന് തോന്നുന്നു. റിയൽ‌മി ജിടി 5 ജി ഇന്ന്‌ അവതരിപ്പിക്കുമ്പോൾ ഈ അഭ്യുഹങ്ങളെല്ലാം ഉടൻ‌ തന്നെ അവസാനിക്കും. കൂടാതെ, വിലയും ലഭ്യതയും ഈ ഇവന്റിൽ വെളിപ്പെടുത്തും.

Best Mobiles in India

English summary
The handset, which has been teased several times, will be the company's new flagship. Although not all of the details about the Realme GT 5G have been revealed, the company has teased a few of them and there have been a few leaks.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X