Home
Mobile

റിയൽ പവർ എന്താണെന്ന് കാണിച്ചുതന്ന റിയൽമിയുടെ മുതൽ! 4,000 രൂപയുടെ ഡിസ്കൗണ്ടുമായി ദേ ഗോദയിൽ

റിയൽമി വിവിധ സെഗ്മെന്റുകളിലായി നിരവധി സ്മാർട്ട്ഫോണുകൾ ഈ വർഷം ഇന്ത്യയിൽ ലോഞ്ച് ചെയ്യുകയുണ്ടായി. അ‌ക്കൂട്ടത്തിൽ ഏറ്റവും അ‌വസാനം ലോഞ്ച് ചെയ്ത കരുത്തൻ സ്മാർട്ട്ഫോൺ ആണ് റിയൽമി ജിടി 6 (Realme GT 6). കഴിഞ്ഞ ആഴ്ച ​ഇന്ത്യയിൽ ​ലോഞ്ച് ചെയ്യപ്പെട്ട ഈ സ്മാർട്ട്ഫോണിന്റെ വിൽപ്പന ഇപ്പോൾ ആരംഭിച്ചിരിക്കുന്നു. വിൽപ്പന ആരംഭിക്കുന്നതിനോട് അ‌നുബന്ധിച്ച് 4000 രൂപ ഡിസ്കൗണ്ടിൽ ഈ സ്മാർട്ട്ഫോൺ വാങ്ങാൻ ഇപ്പോൾ സൗകര്യമുണ്ട്. മുടക്കുന്ന തുകയ്ക്ക് തക്ക മൂല്യം തിരിച്ച് നൽകുന്ന ഏറ്റവും മികച്ച ഒരു സ്മാർട്ട്ഫോൺ എന്ന് പ്രശംസിക്കാൻ കഴിയും വിധം ഫീച്ചറുകളാൽ സമ്പന്നമാണ് റിയൽമി ജിടി 6.

സ്‌നാപ്ഡ്രാഗൺ 8s Gen 3 എന്ന ശക്തനായ പ്രോസസർ, രാത്രി വീഡിയോ ഷൂട്ടിംഗിൽ ഉൾപ്പെടെ മികവ് പുലർത്തുന്ന സോണി LYT-808 OIS മെയിൻ ക്യാമറ, വ്യക്തവും ഊർജ്ജസ്വലവുമായ ദൃശ്യങ്ങൾ ഉറപ്പാക്കുന്ന 6000 നിറ്റ്‌സിൻ്റെ സൂപ്പർ ബ്രൈറ്റ് ഡിസ്‌പ്ലേ, എഐ പിന്തുണയോടെ എത്തുന്ന പുതിയ ഫീച്ചറുകൾ തുടങ്ങി റിയൽമി ജിടി 6നെ വാങ്ങാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളേറെയാണ്.

റിയൽ പവർ എന്താണെന്ന് കാണിച്ചുതന്ന റിയൽമിയുടെ മുതൽ! ദേ ഗോദയിൽ

120W SUPERVOOC ചാർജിങ് പിന്തുണയും 5500mAh ബാറ്ററിയും ഉള്ളതിനാൽ ജിടി 6ന്റെ മേന്മ വീണ്ടും ഉയരുന്നു. ഇത്രയധികം ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന റിയൽമി ജിടി 6 മൂന്ന് വേരിയന്റുകളിലാണ് ലഭ്യമാകുക. അ‌തിൽ 8GB+ 256GB വേരിയന്റിന് 40,999 രൂപയും 12GB+ 256GB വേരിയന്റിന് 42,999 രൂപയും 16GB+ 512GB വേരിയന്റിന് 44,999 രൂപയുമാണ് വില.

വിൽപ്പന ആരംഭിക്കുന്നതിന്റെ ഭാഗമായി റിയൽമി ജിടി 6ന്റെ മൂന്ന് വേരിയന്റുകൾക്കും ഡിസ്കൗണ്ട് ലഭ്യമാണ്. കൂടാതെ 1000 രൂപയുടെ രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും ഉണ്ട്. 8GB+ 256GB, 16GB+ 512GB വേരിയന്റുകൾക്ക് 4000 രൂപയുടെയും 12GB+ 256GB വേരിയന്റിന് 3000 രൂപയുടെയും ബാങ്ക് ഡിസ്കൗണ്ടാണ് ലഭിക്കുക.

റിയൽ പവർ എന്താണെന്ന് കാണിച്ചുതന്ന റിയൽമിയുടെ മുതൽ! ദേ ഗോദയിൽ

ബാങ്ക് ഓഫറും എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്തിയാൽ റിയൽമി ജിടി 6ന്റെ 8GB + 256GB വേരിയന്റ് 35,999 രൂപയ്ക്കും 12GB + 256GB വേരിയന്റ് 38,999 രൂപയ്ക്കും 16GB + 512GB വേരിയന്റ് 39,999 രൂപയ്ക്കും ലഭ്യമാണ്. റിയൽമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, ഫ്ലിപ്പകാർട്ട് എന്നിവ വഴി ഓൺ​ലൈനായി ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാം.

ഓഫ്‌ലൈനായും ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. ഓഫ്​ലൈനായി വാങ്ങുന്നവർക്ക് എല്ലാ വേരിയൻ്റുകളിലും 12 മാസം വരെ സീറോ ഡൗൺ പേയ്‌മെൻ്റും 24 മാസം വരെ എളുപ്പമുള്ള EMI ഓപ്ഷനുകളും ലഭ്യമാണ്. ലോഞ്ച് ഓഫറുകൾ ജൂൺ 28 വരെയാകും ലഭ്യമാകുക. അ‌തിനാൽ കുറഞ്ഞ വിലയിൽ ഈ കിടിലൻ സ്മാർട്ട്ഫോൺ വേണ്ടവർ ലോഞ്ച് ഓഫറുകൾ പ്രയോജനപ്പെടുത്തേണ്ടതുണ്ട്.

റിയൽമി ജിടി 6ന്റെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റ്, 6000 nits പീക്ക് ​ബ്രൈറ്റ്നസ്, HDR 10+ പിന്തുണ എന്നിവയുള്ള 6.78-ഇഞ്ച് ഫുൾ-എച്ച്‌ഡി+ LTPO AMOLED ഡിസ്‌പ്ലേ, ഹീറ്റ് മാനേജ്‌മെൻ്റിനായി 3D ടെമ്പർഡ് ഡ്യുവൽ VC കൂളിംഗ് സിസ്റ്റം എന്നിവ ഇതിലുണ്ട്.

റിയൽ പവർ എന്താണെന്ന് കാണിച്ചുതന്ന റിയൽമിയുടെ മുതൽ! ദേ ഗോദയിൽ

സ്‌നാപ്ഡ്രാഗൺ 8s ജെൻ 3 ചിപ്സെറ്റ് ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. ആൻഡ്രോയിഡ് 14 ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. OIS ഉള്ള 50MP സോണി സെൻസർ, 50MP ടെലിഫോട്ടോ ലെൻസ്, 8MP അൾട്രാ വൈഡ് ക്യാമറ എന്നിവയടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റും 32MP ഫ്രണ്ട് ക്യാമറയും ജിടി 6ൽ ഉണ്ട്.

റിയൽമി ജിടി 6ലെ 120W അൾട്രാഡാർട്ട് ഫാസ്റ്റ് ചാർജിംഗുള്ള 5,500 എംഎഎച്ച് ബാറ്ററി പത്ത് മിനിറ്റിനുള്ളിൽ 0 മുതൽ 50 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും. ഹൈ-റെസ് ഓഡിയോ സർട്ടിഫൈഡ് ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസറും 5ജി, 4ജി ബാൻഡ് പിന്തുണകളും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.

Best Mobiles in India

English summary
Realme GT 6 first sale has started. Now you can buy this phone at a discount of Rs 4000. The 8GB + 256GB variant of Realme GT6 is available for Rs 35,999, the 12GB + 256GB variant is available for Rs 38,999 and the 16GB + 512GB variant is available for Rs 39,999 if you avail the bank offer and exchange offer. It can be purchased online through Realme's official website and Flipkart.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X