ഇതെന്ത് മറിമായം! 128GB സ്റ്റോറേജ് വേരിയന്റിനെക്കാൾ ആയിരങ്ങൾ വിലക്കുറവിൽ 256GB വേരിയന്റ് വിൽക്കുന്നു
ആമസോണിലെ സ്മാർട്ട്ഫോൺ ഡിസ്കൗണ്ടുകൾ ചിലപ്പോഴൊക്കെ ഉപയോക്താക്കളെ അമ്പരപ്പിക്കാറുണ്ട്. കിടിലൻ സ്മാർട്ട്ഫോണുകൾ ചുളു വിലയിൽ ലഭ്യമാക്കുന്നതിൽ ആമസോൺ ഏറെ മുന്നിലാണ്. ഒരു സ്മാർട്ട്ഫോണിന്റെ സ്റ്റോറേജ് സൗകര്യം കൂടുന്നതിന് അനുസരിച്ച് അതിന്റെ വിലയും കൂടാറുണ്ട്. ആ നിലയ്ക്ക് നോക്കിയാൽ 128ജിബി സ്റ്റോറേജുള്ള മോഡലിനെക്കാൾ വില കൂടുതലായിരിക്കും 256ജിബി മോഡലിന്. എന്നാൽ ഈ ധാരണ പൊളിച്ചടുക്കുന്ന ചില ഡീലുകളും ഇപ്പോൾ ആമസോണിൽ ലഭ്യമാണ്. റിയൽമിയുടെ കരുത്തൻ മിഡ്റേഞ്ച് സ്മാർട്ട്ഫോണായ ജിടി 6ടി (realme GT 6T 5G) ആണ് ആരെയും ആകർഷിക്കുന്ന ഡിസ്കൗണ്ടുകൾ സഹിതം ഇപ്പോൾ ആമസോണിൽ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.
ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് റിയൽമി GT 6T യുടെ 8GB + 128GB അടിസ്ഥാന മോഡലിന് 30,999 രൂപയും 8GB + 256GB മോഡലിന് 32,999 രൂപയും 12GB + 256GB മോഡലിന് 35,999 രൂപയും ടോപ്പ് എൻഡ് 12GB + 512GB മോഡലിന് 39,999 രൂപയും ആയിരുന്നു വില.

എന്നാലിപ്പോൾ ഡിസ്കൗണ്ട് വിലകളിലാണ് ഈ ഫോണുകൾ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് 128ജിബി മോഡൽ 26,990 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമായതിനാൽ 27990 രൂപ വിലയിൽ ഇത് സ്വന്തമാക്കാം. ഇതിന്റെ ഫ്ലൂയിഡ് സിൽവർ കളർ ഓപ്ഷനാണ് ലഭ്യമായിരിക്കുന്നത്. മറ്റ് കളർ വേരിയന്റുകൾ സ്റ്റോക്കില്ല. ഈ കളറിന് വില അൽപ്പം കൂടുതലാണ്, എന്നിട്ടും ഈ ഡീൽ ലോഞ്ച് വിലയെക്കാൾ ലാഭമാണ്.
റിയൽമി ജിടി 6ടിയുടെ ഏറ്റവും ലാഭത്തിൽ വാങ്ങാവുന്ന വേരിയന്റുകൾ 8GB+ 256GB, 12GB+ 256GB വേരിയന്റുകളാണ്. അതായത് ഇവ യഥാക്രമം 28,500 രൂപ, 30,998 രൂപ വിലകളിലാണ് ആമസോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ ഈ രണ്ട് മോഡലുകൾക്കും 4000 രൂപ കൂപ്പൺ ഡിസ്കൗണ്ടും 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും സഹിതം 5000 രൂപ എക്സ്ട്രാ ഡിസ്കൗണ്ട് ലഭ്യമാക്കിയിരിക്കുന്നു.

അതായത് ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ കൂപ്പൺ, ബാങ്ക് ഡിസ്കൗണ്ടുകൾ പ്രയോജനപ്പെടുത്തിയാൽ 8GB+ 256GB വേരിയന്റ് 23,998 രൂപ വിലയിലും 12GB+ 256GB വേരിയന്റ് 25,998 രൂപ വിലയിലും സ്വന്തമാക്കാൻ സാധിക്കുന്നു. എന്നാൽ ഇതിന്റെ 12GB+ 512GB വേരിയന്റ് 34,990 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്, 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ 33990 രൂപ വിലയിൽ ഈ ടോപ് മോഡൽ വാങ്ങാം.
അതായത് റിയൽമി ജിടി 6ടി 5ജിയുടെ രണ്ട് 256ജിബി വേരിയന്റുകൾക്കും 4000 രൂപ കൂപ്പൺ ഡിസ്കൗണ്ട് ആമസോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ മറ്റ് രണ്ട് മോഡലുകൾക്കും 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് മാത്രമാണ് അധികമായി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ ഏറ്റവും മികച്ച ലാഭത്തിൽ വാങ്ങാനാകുന്നത് 256ജിബി സ്റ്റോറേജുള്ള വേരിയന്റുകളാണ്.
റിയൽമി GT 6T 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റ്, 6.78 ഇഞ്ച് (2780×1264 പിക്സലുകൾ) 8T LTPO AMOLED ഡിസ്പ്ലേ, 6000 nits വരെ പീക്ക് ബ്രൈറ്റ്നസ്, 100% DCI-P3 കളർ ഗാമറ്റ്, 3+1 പ്ലസ് ലോ-ഫ്രീക്വൻസി ഫ്ലിക്കർ DC ഡിമ്മിംഗ്, 2160Hz കോർണിങ് ജിഎംഎം ഗ്ലാസ് വിക്ടസ്-2 പ്രൊട്ടക്ഷൻ, ഒക്ടാകോർ സ്നാപ്ഡ്രാഗൺ 7+ ജെൻ 3 4nm ചിപ്സെറ്റ്.

ആൻഡ്രോയിഡ് 14 ഒഎസ് (നാല് വർഷത്തെ ആൻഡ്രോയിഡ് അപ്ഡേറ്റും 4 വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും കിട്ടും), ഡ്യുവൽ റിയർ ക്യാമറ (50MP മെയിൻ ക്യാമറ+ 8MP അൾട്രാ വൈഡ് ക്യാമറ), 32MP സെൽഫി ക്യാമറ, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഡ്യുവൽ സിം (നാനോ+ നാനോ), 5G, ഡ്യുവൽ 4G LTE, Wi-Fi 6, IP65 റേറ്റിങ്, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ.
120W SuperVOOC ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5500mAh ബാറ്ററി എന്നിവയാണ് ഇതിലുള്ളത്. ഫ്ലൂയിഡ് സിൽവറിന് പുറമേ റേസർ ഗ്രീൻ, മിറാക്കിൾ പർപ്പിൾ എന്നീ കളർ ഓപ്ഷനുകളിൽ ഈ ഫോൺ വാങ്ങാനാകും. ഗെയിമിങ് പ്രേമികളെയും മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കുന്ന സ്മാർട്ട്ഫോൺ അന്വേഷിക്കുന്നവരെയും ഒരേപോലെ കണക്കിലെടുത്ത്, അവരെ തൃപ്തിപ്പെടുത്തും വിധം റിയൽമി അവതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് റിയൽമി ജിടി 6ടി.


Click it and Unblock the Notifications








