സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസറുമായി റിയൽമി ജിടി 5 ജി ജൂൺ 15 ന് അവതരിപ്പിക്കും
ചൈനീസ് ഒഇഎമ്മിൽ നിന്നുള്ള മുൻനിര സ്മാർട്ട്‌ഫോണായ റിയൽമി ജിടി 5 ജി സ്മാർട്ഫോൺ ജൂൺ 15 ന് ആഗോളതലത്തിൽ അവതരിപ്പിക്കും. ലോഞ്ച് ഇവന്റ് വൈകുന്നേരം 5:30 മണിക്ക് ആരംഭിക്കും, കൂടാതെ റിയൽമിയുടെ ഔദ്യോഗിക സാമൂഹ്യമാധ്യമങ്ങൾ വഴി ഈ ഇവന്റ് തത്സമയം സംപ്രേഷണം ചെയ്യും. ഈ ഹാൻഡ്‌സെറ്റ് നിർമ്മാതാവ് ഇന്ത്യയിൽ റിയൽമി ജിടി 5 ജി എപ്പോൾ ലോഞ്ച് ചെയ്യുമെന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, ഈ സ്മാർട്ട്ഫോൺ ഇപ്പോൾ റിയൽമി ഇന്ത്യയുടെ വെബ്‌സൈറ്റിൽ പട്ടികപ്പെടുത്തിയിരിക്കുന്നതിനാൽ ലോഞ്ച് ഉടനെ നടക്കുമെന്ന് പ്രതീക്ഷിക്കാം. ഈ മുൻനിര സ്മാർട്ട്ഫോണിന് പുറമെ, റിയൽമിയുടെ ടെക് ലൈഫ് സീരിസിൽ നിന്നും കമ്പനി AIoT പ്രോഡക്റ്റുകൾ പുറത്തിറക്കുമെന്ന് പറയുന്നു.

റിയൽമി ജിടി 5 ജി സ്മാർട്ഫോണിന് പ്രതീക്ഷിക്കുന്ന വില
റിയൽമി ജിടി 5 ജി സ്മാർട്ട്‌ഫോണിൻറെ ലോഞ്ച് ഈ സ്മാർട്ഫോണിന് എന്ത് വിലവരുമെന്ന് കാര്യത്തെ കുറിച്ച് ഏതാനും സൂചനകൾ നൽകുന്നു. ലിസ്റ്റിംഗ് അനുസരിച്ച്, റിയൽമി ജിടി 5 ജിയുടെ 12 ജിബി റാം / 256 ജിബി ഓൺബോർഡ് സ്റ്റോറേജ് മോഡലിന് 550 ഡോളർ (ഏകദേശം 49,000 രൂപ) വിലവരും.

റിയൽമി ജിടി 5 ജി സ്മാർട്ഫോണിൻറെ സവിശേഷതകൾ
ചൈനയിൽ ഈ വർഷം മാർച്ച് തുടക്കത്തിൽ റിയൽമി ജിടി 5 ജി സ്മാർട്ഫോൺ അവതരിപ്പിച്ചു. റിയൽമി ജിടി 5 ജിയിൽ 120 ഹെർട്സ് റിഫ്രഷ് റേറ്റിനൊപ്പം 6.43 ഇഞ്ച് എഫ്എച്ച്ഡി + സൂപ്പർ അമോലെഡ് ഡിസ്പ്ലേയുമുണ്ട്. 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമായി ജോടിയാക്കിയ പ്രീമിയം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസറാണ് ഈ സ്മാർട്ഫോണിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 2.0ൽ ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നു.
റിയൽമി ജിടി 5 ജി സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ
മികച്ച ഫോട്ടോഗ്രാഫിക്കായി 64 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ വൈഡ് ആംഗിൾ ലെൻസ്, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സംവിധാനം റിയൽമി ജിടി 5 ജി നൽകുന്നു. സെൽഫികൾ എടുക്കുന്നതിനും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ ക്യാമറ പഞ്ച്-ഹോൾ കട്ടൗഔട്ടിൻറെ മുൻവശത്ത് ഉൾപ്പെടുത്തിയിട്ടുണ്ട്. 4,500 എംഎഎച്ച് ബാറ്ററിയുള്ള ഈ സ്മാർട്ട്ഫോൺ 65W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്നു. 4 ജി എൽടിഇ, വൈ-ഫൈ 6, ബ്ലൂടൂത്ത് 5.2, ജിപിഎസ്, യുഎസ്ബി-സി പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഇതിൻറെ ഗ്ലോബൽ മോഡൽ ബ്ലൂ ഗ്ലാസിലും യെല്ലോ വെഗൻ ലെതർ കേസ് കവർ വേരിയന്റിലും വരുന്നു.

റിയൽമി ജിടി 5 ജി സ്മാർട്ഫോണിൻറെ ലോഞ്ച് ഇന്ത്യയിൽ
ഈ ഹാൻഡ്‌സെറ്റ് ഇന്ത്യയിൽ എപ്പോൾ ലോഞ്ച് ചെയ്യുമെന്നതിനെ കുറിച്ച് ഇതുവരെ ഒരു വ്യക്തയും നൽകിയിട്ടില്ല. എന്നാൽ, റിയൽമി ഇന്ത്യയുടെ വെബ്‌സൈറ്റിൽ റിയൽമി ജിടി ലിസ്റ്റ് ചെയ്തിരിക്കുന്നതിനാൽ ഈ മാസത്തോടെ ഈ സ്മാർട്ട്ഫോൺ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യൻ വേരിയന്റിന് ചൈനീസ് മോഡലിൻറെ അതേ വില ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. യൂറോപ്യൻ മാർക്കറ്റ് വില ഇന്ത്യൻ വിപണിയിൽ വരുന്നതിനേക്കാൾ അല്പം കൂടുതലാണ്.


Click it and Unblock the Notifications








