Home
Mobile

പ്രീമിയം സ്മാർട്ട്ഫോണുകളുടെ നെഞ്ചത്തേക്ക് ഒരു 'വെടിയുണ്ട'! ഫ്ലാഗ്ഷിപ്പ് കില്ലറാകാൻ റിയൽമി GT 6

ഫ്ലാഗ്ഷിപ്പ് കില്ലർ എന്ന വിശേഷണവുമായി റിയൽമി തങ്ങളുടെ റിയൽമി ജിടി 6 (Realme GT 6) ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോകുന്നു. മറ്റ് അന്താരാഷ്ട്ര വിപണികൾക്കൊപ്പം ഇന്ത്യയിലും റിയൽമി ജിടി 6 അവതരിപ്പിക്കാൻ ബ്രാൻഡ് തയാറെടുക്കുകയാണ് എന്ന് റിയൽമി സ്ഥാപകനും സിഇഒയുമായ സ്കൈ ലി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ​രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം റിയൽമിയുടെ പ്രശസ്തമായ ജിടി സീരീസിന്റെ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ് അ‌ടയാളപ്പെടുത്തിക്കൊണ്ട് റിയൽമി ജിടി 6ടി കഴിഞ്ഞയാഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്തിരുന്നു. ഇത് കൂടാതെ ഈ വർഷം അ‌വസാനത്തോടെ റിയൽമി GT 7 പ്രോയും ഇന്ത്യയിലെത്തുമെന്ന് ഉറപ്പായിട്ടുണ്ട്.

റിയൽമി GT 6Tയ്ക്കും റിയൽമി GT 7 പ്രോയ്ക്കും ഇടയിലായി റിയൽമി ജിടി 6​ മോഡലും ഇന്ത്യയിലേക്ക് എത്തും എന്ന് ഉറപ്പായതോടെ റിയൽമി ആരാധകർക്ക് പ്രതീക്ഷയ്ക്ക് ഏറെ വകയുണ്ട്. ഫ്ലാഗ്ഷിപ്പ് കില്ലർ എന്നാണ് റിയൽമി ജിടി 6നെ കമ്പനി വിശേഷിപ്പിക്കുന്നത്. ഇത് താരതമ്യേന താങ്ങാനാവുന്ന വിലയിൽ പ്രീമിയം ഗ്രേഡ് ഫീച്ചറുകൾ വാഗ്ദാനം ചെയ്യുമെന്നാണ് സൂചന.

പ്രീമിയം സ്മാർട്ട്ഫോണുകളുടെ നെഞ്ചത്തേക്ക് റിയൽമി 'വെടിയുണ്ട'!

അടുത്തിടെ പുറത്തിറക്കിയ റിയൽമി ജിടി 6 ടിയെക്കാൾ മികച്ച സ്മാർട്ട്ഫോൺ ആയിരിക്കും വരാൻ പോകുന്ന റിയൽമി ജിടി 6. ഈ മാസം ആദ്യം റിയൽമി ​ചൈനയിൽ റിയൽമി GT നിയോ 6 എന്നൊരു സ്മാർട്ട്ഫോൺ പുറത്തിറക്കിയിരുന്നു. ഈ സ്മാർട്ട്ഫോണിന്റെ റീബ്രാൻഡഡ് മോഡൽ ആയിരിക്കും റിയൽമി ജിടി 6.

"GT സീരീസ് ഇറ്റലി, ഇന്ത്യ, ഇന്തോനേഷ്യ, സ്പെയിൻ, തായ്‌ലൻഡ്, മലേഷ്യ, മെക്സിക്കോ, ഫിലിപ്പീൻസ്, ബ്രസീൽ, പോളണ്ട്, തുർക്കി, സൗദി അറേബ്യ എന്നിവിടങ്ങളിലും മറ്റും ലോഞ്ച് ചെയ്യും. ഇത്തവണ, ഞങ്ങൾ AIക്കൊപ്പം റിയൽമി ജിടി 6 കൊണ്ടുവരുന്നു'' എന്ന് റിയൽമി തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അ‌ക്കൗണ്ടിലൂടെ വെളിപ്പെടുത്തി. ലോഞ്ച് അ‌ടുത്തമാസം ഉണ്ടാകുമെന്നാണ് സൂചന.

പ്രീമിയം സ്മാർട്ട്ഫോണുകളുടെ നെഞ്ചത്തേക്ക് റിയൽമി 'വെടിയുണ്ട'!

ഇതിനകം പുറത്തിറങ്ങിയ റിയൽമി ഫോണുകളിൽ കാണാത്ത ഒട്ടനവധി എഐ ഫീച്ചറുകൾ അ‌വതരിപ്പിക്കും എന്നതാണ് റിയൽമി ജിടി 6ന്റെ ​ഹൈ​ലൈറ്റായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ജിടി സീരീസിൽ മാത്രമല്ല, കമ്പനിയുടെ എല്ലാ സ്മാർട്ട്ഫോണുകളിലും പുതിയ എ​ഐ ഫീച്ചറുകൾ അ‌വതരിപ്പിക്കാനുള്ള തയാറെടുപ്പുകൾ നടത്തുന്നുണ്ട് എന്ന് കമ്പനി സിഇഒ ഫോർബ്സിന് നൽകിയ അ‌ഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

AI സവിശേഷതകൾ വിശദമാക്കുന്ന ഫോണിൻ്റെ റീട്ടെയിൽ ബോക്സ് പാക്കേജിൻ്റെ ചിത്രം ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. AI സ്മാർട്ട് ലൂപ്പ്, AI നൈറ്റ് വിഷൻ, AI സ്മാർട്ട് റിമൂവൽ, AI സ്മാർട്ട് സെർച്ച് എന്നിവ റിയൽമി ജിടി 6ൽ ഉണ്ടാകുമെന്ന് കമ്പനി പുറത്തുവിട്ട വിവരങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ റിയൽമി ജിടി 6ന്റെ ലോഞ്ച് തീയതി കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

അ‌തേസമയം, ജൂണിൽ റിയൽമി ജിടി 6 ലോഞ്ച് ഉണ്ടാകുമെന്ന് ടിപ്സ്റ്റർ അഭിഷേക് യാദവ് വെളിപ്പെടുത്തി. ഈ ഫോണിന്റെ ഫീച്ചറുകൾ സംബന്ധിച്ച വിവരങ്ങളും കമ്പനി ഔദ്യോഗിമായി സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും ലീക്ക് റിപ്പോർട്ടുകളുടെ അ‌ടിസ്ഥാനത്തിൽ, റിയൽമി ജിടി 6ൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ ഇവിടെ പരിചയപ്പെടാം.

പ്രീമിയം സ്മാർട്ട്ഫോണുകളുടെ നെഞ്ചത്തേക്ക് റിയൽമി 'വെടിയുണ്ട'!

റിയൽമി ജിടി 6ൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ: റിയൽമി GT നിയോ 6-ൻ്റെ അതേ സ്‌പെസിഫിക്കേഷനുകൾ GT 6-നും പ്രതീക്ഷിക്കുന്നു. ഇത് പ്രകാരം, 6.78-ഇഞ്ച് 1.5K റെസല്യൂഷൻ (2780x 1264 പിക്സലുകൾ) AMOLED ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 360Hz DCI-ടച്ച് P3 കളർ ഗാമറ്റ്, 6000 nits പീക്ക് ​ബ്രൈറ്റ്നസ് എന്നിവ ഈ ഫോണിലുണ്ടാകും.

സ്‌നാപ്ഡ്രാഗൺ 8s ജെൻ 3 ചിപ്‌സെറ്റാകും ഈ ഹാൻഡ്‌സെറ്റിൻ്റെ കരുത്ത്. ഇതോടൊപ്പം 16GB LPDDR5x റാമും 1TB വരെ UFS 4.0 സ്‌റ്റോറേജും പ്രതീക്ഷിക്കുന്നു. ആൻഡ്രോയിഡ് 14-ൽ റിയൽമി യുഐ 5.0 സ്‌കിൻ ഉപയോഗിച്ചാകും ഫോൺ പ്രവർത്തിക്കുക. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5G, ഡ്യുവൽ 4G LTE, Wi-Fi 6 എന്നിവ ഉൾപ്പെടുന്നു.

പ്രീമിയം സ്മാർട്ട്ഫോണുകളുടെ നെഞ്ചത്തേക്ക് റിയൽമി 'വെടിയുണ്ട'!

ക്യാമറയുടെ കാര്യത്തിലേക്ക് വന്നാൽ, ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാകും ജിടി 6ൽ ഉണ്ടാകുക. അ‌തിൽ f/1.88 സോണി IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറയും സോണി IMX355 സെൻസറുള്ള 8MP അൾട്രാ വൈഡ് ആംഗിൾ ലെൻസും ഉണ്ടാകും. ഫ്രണ്ടിൽ IMX615 സെൻസറുള്ള 32MP സെൽഫി ക്യാമറയും പ്രതീക്ഷിക്കാം.

120W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,500mAh ബാറ്ററിയാകും GT 6 പായ്ക്ക് ചെയ്യുന്നത്. കൂടാതെ, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, എക്‌സ്-ആക്സിസ് ലീനിയർ വൈബ്രേഷൻ മോട്ടോർ, ഐആർ ബ്ലാസ്റ്റർ, ഡോൾബി അറ്റ്‌മോസോടുകൂടിയ സ്റ്റീരിയോ സ്പീക്കറുകൾ, വിസി ലിക്വിഡ് കൂളിംഗ് ഫീച്ചറുകളും ഈ റിയൽമി സ്മാർട്ട്ഫോണിലുണ്ടാകും. എന്ത് വിലയിലാകും റിയൽമി ജിടി 6 ഇന്ത്യയിലെത്തുകയെന്ന് ഇപ്പോൾ വ്യക്തമല്ല.

More from GizBot

Best Mobiles in India

English summary
Realme is going to launch its Realme GT 6 in India with the title of flagship killer. Realme GT 6 India launch officially confirmed by Realme. Earlier this month, Realme had launched a smartphone called Realme GT Neo 6 in China. Realme GT6 will be the rebranded model of this smartphone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X