റിയൽ‌മി ജിടി 5 ജി സ്മാർട്ഫോണിൻറെ ആദ്യത്തെ വിൽപ്പന ഓഗസ്റ്റ് 25 ന് നടക്കും

|

റിയൽ‌മി ജിടി 5 ജി സ്മാർട്ഫോൺ ഈ ആഴ്ച ആദ്യം ഇന്ത്യയിൽ ജിടി മാസ്റ്റർ എഡിഷനൊപ്പം അവതരിപ്പിച്ചു. സ്നാപ്ഡ്രാഗൺ 888 പ്രോസസർ, 120Hz ഡിസ്പ്ലേ, 65W ഫാസ്റ്റ് ചാർജിംഗ് തുടങ്ങിയ സവിശേഷതകളുള്ള ഈ ബ്രാൻഡിൻറെ ഏറ്റവും മികച്ച ഹാൻഡ്‌സെറ്റാണ് റിയൽമി ജിടി. ഈ ഹാൻഡ്‌സെറ്റിൻറെ ആദ്യ വിൽപ്പന ഓഗസ്റ്റ് 25 ന് നടക്കും. ഏറ്റവും പുതിയ റിയൽ‌മി ജിടി 5 ജി യുടെ വിലയും ഓഫറുകളും ഇവിടെ നൽകിയിട്ടുണ്ട്.

 

റിയൽ‌മി ജിടി 5 ജി സ്മാർട്ഫോണിൻറെ ആദ്യത്തെ വിൽപ്പന: വിലയും ഓഫറുകളും

റിയൽ‌മി ജിടി 5 ജി സ്മാർട്ഫോണിൻറെ ആദ്യത്തെ വിൽപ്പന: വിലയും ഓഫറുകളും

റിയൽമി ജിടി 5 ജി സ്മാർട്ഫോൺ ആഗസ്റ്റ് 25 ന് ഉച്ചയ്ക്ക് കൃത്യം 12:00 മണിക്ക് ഫ്ലിപ്പ്കാർട്ട് വഴി ആദ്യമായി വിൽപ്പനയ്‌ക്കെത്തും. റിയൽ‌മി.കോം, പ്രമുഖ ഓഫ്‌ലൈൻ സ്റ്റോറുകൾ വഴിയും ഈ സ്മാർട്ഫോൺ ലഭിക്കുന്നതാണ്. അടിസ്ഥാന 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 37,999 രൂപയാണ് വില വരുന്നത്. ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന സ്നാപ്ഡ്രാഗൺ 888 പ്രോസസർ കരുത്തേകുന്ന ഒരു മികച്ച സ്മാർട്ഫോണാണ് റിയൽ‌മി ജിടി 5 ജി.12 ജിബി റാം + 256 ജിബി റോം ഓപ്ഷന് 41,999 രൂപയാണ് വില വരുന്നത്. ഗ്ലാസ് ബിൽഡിനൊപ്പം ഡാഷിംഗ് സിൽവർ, ഡാഷിംഗ് ബ്ലൂ, വെജിഗൻ ലെതർ ഫിനിഷുള്ള റേസിംഗ് യെല്ലോ കളർ തുടങ്ങിയ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് വാങ്ങാവുന്നതാണ്.

റിയൽ‌മി ജിടി 5 ജി സ്മാർട്ഫോണിൻറെ ആദ്യത്തെ വിൽപ്പന ഓഗസ്റ്റ് 25 ന് നടക്കും
 

നിങ്ങൾ ഈ ബ്രാൻഡിൻറെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഈ സ്മാർട്ട്ഫോൺ വാങ്ങുകയാണെങ്കിൽ ഐസിഐസിഐ ക്രെഡിറ്റ് കാർഡും ഇഎംഐ ഇടപാടിലും 3,000 രൂപ തൽക്ഷണ കിഴിവ് ലഭിക്കുന്നതാണ്. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ 5 ശതമാനം അൺലിമിറ്റഡ് ക്യാഷ് ബാക്ക് ലഭ്യമാക്കുന്നു. ബാങ്ക് ഓഫ് ബറോഡ മാസ്റ്റർകാർഡ് ഡെബിറ്റ് കാർഡ് ഉപയോഗിച്ചുള്ള ആദ്യ തവണ വാങ്ങലിൽ 10% കിഴിവ് ലഭിക്കുന്നു.

ഈ മാസം ഇന്ത്യയിൽ നിന്നും നിങ്ങൾക്ക് വാങ്ങാവുന്ന ഏതാനും മികച്ച സ്മാർട്ഫോണുകൾഈ മാസം ഇന്ത്യയിൽ നിന്നും നിങ്ങൾക്ക് വാങ്ങാവുന്ന ഏതാനും മികച്ച സ്മാർട്ഫോണുകൾ

റിയൽ‌മി ജിടി 5 ജി സ്മാർട്ഫോണിൻറെ സവിശേഷതകൾ

റിയൽ‌മി ജിടി 5 ജി സ്മാർട്ഫോണിൻറെ സവിശേഷതകൾ

റിയൽ‌മി ജിടി 5 ജി സ്മാർട്ഫോണിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 ചിപ്‌സെറ്റാണ്. ഈ സ്മാർട്ഫോണിൽ 5ജി സപ്പോർട്ടും നൽകിയിട്ടുണ്ട്. റിയൽ‌മി ജിടി 5ജിയിൽ 6.43 ഇഞ്ച് ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. ഈ ഡിസ്‌പ്ലേയ്ക്ക് 120 ഹെർട്സ് വരെ റിഫ്രഷ് റേറ്റും 360 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റും നൽകിയിട്ടുണ്ട്. ഡിസ്‌പ്ലേയിൽ തന്നെ ഫിങ്കർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്. 12 ജിബി വരെ എൽപിഡിഡിആർ 5 റാമും 256 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജുമുള്ള ഈ സ്മാർട്ഫോണിൽ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് സപ്പോർട്ടും നൽകിയിട്ടുണ്ട്. യുഎസ്ബി-സി പോർട്ടിലൂടെ 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന ഇതിൽ 4500 എംഎഎച്ച് ബാറ്ററിയാണ് നൽകിയിട്ടുള്ളത്. വയർലെസ് ചാർജിങ് ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടില്ല.

റിയൽ‌മി ജിടി 5 ജി സ്മാർട്ഫോണിൻറെ ആദ്യത്തെ വിൽപ്പന ഓഗസ്റ്റ് 25 ന് നടക്കും

64 മെഗാപിക്സൽ സോണി സെൻസർ, 8 മെഗാപിക്സൽ, പിന്നിൽ 2 മെഗാപിക്സൽ സെൻസർ എന്നിവയാണ് റിയൽമി ജിടി 5ജിയുടെ ക്യാമറ സംവിധാനത്തിൽ നൽകിയിട്ടുള്ളത്. സെൽഫികൾക്കായി ഡിസ്‌പ്ലേയുടെ മുകളിൽ ഇടത് കോണിലുള്ള പഞ്ച്-ഹോളിനുള്ളിൽ 16 മെഗാപിക്സൽ ക്യാമറയാണ് നൽകിയിട്ടുള്ളത്. ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നതിനായി പ്രോസസറിൻറെ മുൻ‌ഗണന വീണ്ടും ക്രമീകരിക്കുന്ന ജിടി മോഡും ഈ സ്മാർട്ട്ഫോണിലുണ്ട്. നിങ്ങൾക്ക് മികച്ച വിലയിൽ ലഭിക്കുന്ന ലഭിക്കുന്ന ഒരു മുൻനിര സ്മാർട്ട്ഫോണാണ് റിയൽമി ജിടി. ശക്തമായ ചിപ്‌സെറ്റിന് പുറമേ, ഈ ഫോണിൻറെ 65W സൂപ്പർഡാർട്ട് ചാർജിംഗ് വെറും 35 മിനിറ്റിനുള്ളിൽ 100 ശതമാനം ബാറ്ററി ചാർജും നിറയ്ക്കുമെന്ന് അവകാശപ്പെടുന്നു. കൂടാതെ, ഗെയിമിംഗ് അനുഭവം വർദ്ധിപ്പിക്കുന്ന സ്റ്റെയിൻലെസ് സ്റ്റീൽ വേപ്പർ കുക്കിംഗ് സാങ്കേതികവിദ്യയും ഈ ഹാൻഡ്‌സെറ്റിനുണ്ട്.

Most Read Articles
Best Mobiles in India

English summary
In India, the Realme GT 5G was unveiled alongside the GT Master Edition earlier this week. With the SD888 chip, 120Hz display, and 65W rapid charging, the Realme GT is the company's flagship device.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X